Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല മണ്ണഴി

  • Home
  • India
  • Malappuram
  • Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല മണ്ണഴി

Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല  മണ്ണഴി കേരളീയ നവോത്ഥാനത്തിന്റെ പാതയിൽ വലിയ

വായനശാലയെ കുറിച്ച്
----------------------------------
ഗ്രന്ഥാലയങ്ങളും, വായനശാലകളും, കായിക ക്ളബുകളും, മഹിളാസംഘങ്ങളും മണ്ണഴി സാംസ്കാരികവികസനത്തെ ത്വരിതപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പ്രദേശത്തെ ജനതയെ അവകാശബോധമുള്ളവരും, ദേശീയബോധമുള്ളവരുമാക്കി തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച രണ്ടു സ്ഥാപനങ്ങളാണ് 1948-ല്‍ സ്ഥാപിതമായ മണ്ണഴി ബാപ്പുജി സ്മാരക വായനശാലയും 1953-ല്‍ സ്ഥാപിതമാ

യ പൊന്‍മള പൊതുജന വായനശാലയും. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. ഇവർക്ക് അക്ഷര വെളിച്ചം നല്കിയതില്‍ വായനശാലക്ക് വലിയ പങ്കാണുള്ളത്. പുല്ലാനിക്കാട് മനയിലെ ഭവദാസന്‍ നമ്പൂതിരി, മാവുള്ളി രാമേട്ടന്‍, പി.വി.കൃഷ്ണന്‍ മാഷ്‌ , എം.മയാണ്ടി വൈദ്യര്‍, ഒ.രാമന്‍കുട്ടി മാസ്റ്റര്‍, കെ.സി.കൃഷ്ണന്‍, പുല്ലാനിക്കാട് മനക്കല്‍ രാമന്‍ നമ്പൂതിരി, താമരശ്ശേരി മുഹമ്മദ്‌ (ചിറക്കല്‍ സഖാവ് ) , മാണിയേങ്ങല്‍ പറങ്ങോടന്‍,എന്നിവരെല്ലാം ബാപ്പുജി സ്മാരക വായനശാലയുടെ സ്ഥാപകരും അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരുമായിരുന്നു. ഇ.എം.എസ് ഉള്‍പ്പെടെയുള്ള സഖാക്കള്‍ മണ്ണഴിയില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്ക് എതിരെ നിരന്തരം പോരാടിയവരായിരുന്നു വായനശാല പ്രവര്‍ത്തകര്‍

21/08/2025

ഗ്രന്ഥാലോകം
ഓഗസ്റ്റ് 2025

എഴുത്തിന്റെ വൈവിധ്യം വായനയുടെ അപൂർവാനുഭവം.. ഗ്രന്ഥാലോകം വാർഷിക വരിസംഖ്യാ ക്യാമ്പയിൻ പക്ഷാചരണം. ഗ്രന്ഥശാലകൾ  വഴി വരിസംഖ്യ...
16/08/2025

എഴുത്തിന്റെ വൈവിധ്യം
വായനയുടെ അപൂർവാനുഭവം..

ഗ്രന്ഥാലോകം വാർഷിക വരിസംഖ്യാ ക്യാമ്പയിൻ പക്ഷാചരണം.

ഗ്രന്ഥശാലകൾ വഴി വരിസംഖ്യ പുതുക്കുകയും പുതുതായി വരിസംഖ്യ ചേർക്കുകയുമാവാം.

വാർഷിക വരിസംഖ്യ 500 രൂപ.

16/08/2025

പുസ്തക പരിചയം Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല മണ്ണഴി

16/08/2025

വായനാ മത്സരം 2025 പുസ്തക പരിചയം

15/08/2025
OZZY OSBOURNE ഒസി ഓസ്ബോൺ(1948- 2025 ജൂലൈ 22)ഹെവിമെറ്റൽ എന്ന സംഗീതലോകത്ത് "അന്ധകാരത്തിന്റെ രാജകുമാരൻ"  (The prince of Dar...
13/08/2025

OZZY OSBOURNE
ഒസി ഓസ്ബോൺ
(1948- 2025 ജൂലൈ 22)

