CPIM District Secretary - Malappuram

CPIM District Secretary - Malappuram ജില്ലാ സെക്രട്ടറി,
കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്

സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ മുസ്ലിം ലീഗിന്റെ നിലപാടെന്തെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്. കേരളത...
23/06/2026

സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ മുസ്ലിം ലീഗിന്റെ നിലപാടെന്തെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തിൽ മദ്യമൊഴുക്കാനുള്ള മുഖ്യമന്ത്രിയുടെയും സ്‌പിരിറ്റ്‌ ലോബിയുടെയും ഗൂഢാലോചനയിൽ മുസ്ലിം ലീഗും പങ്കാളിയാണോയെന്ന സംശയമാണുയരുന്നത്‌. കേരളസമൂഹത്തോടും സമുദായത്തോടുമുള്ള വഞ്ചനയാണിത്‌.

നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നില്‍ വൻ അഴിമതി നടന്നുവെന്ന ആരോപണമാണ്‌ ഉയരുന്നത്‌. മദ്യ കമ്പനികൾക്കുവേണ്ടി ദിവസങ്ങൾക്കുള്ളിൽ ഫയൽ നീങ്ങിയതടക്കമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

മുഖ്യമന്ത്രി ഒറ്റക്കെടുത്ത തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുയർന്നുവെന്നതും ഗ‍ൗരവമുള്ളതാണ്‌. കേരളത്തെ മദ്യത്തിൽ മുക്കാനുള്ള ഗൂഢപദ്ധതിക്ക്‌ മുസ്ലിം ലീഗും കൂട്ടുനിൽക്കുകയാണ്‌.

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെയാണ്‌ മദ്യത്തിന്മേലുള്ള നികുതിയിളവ് പ്രഖ്യാപിച്ചത്‌. സ്പിരിറ്റില്‍ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയായിരുന്നു സംസ്ഥാനത്ത് നിലവിൽ. എന്നാല്‍ പത്തു ശതമാനം വരെ വീര്യമുള്ള മദ്യത്തിന് പകുതിയിലേറെ ഇളവ് നല്‍കി 120 ശതമാനമായി നികുതി കുറയ്‌ക്കാനാണ്‌ തീരുമാനം. ഉപഭോഗം കുറയ്‌ക്കുന്നതിനുകൂടിയാണ്‌ സംസ്ഥാനത്ത്‌ മദ്യത്തിന് ഉയര്‍ന്ന നികുതി ഏർപ്പെടുത്തിയിരുന്നത്‌. നികുതി കുറക്കുന്നതോടെ മദ്യത്തിന്‍റെ വില പകുതിയിലധികം കുറയും. ഇത്‌ വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുന്നതിന്‌ കാരണമാകും. അതോടെ മദ്യത്തിന്‍റെ ഉപയോഗം കുത്തനെ വര്‍ധിക്കും. സോഫ്‌റ്റ്‌ ഡ്രിങ്ക്‌ പോലെ മദ്യം ഉപയോഗിക്കുന്ന അവസ്ഥയിലേക്കാണ്‌ ഇത്‌ എത്തിക്കുക. നമ്മുടെ സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് ഇ‍ൗ തീരുമാനം എത്തിക്കുക.

അബ്കാരി നയത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നേരത്തേ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മത- സാമുദായിക സംഘടനകളും മുസ്ലിം ലീഗും എല്ലാം മദ്യ ഉപയോഗം വര്‍ധിക്കുമെന്ന ആശങ്ക പലപ്പോഴായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മദ്യവിരുദ്ധ സംഘടനകളും ഈ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ നികുതി പകുതിയോളം കുറച്ചിട്ടും ലീഗിന്‌ ഒന്നും മിണ്ടാനാകാത്തത്‌ എന്തുകൊണ്ടാണ്‌. മലപ്പുറത്ത്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പുവരെ കലക്‌ട്രേറ്റിനുമുന്നിൽ പന്തലുകെട്ടി സമരം നടത്തിയ പ്രസ്ഥാനങ്ങൾ ഇപ്പോൾ എവിടെയാണ്‌. മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും കാസയും അടക്കമുള്ള മഴവിൽ സഖ്യത്തിന്റെ സ്‌പോൺസർഷിപ്പിലായിരുന്നു ആ സമരം. ഇത്രയും ഗുരുതരമായ സ്ഥിതി സംജാതമായിട്ടും മിണ്ടാതിരിക്കുന്നത്‌ എന്തു താൽപര്യത്തിന്റെ പേരിലാണെന്ന്‌ മുസ്ലിം ലീഗ്‌ വ്യക്തമാക്കണം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പോലും തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ ഇടപാടിൽ ലീഗിന്‌ നിലപാടില്ലാത്തത്‌ നാണക്കേടാണ്‌.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്

പിഎംശ്രീ നടപ്പാക്കൽ: പുറത്തുവരുന്നത്‌ കോൺഗ്രസിന്റെയും ലീഗിന്റെയും ഇരട്ടത്താപ്പ്‌ഭരണത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറ...
18/06/2026

