DYFI Pathaikkara

DYFI Pathaikkara Come back guys :( they Will eat our streets if we sleep..stand for humanity with

17/11/2021
01/05/2021

DYFI ❤️
കോവിഡ് ബാധിച്ച് മരണപ്പെട്ട
ആലിപ്പറമ്പ് സ്വദേശിയുടെ മരണാനന്തര ചടങ്ങുകൾ ഏറ്റെടുത്ത്‌ DYFI ...
പെരിന്തൽമണ്ണ ബ്ലോക്ക്‌ കമ്മിറ്റിയിലെ സഖാക്കളായ ഫൈസൽ, വിപിൻ, അർജുൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ...

14/04/2021
14/04/2021

ഭരണഘടനാ ശിൽപിയും, രാജ്യം കണ്ട മഹാൻമാരായ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളുമായ ബി.ആർ അംബേദ്ക്കറിൻ്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിൻ്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയുള്ള സമരങ്ങൾക്ക് ഇന്നും പ്രചോദനമാണ്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങൾ ഒന്നൊന്നായി തകർക്കാൻ വർഗീയ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്ന കാലമാണിത്. അതിനെതിരെ അണിനിരക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് അദ്ദേഹത്തിൻ്റെ ആശയങ്ങൾ കരുത്തു പകരുന്നു. ജാതി ചൂഷണങ്ങളില്ലാത്ത, വർഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂർണമായും അർത്ഥവത്താകുന്ന ലോക നിർമ്മിതിയ്ക്ക് വേണ്ടി മനുഷ്യർ പോരാടുന്ന കാലത്തോളം അംബേദ്കർ ഓർമ്മിക്കപ്പെടും. അദ്ദേഹം പങ്കുവച്ച അറിവുകൾ വെളിച്ചം പകരും. എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകൾ നേരുന്നു.

10/03/2021

കെ പി മുഹമ്മദ് മുസ്തഫയെ വിജയിപ്പിക്കുക ...

LDF സർക്കാർ കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത വികസന ചരിത്രമെഴുതി മുന്നേറിയപ്പോൾ ഇവിടുത്തെ ജനപ്രതിനിധിയുടെ ഉൽസാഹക്കുറവും, അശ്രദ്ധയും, അസാന്നിദ്ധ്യവും കാരണം കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിന് നഷ്ടമായത്. വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളിലൂടെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് സർക്കാർ മുമ്പാകെ സമർപ്പിച്ച് അംഗീകാരം നേടിയെടുക്കേണ്ടത് പ്രധാനമായും MLA യുടെ ചുമതലയുണ്. കഴിഞ്ഞ 5 വർഷക്കാലവും കേരളവികസനത്തിൻ്റെ നെടുന്തൂണായി നിലകൊണ്ട 'കിഫ്ബി' യെ പരിഹസിച്ച് മാറി നിന്ന് ചിരിച്ച് തൻ്റെ കാലയളവ് തള്ളി നീക്കിയതല്ലാതെ പെരിന്തൽമണ്ണ മണ്ഡലത്തിന് അർഹമായ ഒന്നും നേടിയെടുക്കാൻ അദ്ദേഹത്തിനായില്ല എന്നത് എല്ലാ വിഭാഗം ജനങ്ങളും ഇന്ന് അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്. നമ്മുടെ മണ്ഡലത്തിൻ്റെ അടിസ്ഥാന വികസന സ്വപ്നങ്ങളും, പൊതുജനാരോഗ്യ കേന്ദ്രങ്ങളും, പൊതു വിദ്യാദ്യാസ സ്ഥാപനങ്ങളും വലിയ വികസനക്കുതിപ്പിലേക്ക് ഉയരേണ്ടിയിരുന്ന 5 വർഷമാണ് നമുക്ക് നഷ്ടമായത്. MLA യുടെ അസാന്നിദ്ധ്യം വലിയ തോതിൽ ബാധിച്ചിട്ടും മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, നഗരസഭയുടെയും, ഇവിടത്തെ പാർട്ടി നേതൃത്വത്തിൻ്റെയും ഇടപെടലുകളുടെ ഫലമായി പല പദ്ധതികളും പിണറായി സർക്കാർ നമുക്ക് സമ്മാനിച്ചിട്ടുമുണ്ട്.

തുടർ ഭരണമുറപ്പിച്ച LDF സർക്കാരിന് കൂടുതൽ ആവേശം നൽകുന്ന ജനവിധിയാകും ഇത്തവണ പെരിന്തൽമണ്ണയിലുണ്ടാവുക. അഭിമാനകരമായ ഭൂരിപക്ഷത്തോടെ ശ്രീ. കെ പി മുഹമ്മദ് മുസ്തഫ നിയമസഭയിലെത്തും. വിജയമുറപ്പ് വരുത്തുന്നതിനായി ഇന്ന് മുതൽ നമ്മളിറങ്ങുകയായി...

#ഉറപ്പാണ്_LDF

31/12/2020

Address

Perinthalmanna
Malappuram
679323

Website

Alerts

Be the first to know and let us send you an email when DYFI Pathaikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share