വിശക്കുന്നവന്റെ കൂട്ടുകാരൻ

  • Home
  • India
  • Malappuram
  • വിശക്കുന്നവന്റെ കൂട്ടുകാരൻ

വിശക്കുന്നവന്റെ കൂട്ടുകാരൻ വിധിക്കുമുന്നിൽ പകച്ചുനിൽക്കുന്നവനെ ചേർത്തുനിർത്താൻ....

നമുക്കുള്ളതിൽ നിന്ന് മിച്ചം വെച്ചതിൽ നിന്നൊരു പങ്ക് അര്ഹതപ്പെട്ടവന്റെ കൈകളിൽ എത്തിക്കാനുള്ള ശ്രമം. "വിശക്കുന്നവന്റെ കൂട്...
20/09/2019

നമുക്കുള്ളതിൽ നിന്ന് മിച്ചം വെച്ചതിൽ നിന്നൊരു പങ്ക് അര്ഹതപ്പെട്ടവന്റെ കൈകളിൽ എത്തിക്കാനുള്ള ശ്രമം. "വിശക്കുന്നവന്റെ കൂട്ടുകാരൻ "കൂട്ടായ്മയുടെ ഈ മാസത്തെ ഭക്ഷണകിറ്റ് വിതരണം ഒക്ടോബർ ആദ്യ ആഴ്ച്ച നടത്താനാണ് ഉദ്ദേശിക്കുന്നത് എല്ലാ സുഹൃത്തുക്കളും സഹകരിക്കുമെന്ന പ്രതീക്ഷയോടെ ....... വിശക്കുന്നവന്റെ കൂട്ടുകാരൻ....

17/09/2019

ആഘോഷങ്ങളും ആർഭാടങ്ങളും പൊടിപൊടിക്കട്ടെ, (നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണകാണിച്ചാൽ ആകാശത്തിലുള്ളവർ നിങ്ങളോട് കരുണ കാണിക്കും )നമ്മുടെ സന്തോഷനിമിഷങ്ങളിൽ ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ തന്റെ പൊന്നുമക്കളെ മാറോട് ചേർത്ത് നിസ്സഹരായി കരയുന്നവരെയും കൂട്ടിച്ചേർത്തു നിർത്താൻ തയ്യാറായാൽ ആഘോഷങ്ങൾക്ക് നൂറിരട്ടി സന്തോഷം ഉണ്ടാകും.... ചോർന്നൊലിക്കുന്ന കൂരക്കുള്ളിൽ കാണുന്ന കണ്ണുകളിൽ കാണുന്ന വിശപ്പിന്റെ നിസഹായത നമ്മൾ ചേർത്ത് നിർത്തുമ്പോൾ ഉണ്ടാകുന്ന തിളക്കം നമ്മുടെ ആഘോഷങ്ങൾക്ക് പകിട്ടേകില്ലേ???? "വിശക്കുന്നവന്റെ കൂട്ടുകാരൻ "

29/08/2019

Pls Like....................

Hai,,,,,

Just Ask Me......

28/07/2019

ത്യാഗത്തിന്റെ സ്നേഹ സന്ദേശം ഓർമപ്പെടുത്തുന്ന ബലിപെരുന്നാൾ വരുന്ന ആഗസ്റ്റ്‌ മാസത്തിലെ കിറ്റ് വിതരണം ആദ്യ ആഴ്ച നടക്കും. നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിലും നമ്മൾ ഒരു ചെറിയ തുക മാറ്റിവെച്ചാൽ നമ്മുടെ സ്നേഹ സംരക്ഷണയിൽ ഉള്ള രോഗങ്ങളാലും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകളാലും വിഷമിക്കുന്ന ഒരുകൂട്ടം കുടുംബങ്ങൾക്കും കുടി നമ്മോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാം..... സുഹൃത്തുക്കൾ മനസ്സിലാക്കും എന്ന് കരുതുന്നു.......താല്പര്യമുള്ളവർ ദയവായി സഹകരിക്കണം, അക്ബർ കെ എം

ഇങ്ങനേയും ചിലരുണ്ട്, അതിജീവനം ജീവിതമാക്കിയവർ....!!!അവർക്കായി, നാളേക്കായി കരുതിവെക്കാം ഒരോ തുള്ളി ജലകണികയും...!
14/07/2019

ഇങ്ങനേയും ചിലരുണ്ട്, അതിജീവനം ജീവിതമാക്കിയവർ....!!!
അവർക്കായി, നാളേക്കായി കരുതിവെക്കാം ഒരോ തുള്ളി ജലകണികയും...!

12/07/2019

വിശക്കുന്നവനുമുണ്ട് ഒരു ലഹരി,മദ്യത്തിനും,മയക്കുമരുന്നിനും ഇല്ലാത്ത നിസ്സ്ഹായതുടെ ഒരു വലിയ ലഹരി....

