06/11/2017
പ്രതിരോധ കുത്തിവെപ്പ് എടുക്കണോ?
Dr Muhammed Swadik Wrote"
ഉറഞ്ഞു തുള്ളുന്ന വാക്സിന്‍ വിരുദ്ധരോടും വെട്ടു പോത്തിനോടും വേദം ഓതിയിട്ട് കാര്യമില്ലാന്നു വിവരം ഉള്ളവര്‍ പറഞ്ഞിട്ടുണ്ട്.
അത് കൊണ്ട് അവര്‍ക്ക് വേണ്ടി അല്ല ഈ കുറിപ്പ്. അവരുടെ കരള്‍ അലിയിക്കുന്ന പ്രകടനത്തില്‍ വീണു പോകുന്ന പാവം ജനത്തിനോട് മാത്രം വാക്സിന്‍ എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്ന് അറിയാത്ത ഒളി ക്യാമറ വില്കുന്നവന്‍ ഒക്കെ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങും മുന്‍പ് ചില കാര്യങ്ങള്‍ അറിയുക.
1. വാക്സിന്‍ എന്നാല്‍ അന്യ ഗ്രഹത്തില്‍ നിന്ന് വന്ന സാധനം ഒന്നുമല്ല.
2. ഓരോ മുറിവ് പറ്റുമ്പോഴും, ഓരോ ആണി കൊള്ളുമ്പോഴും നിങ്ങള്‍ ഓടി ചെന്ന് അങ്ങോട്ട് കയറി അവശ്യപ്പെടുന്ന TT (ടെറ്റനസ് ടോക്സോയിട്) ആണ് നിങ്ങള്‍ക്ക് ഏറ്റവും പരിചിതമായ വാക്സിന്‍
3. പട്ടി കടിച്ചാല്‍ - വേണ്ട ഒന്ന് നക്കിയാല്‍, ഓടി പോയി കുത്തിവെക്കുന്ന മരുന്നും ഒരു വാക്സിന്‍ തന്നെ (പണ്ട് പൊക്കിളിനു ചുറ്റും വേദന സഹിച്ചു 14 എണ്ണം വെച്ചത് ശാസ്ത്രം പുരോഗമിച്ചപ്പോള്‍ കയ്യില്‍ വെക്കുന്ന 5 എണ്ണം ആയി ചുരുങ്ങി - അത് ഒളി ക്യമാറക്കാരന്‍ ഉണ്ടാക്കിയതല്ല. ശാസ്ത്രം കണ്ടു പിടിച്ചതാ)
4.. ഹജ്ജിനു പോകണമെങ്കില്‍ സര്‍കാര്‍ അംഗീകരിച്ച കേന്ദ്രത്തില്‍ പോയി ആവശ്യം ആയ എല്ലാ വാക്സിനും എടുത്താലെ സൗദി സര്‍ക്കാര്‍ അവിടെ കാലു കുത്താന്‍ സമ്മതിക്കൂ... അതും വാക്സിന്‍ തന്നെ.... (ഹജ്ജിനു പോകാന്‍ എടുകേണ്ട വാക്സിനുകള്‍....
1. സീസണല്‍ ഫ്ളൂ... 2. മെനിന്‍ജൈറ്റിസ് 3. പോളിയോ - അതെ, ഇവന്മാര്‍ ഒക്കെ സാമ്രാജ്യത്വം, ജനസംഖ്യ എന്നൊക്കെ തൊള്ള കീറുന്ന പോളിയോ തന്നെ.....
5. പല വിദേശ രാജ്യങ്ങളിലും കാലു കുത്തണം എങ്കില്‍ അവര്‍ പറയുന്ന വാക്സിന്‍ എല്ലാം പറഞ്ഞ പോലെ എടുത്തിട്ട് അതിന്റെ certificate (സര്‍ട്ടീറ്റു എന്ന് കിട്ടുണ്ണി) കൊണ്ട് പോകണം.....
ഇതെല്ലാം ചെയ്യാന്‍ ഒരു വിരോധവും ഇല്ലാത്ത നിങ്ങള്‍ ഒക്കെ എന്തിന്റെ പേരില്‍ ആണ് സ്വന്തം കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഉള്ള വാക്സിനുകള്‍ കൊടുക്കാന്‍ തടസം നില്കുന്നത്? ആ കുഞ്ഞു വലുതാകുമ്പോള്‍ രോഗം വന്നു എന്തെങ്കിലും വൈകല്യം അവള്‍ക്കോ / അവനോ അടുത്ത തലമുറക്കോ സംഭവിച്ചാല്‍ അന്ന് നിങ്ങള്‍ എന്ത് മറുപടി പറയും എന്ന് ചിന്തിച്ചിടുണ്ടോ??? അവരുടെ മുന്നില്‍ പിന്നെ തല ഉയര്‍ത്തി നില്‍ക്കാന്‍ പറ്റുമോ????
കണ്ട ഒളി ക്യാമറ കച്ചവടക്കാരന്‍ പറയുന്നത് ആണോ കേള്‍ക്കേണ്ടത്? അതോ വൈദ്യ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പറയുന്നതോ??? ചിന്തിക്കൂ........