ആവാസ് ആതവനാട്

ആവാസ് ആതവനാട് ആതവനാടിന്റെ ശബ്ദം ആവാസിലൂടെ

സംസ്കാരിക കൂട്ടായ്മയായ 'ആവാസ് ആതവനാടിന്റെ ' നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട...
12/07/2026

സംസ്കാരിക കൂട്ടായ്മയായ 'ആവാസ് ആതവനാടിന്റെ ' നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പുത്തനത്താണി ലേണേഴ്സ് കോളജിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് ഉദ്ഘാടനം ചെയ്തു. രമേശ് ആതവനാട് ആധ്യക്ഷ്യം വഹിച്ചു. അൻവർ കടലായി, കെ.പി മറിയാമു, രാജൻ കാരയാട്, ഷഫീഖ് ആയപ്പള്ളി, സി.രാജേഷ്, യാഹു കോലിശ്ശേരി, വിനോദ് കുറുമ്പത്തൂർ, സലിം മേൽപത്തൂർ, പ്രവീൺ കുറുമ്പത്തൂർ, റഹ്മാൻ ചോറ്റൂർ എന്നിവർ പ്രസംഗിച്ചു.

സ്വാഗതം 🙏
10/07/2026

സ്വാഗതം 🙏

ആതവനാട് പഞ്ചായത്തിലെ SSLC, +2 ഫുൾ A+കാർക്ക് അനുമോദനംആതവനാടിൻ്റെ സാംസ്കാരിക കൂട്ടായ്മയായ ആവാസ് ആതവനാട് SSLC, Plus 2 പരീക്...
01/07/2026

ആതവനാട് പഞ്ചായത്തിലെ SSLC, +2 ഫുൾ A+കാർക്ക് അനുമോദനം

ആതവനാടിൻ്റെ സാംസ്കാരിക കൂട്ടായ്മയായ ആവാസ് ആതവനാട് SSLC, Plus 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ആതവനാട് പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
ജൂലൈ 12 ന് ഞായർ വൈകീട്ട് 3 മണിക്ക് പുത്തനത്താണി ലേണേഴ്സ് കോളേജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെയും ആധാർ കാർഡിന്റെയും കോപ്പി 07/07/2026 നു മുൻപായി താഴെ കൊടുത്ത ഏതെങ്കിലും വാട്സപ്പ് നമ്പറിലേക്കോ, Google Form ഫിൽ ചെയ്തോ അയക്കുക.
9400 396 956,
9744 111 411, 9496 757 262

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Google Form ഫില്ല് ചെയ്യാം
https://forms.gle/8nRKkzH5jzcXmVrt7

AAVAAS ATHAVANAD
SSLC/PLUS TWO AWARDS

Thanks to       #ആവാസ്
21/02/2026

Thanks to #ആവാസ്

ആശംസകൾ ❤️
19/02/2026

ആശംസകൾ ❤️

*❤️'ആവാസ് ആതവനാടിന്റെ' ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു❤️**2026 ഫെബ്രുവരി 16 തിങ്കൾ*ആതവനാടിൻ്റെ കാലാ സാമൂഹിക ...
17/02/2026

*❤️'ആവാസ് ആതവനാടിന്റെ' ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു❤️*

*2026 ഫെബ്രുവരി 16 തിങ്കൾ*

ആതവനാടിൻ്റെ കാലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായ ആവാസ് ആതവനാടിന്റെ' ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്, ചിത്രപ്രദർശനം, സാംസ്കാരിക സമ്മേളനം, കലാസന്ധ്യ തുടങ്ങിയവ
വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തി.
സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെറുപ്പിൻ്റെ രാഷ്ട്രീയ കാലത്ത് പുതിയ ആവിഷ്ക്കാരമുണ്ടാക്കി അതിനെ സർഗാത്മകമാക്കണമെന്നും വെറുപ്പിനെതിരെ പത്താൾ ചേർന്നാൽ അതൊരു രാഷ്ട്രീയമാണെന്നും
പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മനുഷ്യർ ഒത്തുകൂടുന്ന സ്ഥലത്ത് നിന്നാണ് സാംസ്കാരിക മുന്നേറ്റമുണ്ടാകുന്നതെന്നും നാടിൻ്റെ വൈവിധ്യത്തെ അംഗീകരിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക സമ്മേളനത്തിൽ ആവാസ് പ്രസിഡന്റ് രമേശ് ആതവനാട് ആധ്യക്ഷ്യത വഹിച്ചു. സുധീർ ബാബു ചന്ദനക്കാവ്, സി.വിജയകുമാർ, ഉസ്മാൻ പൂളക്കോട്ട്, സി.പി.രാധാകൃഷ്ണൻ, ഇല്യാസ് കടലായി, ആവാസ് സെക്രട്ടറി ഷെഫീഖ് ആയപ്പള്ളി, ട്രഷറർ എം.അശോക് കുമാർ, യാഹു കോലിശ്ശേരി
തുടങ്ങിയവർ പ്രസംഗിച്ചു.
രമേശ് ആതവനാട്, രാജേഷ് കരിങ്കപ്പാറ എന്നിവരുടെ പുസ്തകത്തിന്റെ കവർ പ്രകാശനം പി.സുരേന്ദ്രൻ നിർവഹിച്ചു.
ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച
സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി ഉദ്ഘാടനം ചെയ്തു.
ആവാസ് വൈസ് പ്രസിഡന്റ്‌ സി രാജേഷ് അധ്യക്ഷനായി. ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആസാദ്, ഷാഫി മേനോത്തിൽ, എം സുരേഷ്, ശ്യാമിൽ, വിനോദ് കുറുമ്പത്തൂർ, സലീം മേല്പത്തൂർ എന്നിവർ സംസാരിച്ചു.
ചിത്രകാരൻ രാജൻ കാരയാടിന്റെ ചിത്രപ്രദർശനം "പൈതൃകം" കാർട്ടൂണിസ്റ്റ് കെ.വി. എം ഉണ്ണി ഉദ്ഘാടനം ചെയ്തു. ആവാസ് രക്ഷാധികാരി പാഴിയോട്ട് മന
ജയദേവകൃഷ്ണൻ, സനിൽ തച്ചില്ലത്ത്, റഹ്മാൻ ചോറ്റൂർ, പ്രവീൺ കുറുമ്പത്തൂർ എന്നിവർ സംസാരിച്ചു.

ആവാസിന്റെ ചരിത്രയാനം വേദിയിലെ പുസ്തക പ്രകാശനം...
15/02/2026

ആവാസിന്റെ ചരിത്രയാനം വേദിയിലെ പുസ്തക പ്രകാശനം...

ആവാസ് അംഗങ്ങൾ എഴുത്തുകാരൻ പി സുരേന്ദ്രൻ സാറിന്റെ കൂടെ...
15/02/2026

ആവാസ് അംഗങ്ങൾ എഴുത്തുകാരൻ പി സുരേന്ദ്രൻ സാറിന്റെ കൂടെ...

Thanks to Deshabhimani - ദേശാഭിമാനി
15/02/2026

Thanks to Deshabhimani - ദേശാഭിമാനി

Thanks to Mathrubhumi
15/02/2026

Thanks to Mathrubhumi

Address

Athavanad
Malappuram

Website

Alerts

Be the first to know and let us send you an email when ആവാസ് ആതവനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category