Muslim Youth League - Kottumala

Muslim Youth League - Kottumala Official Page of Muslim Youth League OORAKAM panchayat Committee President : Munavar K
Secretary : Niyas PT
Treasurer : Mahroof K

07/04/2026
വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച്  വന്നവർക്ക് മുസ്‌ലിം ലീഗ് അംഗത്വം നൽകി.നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിന് വേണ്ടി S...
07/04/2026

വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് വന്നവർക്ക് മുസ്‌ലിം ലീഗ് അംഗത്വം നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിന് വേണ്ടി SDPI പോലുള്ള സംഘടനകളുമായി CPM സഖ്യത്തിലേർപ്പെട്ട സാഹചര്യത്തിൽ മുസ്‌ലിം ലീഗിന് ശക്‌തി പകരുന്നതിന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജി വെച്ച് വന്നവർക്ക് മുസ്‌ലിം ലീഗ് അംഗത്വം നൽകി.
ഊരകം കോട്ടുമലയിലെ കളത്തിങ്ങൽ മുഹമ്മദ് കുട്ടി, എം കെ ഹസ്സൻകുട്ടി , മുഹമ്മദ് യൂനുസ് പനോളി, മുഹമ്മദ് പൂഴിക്കുന്നൻ, അലി കളത്തിങ്ങൽ, മുഹമ്മദ് പൂഴിക്കുന്നൻ (ബാപ്പു) എന്നിവരാണ് മുസ്‌ലിം ലീഗിൽ ചേർന്നത്.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
എം.കെ അബ്ദുൽ മജീദ്, എൻ ഉബൈദ് മാസ്റ്റർ, എം.കെ മുഹമ്മദ് മാസ്റ്റർ, എം.കെ കുഞ്ഞബ്ദുല്ല, ടി.എച്ച് ഇസ്‌ഹാഖ് ഹാജി, റാഷിദ് നാണത്ത്,എം.കെ നിയാസ്, ശരീഫ് മച്ചിഞ്ചേരി, കളത്തിങ്ങൽ മുനവ്വർ, , എം.പി ആസിഫ്, മേലേതിൽ മുഹമ്മദ് പൂഴിക്കുന്നൻ അലി, പനോളി മുഹമ്മദ്, സിദ്ദിക്ക് ടി.ടി , നാണത്ത് ശിഹാബ്, ലത്തീഫ് എന്നിവർ പങ്കെടുത്തു.

06/04/2026

ROAD SHOW @ VENGARA

02/04/2026

*വേങ്ങരയുടെ ദാഹമകറ്റിയ ബാക്കിക്കയം:*

ടാങ്കർ ലോറികൾ പിൻവാങ്ങിയ വികസന ചരിത്രം.

കാലം മായുമ്പോൾ ചില ഓർമ്മകൾ നാം മറന്നുപോകാറുണ്ട്. എന്നാൽ വേങ്ങരയുടെ മണ്ണിൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടിയ ഒരു പഴയ കാലം അത്ര പെട്ടെന്ന് ആർക്കും മറക്കാനാവില്ല. വേനൽ കടുക്കുമ്പോൾ വെള്ളം പമ്പ് ചെയ്യുന്ന ടാങ്കർ ലോറികളുടെ ഇരമ്പലായിരുന്നു അന്ന് വേങ്ങരയിലെ പ്രധാന ശബ്ദം.

🥲 *2001-ലെ ആ കറുത്ത ദിനവും ടാങ്കർ ലോറികളും*

2001 മാർച്ച് 11. പൂക്കിപ്പറമ്പിൽ പ്രണവം ബസ് കത്തിയെരിഞ്ഞ ആ ദാരുണമായ ദിനം മലയാളിക്ക് ഇന്നും നൊമ്പരമാണ്. അന്ന് വെറും 10 മിനിറ്റിനുള്ളിൽ ഇരുപതിലധികം ടാങ്കർ ലോറികൾ ആ തീ അണയ്ക്കാൻ പൂക്കിപ്പറമ്പിലേക്ക് ചീറിപ്പാഞ്ഞെത്തി. ആ ലോറികൾ അന്ന് അവിടെയുണ്ടായിരുന്നത് എന്തുകൊണ്ടായിരുന്നു? ഉത്തരം ലളിതമാണ് - അന്ന് വേങ്ങരയിൽ കുടിവെള്ളം എന്നത് ഒരു വലിയ 'ബിസിനസ്' ആയിരുന്നു. വേനലായാൽ വെള്ളം വിൽക്കുന്ന ലോറികളുടെ ചാകരയായിരുന്നു നാടെങ്ങും. ഒരു ടാങ്ക് വെള്ളത്തിന് വേണ്ടി കാത്തിരിക്കുന്നവർക്ക് വില ചോദിക്കാനുള്ള അവകാശമില്ലായിരുന്നു, റെഡി ക്യാഷ് നൽകിയാൽ മാത്രം ലഭിക്കുന്ന അമൂല്യ വസ്തുവായിരുന്നു അന്ന് കുടിവെള്ളം.

