DAY NULM Perinthalmanna

DAY NULM Perinthalmanna National Urban Livelihoods Mission (NULM) was launched by the Ministry of Housing and Urban Poverty

National Urban Livelihoods Mission (NULM) was launched by the Ministry of Housing and Urban Poverty Alleviation (MHUPA), Government of India in 23rd September, 2013 by replacing the existing Swarna Jayanti Shahari Rozgar Yojana (SJSRY).The NULM will focus on organizing urban poor in their strong grassroots level institutions, creating opportunities for skill development leading to market-based emp

loyment and helping them to set up self-employment venture by ensuring easy access to credit. The Mission is aimed at providing shelter equipped with essential services to the urban homeless in a phased manner. In addition, the Mission would also address livelihood concerns of the urban street vendors.

PM SVANidhi Beneficiaries digital onboarding camp held @ Perinthalmanna municipality today.
07/11/2025

PM SVANidhi Beneficiaries digital onboarding camp held @ Perinthalmanna municipality today.

പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ പുതുതായി സൂക്ഷ്മ സംരംഭം ആരംഭിക്കുവാൻ താൽപര്യമറിയിച്ചവർക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലനം...
04/11/2025

പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ പുതുതായി സൂക്ഷ്മ സംരംഭം ആരംഭിക്കുവാൻ താൽപര്യമറിയിച്ചവർക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലനം (EDP) സംഘടിപ്പിച്ചു.

EDP Training Programme conducted at Perinthalmanna municipality kudumbashree CDS at Conference hall, Perinthalmanna municipality.

GEN SYNC - ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സിഡിഎസ് തല സംഗമം  സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷാജി പി ഉദ്ഘാടനം ചെയ്തു. സിഡിഎ...
18/10/2025

GEN SYNC - ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സിഡിഎസ് തല സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷാജി പി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സീനത്ത് പികെ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മുണ്ടുമ്മൽ ഹനീഫ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, ബ്ലോക്ക് കോർഡിനേറ്റർമാരായ രമ്യ, ജീന, സിഡിഎസ് ഉപസമിതി കൺവീനർമാരായ വസന്തകുമാരി എ, ശ്രീജ കെ, അനീസ കെടി, ഉഷ സി, സിഡിഎസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

ലോക് കല്യാൺ മേള സംഘടിപ്പിച്ചു.പെരിന്തൽമണ്ണ നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്ക് കീഴിൽ പിഎം സ്വാനിധി ഗുണഭോക്താക്കൾക്ക...
07/10/2025

ലോക് കല്യാൺ മേള സംഘടിപ്പിച്ചു.

പെരിന്തൽമണ്ണ നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്ക് കീഴിൽ പിഎം സ്വാനിധി ഗുണഭോക്താക്കൾക്ക് വേണ്ടി ലോക് കല്യാൺ മേള സംഘടിപ്പിച്ചു.
പെരിന്തൽമണ്ണ നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഷാജി പി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സീനത്ത് പികെ അധ്യക്ഷത വഹിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന വഴിയോര കച്ചവടക്കാർക്കും കുടുംബശ്രീ സംരംഭകർക്കും ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് ക്ലാസിന് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ മിനു റേച്ചൽ നേതൃത്വം നൽകി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് സി ശുചിത്വ മേഖലയിൽ കച്ചവടക്കാർ പുലർത്തേണ്ട കാര്യങ്ങൽ ക്ലാസെടുത്തു. സ്വാനിധി സ്കീമിൻ്റെ പരിഷ്കരിച്ച പദ്ധതി സിറ്റി മിഷൻ മനേജർ സുബൈറുൽ അവാൻ അവതരിപ്പിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മൻസൂർ നേച്ചിയിൽ ആശംസ അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ വത്സൻ.സി. കെ സ്വാഗതവും ശ്രീജ.കെ നന്ദിയും പറഞ്ഞു.

LOK KALYAN MELA - FSSAI TRAINING FOR STREET FOOD VENDORS.
07/10/2025

LOK KALYAN MELA - FSSAI TRAINING FOR STREET FOOD VENDORS.


കുടുംബശ്രീ അഗ്രോ തെറാപ്പി പെരിന്തൽമണ്ണ നഗരസഭയിലെ സാന്ത്വനം ഷെൽട്ടർ ഹോമിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ വിദ്യാർത്ഥികൾ, ഷെൽട്...
06/06/2025

കുടുംബശ്രീ അഗ്രോ തെറാപ്പി പെരിന്തൽമണ്ണ നഗരസഭയിലെ സാന്ത്വനം ഷെൽട്ടർ ഹോമിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ വിദ്യാർത്ഥികൾ, ഷെൽട്ടർ ഹോം & പകൽ വീട് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
Kudumbashree Agro Therapy program launched at Santhwanam Shelter Home, Perinthalmanna Municipality.

കേരളത്തിലെ മാതൃകാ കുടുംബശ്രീ സിഡിഎസ്സായി മാറിയ പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും ഇരു നഗര...
06/02/2025

കേരളത്തിലെ മാതൃകാ കുടുംബശ്രീ സിഡിഎസ്സായി മാറിയ പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും ഇരു നഗര സിഡിഎസുകളിലെയും നൂതന ആശയങ്ങൾ പരസ്പരം കൈമാറുന്നതിനുമായി കൊല്ലം ജില്ലയിലെ പുനലൂർ നഗരസഭയിലെ കൗൺസിൽ പ്രതിനിധികളും സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളും ഇന്ന് പെരിന്തൽമണ്ണ നഗരസഭയിൽ സന്ദർശനം നടത്തി.

