18/04/2017
2005 ഫെബ്രുവരി 19 മുതൽ 22വരെ
CPI(M) സംസ്ഥാന സമ്മേളനം മലപ്പുറത്ത്
നടത്താൻ CPI(M) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .
മലപ്പുറം ജില്ലയിലെ ഓരോ സഖാവും
അഭിമാനത്തോടേയും അതിലേറേ
പതിൻ മടങ്ങ് ആവേശത്തോടേയുമാണ്
പാർട്ടി തീരുമാനം ഏറ്റെടുത്തത് .
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി
മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ
ചരിത്രം തയ്യാറാക്കാനും പിന്നിട്ട വഴികളുടെ
ഒരു ചെറുചിത്രം പുതുതലമുറക്ക്
പകർന്നേകാനും തീരുമാനിച്ചു .
പാർട്ടി ചരിത്രം തയ്യാറാക്കാനുള്ള
കൂടിയാലോചന യോഗത്തിൽ പങ്കെടുത്ത്
CPI(M)നെ മലപ്പുറം ജില്ലയിൽ ദീർഘകാലം നയിച്ച
സഖാവ് : സെയ്ദാലികുട്ട്യാക്ക ഒന്നു രണ്ട്
അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി .
മലപ്പുറം ടൗണിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും
വിരലിലെണ്ണാവുന്ന കമ്യൂണിസ്റ്റുകാർ കൂടി
ഒരു പ്രകടനം നടത്തിയാൽ
മുസ്‌ലിം ലീഗ് പ്രമാണിമാരുടെ കല്ലേറും
ക്രൂരമായ മർദ്ദനങ്ങളും പതിവായിരുന്നു .
പ്രകടനം തുടങ്ങുന്നിടം മുതൽ അവസാനിക്കുന്നിടം
വരെ കമ്യൂണിസ്റ്റുകാരെ ലീഗുകാർ
ചാണകം കലക്കി ഒഴിച്ചിട്ടുണ്ട് .
മഹല്ല് കമ്മിറ്റി കൂടി മഹല്ല് വിലക്കും
മരിച്ചാൽ മയ്യത്ത് ഖബറക്കുന്നത് പോലും
കമ്യൂണിസ്റ്റുകാർക്ക് നിഷിദ്ധമാക്കിയിട്ടുണ്ട് .
കമ്യൂണിസ്റ്റാണെന്ന് അറിഞ്ഞാൽ
വീടും നാടും വിലക്കിയിട്ടുണ്ട് .
എന്നാൽ ഇതിലൊന്നും തളരാതെ
പതറാതെ മലപ്പുറം ജില്ലയിലെ നമ്മുടെ
മുൻഗാമികളായ ഓരോ കമ്യൂണിസ്റ്റുകാരനും
മുന്നോട്ടു പോയിട്ടുണ്ട് .
അവരുടെയെല്ലാം ആത്മാർത്ഥവും നിസ്വാർത്ഥവും ആയ പ്രവർത്തനത്തിന്റെ
ഭാഗമായി ഇന്ന് മലപ്പുറം ജില്ലയിലെ
പ്രധാന പാർട്ടിയായി CPI(M)ന്
മാറാൻ കഴിഞ്ഞിട്ടുണ്ട് .
ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട് .
മതയാഥാസ്ഥികതക്കും മതവർഗീയതക്കും
മുന്നിൽ തലകുനിക്കാതെ നമുക്ക്
മുന്നോട്ട് പോകാൻ കഴിഞ്ഞതിന്റെ
അംഗീകാരം കൂടിയാണ് മലപ്പുറത്ത് വെച്ച്
CPI(M) സംസ്‌ഥാന സമ്മേളനം നടത്താൻ
CPI(M) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്
പ്രചോദനമായതെന്നും കൂടി പറഞ്ഞാണ്
സഖാവ് പ്രസംഗം നിർത്തിയത് ..!!
സഖാവ് : ഇമ്പിച്ചിബാവയും
സഖാവ് : കുഞ്ഞാലിയും
സഖാവ് : പാലോളിയും
സഖാവ് : സെയ്ദാലി കുട്ട്യാക്കയും
മുന്നിൽ നിന്ന് നയിച്ച CPI(M)
മലപ്പുറം ജില്ലയിൽ അതിശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് .
കമ്യൂണിസ്റ്റുകാർക്ക് കയറി ചെല്ലാനും
കൊടി കെട്ടാനും പോസ്റ്റർ ഒട്ടിക്കാനും
കഴിയാത്ത സ്ഥലങ്ങളിലേക്ക്
ഞങ്ങൾക്ക് എത്താനും പ്രവർത്തനം
സംഘടിപ്പിക്കാനും ജില്ലയിലെ രാഷ്ട്രീയ
ബലാബലത്തിൽ മാറ്റമുണ്ടാക്കാനും
കഴിഞ്ഞിട്ടുണ്ടെങ്കിൽ .....
മതം മറയാക്കിയുള്ള മുസ്‌ലിം ലീഗിന്റെ
സാമുദായിക ചൂഷണ രാഷ്ട്രീയത്തിന്റെ
അടിവേരറുക്കുന്ന കാലം അതിവിദൂരമല്ലാതെ
തന്നെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയിട്ടേ
ഞങ്ങൾക്കിനി വിശ്രമമുള്ളൂ ,
അതിന് വേണ്ടി തന്നെയാണ്
ഒന്നും മോഹിക്കാതെ ആയിരങ്ങൾ
ചെങ്കൊടി കയ്യിലേന്തിയതും ..!!
കടപ്പാട്:
#പോരാട്ടങ്ങൾ_നിലക്കുന്നില്ല
Join >DYFI Padinhattummuri WEST