ഭക്ഷണം പഴാക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. അവരോട് പറയാനുള്ളത് എന്താണ്?                                           ...
09/07/2019

ഭക്ഷണം പഴാക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. അവരോട് പറയാനുള്ളത് എന്താണ്? “ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അത് എന്തെന്ന് ഞാനൊരു കൊച്ചു കുഞ്ഞില്‍ നിന്നും പഠിച്ചു. “ഒരിക്കല്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറഞ്ഞു.

ആ സംഭവം മദര്‍ വിവരിച്ചതിങ്ങനെ.

“ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു നിരവധി മിഴികളില്‍ ഞാന്‍ കാണാറുള്ള വിശപ്പ് ആ കൊച്ചു കുഞ്ഞിന്റെ മ്ലാനമായ മിഴികളിലും ഞാന്‍ കണ്ടു.

ഒന്നും ചോദിക്കാതെ കൈയ്യിലുണ്ടായിരുന്ന ഒരു കഷ്ണം റൊട്ടി ഞാനവള്‍ക്കു നല്കി. കുട്ടി അത് വളരെ ചെറിയ കഷണമായി കടിച്ചെടുത്ത് വളരെ പതുക്കെ കഴിക്കാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ പറഞ്ഞു,

“എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ…”

കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു,”ഇത് തീര്‍ന്നു പോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.”

“അന്നാണ് ഞാന്‍ വിശപ്പിന്റെ വേദന അറിഞ്ഞത്, ആ കുഞ്ഞുകണ്ണിലും വാക്കിലും വിശപ്പ് തുളുമ്പി നിന്നിരുന്നു. ഈ വിശപ്പിന്റെ വിളി നാം മറക്കരുത്, അവഗണിക്കരുത്.”

ആയിരക്കണക്കിന് പേര്‍ അമിതാഹാരം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ആ ആഹാരം പട്ടിണിക്കാര്‍ക്ക് കൊടുത്താല്‍ രണ്ട് മരണങ്ങളാണ് ഒരേസമയം ഒഴിവാകുക. ഒന്ന് ദരിദ്രന്റെ മരണം; മറ്റൊന്ന് അമിതാഹാരം മൂലമുള്ള ധനികന്റെ മരണം. ആഹാരം പാഴാക്കുമ്പോള്‍ തെരുവില്‍ വിശക്കുന്ന മിഴികളുമായി കഴിയുന്ന ഈ പിഞ്ചുകുഞ്ഞുങ്ങളെ ഓര്‍ക്കണം.

നമുക്കിടയിൽ മനുഷ്യത്വം മരിച്ചിട്ടില്ല......
06/07/2019

നമുക്കിടയിൽ മനുഷ്യത്വം മരിച്ചിട്ടില്ല......

വിധിക്കുമുമ്പിൽ പകച്ചു നിൽക്കുന്നവരെ ചേർത്തുനിർത്താൻ ഉള്ള ഒരു ചെറിയ ശ്രമത്തിന്റെ ഭാഗമായി "വിശക്കുന്നവന്റെ കൂട്ടുകാരൻ "കു...
06/07/2019

വിധിക്കുമുമ്പിൽ പകച്ചു നിൽക്കുന്നവരെ ചേർത്തുനിർത്താൻ ഉള്ള ഒരു ചെറിയ ശ്രമത്തിന്റെ ഭാഗമായി "വിശക്കുന്നവന്റെ കൂട്ടുകാരൻ "കുട്ടയിമയുടെ ഇ മാസത്തെ ഫുഡ് കിറ്റ് കുറച്ചു കുടുംബങ്ങൾക് എത്തിക്കാൻ കഴിഞ്ഞു.വരും മാസങ്ങളിലും നടത്താൻ ഉദ്ദേശിക്കുന്ന ഇത് പോലുള്ള പ്രവർത്തനങ്ങൾക്ക് എല്ലവരുടെയും സഹകരണം പ്രതിഷിച്ചു കൊള്ളുന്നു.....

"വിശന്നു വലഞ്ഞു അലയുന്നവർക്ക്  ഈ കടയിൽ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാം പണം ആവശ്യമില്ല"ഈ ബോർഡ്‌  വച്ചിരിക്കുന്ന കട നമ്...
05/07/2019

"വിശന്നു വലഞ്ഞു അലയുന്നവർക്ക് ഈ കടയിൽ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാം പണം ആവശ്യമില്ല"

ഈ ബോർഡ്‌ വച്ചിരിക്കുന്ന കട നമ്മുടെ പള്ളിക്കര വണ്ടർലാക്കടുത് മനക്കക്കടവ് RU കോളേജിന് സമീപം....

'അഭിമാനം തോന്നുന്ന നിമിഷം'

Address

Perinthalmanna
Malappuram
679357

Website

Alerts

Be the first to know and let us send you an email when വിശക്കുന്നവന്റെ കൂട്ടുകാരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category