കുടുംബശ്രീ വാർഷികവും കലാവിരുന്നും സംഘടിപ്പിച്ചു.വനിതാ ശാക്തീകരണത്തിലൂന്നിയ സാമുഹിക വികസനത്തിന് കേരളത്തിൽ മാതൃകയായി മാറിയ...
06/02/2025

കുടുംബശ്രീ വാർഷികവും കലാവിരുന്നും സംഘടിപ്പിച്ചു.

വനിതാ ശാക്തീകരണത്തിലൂന്നിയ സാമുഹിക വികസനത്തിന് കേരളത്തിൽ മാതൃകയായി മാറിയ പെരിന്തൽമണ്ണ നഗരസഭ മാതൃക കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ പി ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭയുമായി സംയോജിപ്പിച്ച് കുടുംബശ്രീ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ കേരളത്തിലെ മറ്റു കുടുംബശ്രീ സിഡിഎസ്സുകൾക്ക് മതൃകയാണ്. ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ വിജയ വികെ അധ്യക്ഷത വഹിച്ചു. സിഡിഎസ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ വാർഷിക സപ്ലിമെൻ്റ് ചെയർമാൻ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.
കുടുംബശ്രീ മെമ്പർ സെക്രട്ടറി രാജീവൻ ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ നസീറ ടീച്ചർ, സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാന്മാരായ അമ്പിളി മനോജ്, ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സ്റ്റാൻസി നന്ദകുമാർ, വാര്ഡ് കൗൺസിലർമാർ, മുൻ ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീധരൻ മാസ്റ്റർ, അൽ ഷിഫ ആശുപത്രി ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ശാഹുൽ ഹമീദ് എൻ.എസ്, ജില്ലാ മിഷൻ മാനേജർ രാകേഷ്, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, മുൻ സിഡിഎസ് ചെയർപേഴ്‌സന്മാർ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ സ്വാഗതവും സിഡിഎസ് കൺവീനർ അനീസ കെടി നന്ദിയും പറഞ്ഞു. ശേഷം അയൽക്കൂട്ടം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അങ്ങാടിപ്പുറം അസുര ഫോക്ക് ബാൻഡിന് കീഴിൽ നാടൻ പാട്ടും അരങ്ങേറി.

വഴിയോരകച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും  വിതരണം ചെയ്തു.പെരിന്തൽമണ്ണ നഗരസഭയിലെ അംഗീകൃത  വഴിയോര കച്ചവടക്കാർക്കുള്...
02/02/2025

വഴിയോരകച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്തു.

പെരിന്തൽമണ്ണ നഗരസഭയിലെ അംഗീകൃത വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വിതരണോദ്ഘാദനം ചെയർമാൻ പി. ഷാജി നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ്‌ സ്വാഗതം പറഞ്ഞു.
പെരിന്തൽമണ്ണയിൽ വിവിധ സ്ഥലങ്ങളിൽ ജീവിതമാർഗമെന്നോണം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്തുന്നതിന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ വഴിയോര കച്ചവട സർവ്വേയിലൂടെ കണ്ടെത്തിയവരി
ൽ നിന്നും ടൗൺ വെൻറിങ് കമ്മറ്റി പരിശോധിച്ച് അംഗീകാരം നൽകിയ 173 പേർക്കാണ് നഗരസഭ കൗൺസിലിൻ്റെ
അംഗീകാരത്തോടെ തിരിച്ചറിയൽ കാർഡും താൽക്കാലിക വെൻറിംഗ് സർട്ടിഫിക്കറ്റും അനുവദിച്ചത്.
വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരംക്ഷിക്കുന്നതോടൊപ്പം നഗരത്തിൽ യാത്രക്കാർക്കും മറ്റു കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കാത്ത തരത്തിൽ തെരുവ് കച്ചവടം നിയന്ത്രിക്കുന്നതിനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ചെയർമാൻ ഓർമ്മിപ്പിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ ഉപാധികളുമായി സഹകരിച്ച് മാത്രമേ വഴിയോര കച്ചവടക്കാരും പ്രവർത്തിക്കുവാൻ അനുമതി നൽകുകയുള്ളൂവെന്നും അറിയിച്ചു. വെൻ്റിങ് സർട്ടിഫിക്കറ്റ് അനുവദിച്ചത്തോടെ, വഴിയോര കച്ചവടക്കാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് നഗരസഭ പരിഹാരം കണ്ടത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് വിജയ വി.കെ, ക്ലീൻ സിറ്റി മാനേജർ വത്സൻ. സി. കെ , വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സെക്രട്ടറി അലവി എന്നിവർ സംസാരിച്ചു. സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ നന്ദിയും പറഞ്ഞു.

Address

PERINTHALMANNA POST
Malappuram

Alerts

Be the first to know and let us send you an email when DAY NULM Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DAY NULM Perinthalmanna:

Share