*💚മാറ്റത്തിന്റെ തുടക്കം: 2011-ലെ ആ ഉറപ്പ്*

2011-ൽ വേങ്ങര മണ്ഡലത്തിൽ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് വിജയിച്ചെത്തിയപ്പോൾ അദ്ദേഹം നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് നാടിന്റെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്നതായിരുന്നു. വേങ്ങര അങ്ങാടിയിൽ വെച്ച് നടന്ന ആ പത്രസമ്മേളനത്തിൽ അദ്ദേഹം നൽകിയ ഉറപ്പിന്റെ സാക്ഷാത്കാരമായിരുന്നു ബാക്കിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ്.

*🩷ബാക്കിക്കയം: ഒരു നാടിന്റെ ജീവനാഡി*

സ്വപ്നപദ്ധതിയെന്ന് പലരും കരുതിയ ബാക്കിക്കയം പദ്ധതി യാഥാർത്ഥ്യമായതോടെ വേങ്ങരയുടെ ചിത്രം മാറി.

*ഭൂഗർഭ ജലവിതാനം:* കടലുണ്ടി പുഴയിൽ വെള്ളം തടഞ്ഞുനിർത്തിയതോടെ പരിസര പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം ഉയർന്നു.

*ഗുണഭോക്താക്കൾ:*
പ്രത്യക്ഷത്തിൽ 50,000 പേർക്കും പരോക്ഷമായി 3 ലക്ഷത്തോളം പേർക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നു.

*കുടിവെള്ള പദ്ധതികൾ:* മലപ്പുറം മുനിസിപ്പാലിറ്റിക്കും പരിസര പഞ്ചായത്തുകൾക്കും ഈ പദ്ധതി ഒരു വലിയ ആശ്വാസമായി മാറി.

*വികസനം കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ*

കല്ലക്കയത്ത് യഥേഷ്ടം ലഭ്യമായ വെള്ളത്തിൽ നീന്തിക്കുളിച്ചുവരുന്ന *രാഷ്ട്രീയ എതിരാളികൾ "വേങ്ങരയിൽ എന്ത് വികസനമാണ് നടന്നത്?"* എന്ന് ചോദിക്കുന്നത് ചരിത്രത്തോടുള്ള വിരോധാഭാസമാണ്. ടാങ്കർ ലോറികളുടെ കാലത്ത് നിന്ന്, പൈപ്പിലൂടെയും സ്വന്തം കിണറുകളിലൂടെയും തടസ്സമില്ലാതെ വെള്ളം ലഭിക്കുന്ന കാലത്തേക്ക് ഒരു നാടിനെ കൈപിടിച്ചുയർത്തിയതിനെയാണ് 'യഥാർത്ഥ വികസനം' എന്ന് വിളിക്കുന്നത്.

വികസനം എന്നത് ലാഭ കച്ചവടത്തോടെ തുടങ്ങിയ വെറും ഫുട്ബോൾ ഗ്രൗണ്ടല്ല, ഈ ഗ്രൗണ്ട് അതിൻ്റെ ഉടമ മരിച്ചാൽ അനന്തരാവകാശികളിലേക്ക് ഉടമസ്ഥാവകാശം പോകുന്ന സ്വകാര്യ സ്വത്താണ്.
എന്നാൽ നാടിൻ്റെ വികസനം എന്നാൽ അത് ഒരു ജനതയുടെ അടിസ്ഥാന ജീവിതനിലവാരത്തിൽ ഉണ്ടാകുന്ന മാറ്റമാണ്. വേങ്ങരയുടെ വേനലിലെ ദാഹം മാറ്റിയ ബാക്കിക്കയം പദ്ധതി പോലെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങൾ UDF കൊണ്ട് വന്നു. വരുംതലമുറകൾക്കും ഈ മണ്ണിലെ വികസനത്തിന്റെ അടയാളമായി അവ നിലകൊള്ളും.

*വേങ്ങരയിൽ സമ്പൂർണ വികസനം ലക്ഷ്യത്തിലെത്താൻ വൻ ഭൂരിപക്ഷത്തിൽ ഷാജി വിജയിക്കണം. നിങ്ങളുടെ ഓരോ വോട്ടുകളും പാഴാക്കാതെ കോണിക്ക് നൽകി സമ്മതിദാന അവകാശം ബുദ്ധിപൂർവ്വം വിനിയോഗിക്കൂ...*

Address

Oorakam
Malappuram
676519

Alerts

Be the first to know and let us send you an email when Muslim Youth League - Kottumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muslim Youth League - Kottumala:

Share