ഹെവിമെറ്റൽ എന്ന സംഗീതലോകത്ത് "അന്ധകാരത്തിന്റെ രാജകുമാരൻ" (The prince of Darkness)" എന്നറിയപ്പെടുന്ന ഒരാളുണ്ട്. സ്വന്തം ജീവിതം ഒരു റോക്ക് ആൻറ് റോൾ ഇതിഹാസമാക്കിമാറ്റിയ ഒസി ഓസ്ബോൺ.
1960 കളുടെ അവസാനത്തിൽ ഇഗ്ലണ്ടിലെ ബെർമ്മിങ്ങ്ഹാമിൽനിന്ന് ലോകത്തെ പിടിച്ചുകുലുക്കിയ ഒരു ബാന്റ് ഉദയം ചെയ്തു "ബ്ലാക്ക് സാബത്ത്".

ഇടിമുഴക്കം പോലുളള ഗിറ്റാർ റിഫുകളും, ഭയപ്പെടുത്തുന്ന വരികളും, അതുവരെ കേട്ടിട്ടില്ലാത്ത സംഗീതവും;
അതിന് ശബ്ദം നൽകാൻ ഒരാളെ ഉണ്ടായിരുന്നുളളു. ഓസി ഓസ്ബോൺ.
ഓസിയുടെ വേറിട്ട ശബ്ദവും വേദിയിലെ അടങ്ങാത്ത ഊർജ്ജവും ബ്ലാക്ക് സാബത്തിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. "പാരനോയ്ഡ്, അയേൺമാൻ,വാർപിഗ്ഗ്സ്,, എന്നീ ഗാനങ്ങൾ ഇന്നും ഹെവി മെറ്റൽ ആരാധകരുടെ ആവേശമാണ്.
ഹെവി മെറ്റൽ ശാഖക്ക് ഒരു രൂപം നൽകിയത് ബ്ലാക്ക് സാബത്ത് ആയിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പിന്നീട് ഓസി ന് ബാന്റ് വിടേണ്ടിവന്നു. ഇരുളടഞ്ഞ് പോയ ഇടത്ത് നിന്ന് സോളോ പെർഫോമറായി അദ്ധേഹം വീണ്ടും ഉദയം ചെയ്തു. "ബ്ലിസാർഡ് ഓഫ് ഓസ്" എന്ന തന്റെ ആദ്യ ആൽബം തന്നെ സൂപ്പർ ഹിറ്റായി " ക്രേസി ട്രൈൻ ", "മിസ്റ്റർ ക്രൌളി " തുടങ്ങിയ ഗാനങ്ങൾ ഓസിയെ സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തനാക്കി. ആന്റി റോഡ്സിനെ പോലുള്ള പ്രതിഭകളായ ഗിറ്റാറിസ്റ്റുകൾക്ക് ഒപ്പം ഓസി പുതിയ സംഗീത ചരിത്രം രചിച്ചു. 13 ഓളം സോളോ ആൽബങ്ങൾ ഓസിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. 2013 ൽ വീണ്ടും ഓസി ബ്ലാക്ക് സാബത്തിൽ തിരിച്ചെത്തുകയുണ്ടായി.
2020 ന് അദ്ദേഹത്തിന് ബാധിച്ച പാർക്കിൻസൺസ് രോഗവിവരം കുടുംബം പുറത്തുവിട്ടിരുന്നു. 2025 ജൂൺ 5 ന് തന്റെ ജൻമനാട്ടിൽ നടന്ന ബ്ലാക്ക് സാബത്ത് കൺസേർട്ടിൽ അദ്ധേഹം തന്റെ പഴയ സുഹൃത്തുക്കളുടെ കൂടെ പാരനോയ്ഡ് അവതരിപ്പിച്ചത് ആരാധകർക്ക് അത്യാവേശം പകർന്നു.
2025 ജൂലൈ 22 ന് തന്റെ 76 മത് വയസ്സിൽ OZZY OSBOURNE ഒസി ഓസ്ബോൺ മരണപ്പെട്ടു.
റോക്ക് മ്യൂസിക്ക് ലോകത്തിന്, ഹെവി മെറ്റൽ മ്യൂസിക്ക് ആരാധകർക്ക് തീരാ ദു:ഖമായിരുന്നു അദ്ധേഹത്തിന്റെ മരണം.

ഒസി ഓസ്ബോണിന്റെ ചില ഗാനങ്ങൾ
ഡ്രീമർ
https://www.youtube.com/watch?v=LCCiwPEdEpg&list=RDLCCiwPEdEpg&start_radio=1&rv=qQBkFZpf6n4

ക്രേസി ട്രൈൻ
https://www.youtube.com/watch?v=tMDFv5m18Pw&list=PLBzBwYhHpqLLVvQVUQIM_Hrwa5ctDK2g6&index=2

പാരനോയ്ഡ്
https://www.youtube.com/watch?v=0qanF-91aJo&list=RDLCCiwPEdEpg&index=5

കടപ്പാട് : ടൈം മാഗസിൻ ആഗസ്റ്റ് 8 ലക്കം:

ചുനൂർ GLPS കുട്ടികളുടെവായനശാല സന്ദർശനം
12/08/2025

ചുനൂർ GLPS കുട്ടികളുടെ
വായനശാല സന്ദർശനം

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ...
12/08/2025

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില്‍ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള്‍ തിരിച്ചറിയുന്നിടത്ത് ഈ നോവല്‍ പൂര്‍ണമാകുന്നു.
പുസ്തകം Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല മണ്ണഴി നമ്മുടെ
വായനശാലയിൽ ലഭ്യമാണ്. വായിക്കുമല്ലോ..

 # പുതു തലമുറക്കാർ ഹൃദയത്തിലേറ്റിയ പുസ്തകംവാക്കുകൾ കൊണ്ട് ചിത്രം വരക്കുക എന്ന് പറയുന്ന പോലെ വളരെ ഭംഗിയിലാണ് ഓരോ സംഭവങ്ങള...
12/08/2025

# പുതു തലമുറക്കാർ ഹൃദയത്തിലേറ്റിയ പുസ്തകം

വാക്കുകൾ കൊണ്ട് ചിത്രം വരക്കുക എന്ന് പറയുന്ന പോലെ വളരെ ഭംഗിയിലാണ് ഓരോ സംഭവങ്ങളും വിവരിക്കുന്നത്. സാധാരണകാരനായ ഒരു വായനക്കാരന് മനസിലാകുന്നത് പോലെ അത്രയും ലളിതമായ ഭാഷ ശൈലിയിലൂടെ കഥ പറഞ്ഞുപോകുമ്പോൾ ദൃശ്യവൽക്കരണം കൂടി വായനക്കാരനിൽ പ്രതിനിധാനം ചെയ്യുന്നുണ്ട്.
പുസ്തകം Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല മണ്ണഴി ലഭ്യമാണ്.

മണ്ണഴി ബാപ്പുജി സ്മാരക വായന ശാലയിൽ 14 /09 / 2023 ന്  വൈകീട്ട് 6 മണിക്ക് ഗ്രന്ഥശാല ദിനം - ഗ്രന്ഥശാല സംരക്ഷ ദിനമായി ആചരിച്...
14/09/2023

മണ്ണഴി ബാപ്പുജി സ്മാരക വായന ശാലയിൽ 14 /09 / 2023 ന് വൈകീട്ട് 6 മണിക്ക് ഗ്രന്ഥശാല ദിനം - ഗ്രന്ഥശാല സംരക്ഷ ദിനമായി ആചരിച്ചു. വായനശാലകളെ കൺകരന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജനങ്ങൾ പ്രതിഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധ പരിപാടി ഡോ. സന്തോഷ് വള്ളിക്കാട് പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ പി.വി മോഹനൻ ഗ്രന്ഥശാല സംരക്ഷണ പ്രതിജ്‌ഞക്ക് നേതൃത്വം നൽകി. ജയൻ ചേങ്ങോട്ടൂർ ,രാജേഷ് മണ്ണഴി എന്നിവർ സംസാരിച്ചു.

Address

Bappuji Smaraka Vayanasala Mannazhi Chengotture (po)
Malappuram
676503

Opening Hours

Monday 4pm - 7pm
Tuesday 4pm - 7pm
Wednesday 4pm - 7pm
Thursday 4pm - 7pm
Friday 4pm - 7pm
Saturday 4pm - 7pm
Sunday 4pm - 7pm

Telephone

9633606920

Website

Alerts

Be the first to know and let us send you an email when Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല മണ്ണഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bappuji Smaraka Vayanasala - ബാപ്പുജി സ്മാരക വായനശാല മണ്ണഴി:

Share

Category