പിഎംശ്രീ നടപ്പാക്കൽ: പുറത്തുവരുന്നത്‌ കോൺഗ്രസിന്റെയും ലീഗിന്റെയും ഇരട്ടത്താപ്പ്‌

ഭരണത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന്‌ പറഞ്ഞവരുടെ ഇരട്ടത്താപ്പാണ്‌ കരാറുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ്‌ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. എൽഡിഎഫ്‌ ഭരണത്തിലുള്ളപ്പോൾ എതിർപ്പും സമരവുമായി ഇറങ്ങിയ ലീഗ്‌ അടക്കമുള്ളവർ ഇപ്പോൾ പിഎം ശ്രീയുമായി മുന്നോട്ടുപോകേണ്ടത്‌ അനിവാര്യമാണെന്ന നിലപാടിലാണ്‌. ഇത്‌ ന്യായീകരിക്കാൻ പച്ചക്കള്ളവുമായാണ്‌ മുഖ്യമന്ത്രിയും യുഡിഎഫ്‌ നേതാക്കളും ഇറങ്ങിയിട്ടുള്ളത്‌.

ധാരണാപത്രം ഒപ്പിട്ടശേഷം പദ്ധതി നടപ്പാക്കാനാവില്ലെന്ന്‌ എൽഡിഎഫ്‌ സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദ്യാഭ്യാസരംഗത്തെ കാവവൽക്കരിക്കാനുള്ള ഉള്ളടക്കം അംഗീകരിക്കാനവില്ലെന്നായിരുന്നു എൽഡിഎഫ്‌ സർക്കാർ അന്നെടുത്ത നിലപാട്‌. എസ്‌എസ്‌കെയുടേത്‌ ഉൾപ്പെടെയുള്ള വിദ്യഭ്യാസമേഖലയിലെ കേന്ദ്രസർക്കാർ വിഹിതം പിടിച്ചുവെച്ചതോടെയാണ്‌ എൽഡിഎഫ്‌ സർക്കാർ ധാരണാപത്രം ഒപ്പിട്ടത്‌. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നും അന്ന്‌ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ദേശീയ വിദ്യാഭ്യാസനയം നിർബന്ധമാക്കിയതോടെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനാവില്ലെന്ന്‌ എൽഡിഎഫ്‌ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.

കൃത്യമായ നിലപാട്‌ പറഞ്ഞിട്ടും അന്ന്‌ എൽഡിഎഫിനെതിരെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസും ലീഗും. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾ നേരത്തേ പിഎം ശ്രീയിൽ ഒപ്പിട്ട്‌ ഫണ്ട്‌ വാങ്ങിയതും ഇവർ മന:പൂർവം ഒളിപ്പിച്ചു. സിപിഐ എം – ബിജപി ഡീലെന്ന പ്രചാരണവുമായി സമരത്തിനിറങ്ങുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌ത ലീഗ്‌ നേതാക്കളടക്കം ഇന്ന്‌ മലക്കം മറിയുകയാണ്‌. കോൺഗ്രസ്‌ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളെപ്പോലെ ആർഎസ്‌എസ്‌ അജൻഡ കുത്തിനിറച്ച പാഠ്യപദ്ധതിയാകും കേരളത്തിലും നടപ്പിലാക്കുകയെന്ന്‌ ഉറപ്പാണ്‌. ഇന്നത്തെ മന്ത്രി കെ എം ഷാജിയുൾപ്പെടെ അന്നുപറഞ്ഞ കാര്യങ്ങൾ വിഴുങ്ങുകയാണ്‌ ഇപ്പോൾ. പിഎം ശ്രീ നടപ്പാക്കുന്നതിൽ തെറ്റില്ലെന്നാണ്‌ വിദ്യഭ്യാസമന്ത്രി എൻ ഷംസുദ്ദീനും ഇപ്പോൾ പറയുന്നത്‌. നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന മന്ത്രി ഷംസുദ്ദീന്റെ പ്രസ്‌താവന അത്യന്തം ലജ്ജാകരമാണ്‌. ലീഗ്‌ അടക്കം ബിജെപിക്ക്‌ കീഴടങ്ങുകയാണെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. അധികാരം കിട്ടിക്കഴിഞ്ഞാൽ ബിജെപിയുമായി മുസ്ലിം ലീഗ്‌ ഏതുവിധത്തിലും സന്ധിചെയ്യുമെന്നാണ്‌ ഇതിലൂടെ തെളിയിക്കുന്നത്‌. ജമാ അത്തെ ഇസ്‌ലാമിയടക്കമുള്ള വർഗീയ കക്ഷികളും എൽഡിഎഫിനെതിരെ വലിയ തോതിലുള്ള കള്ളപ്രചാരണമാണ്‌ ഇ‍ൗ വിഷയത്തിൽ നടത്തിയത്‌. എന്നാൽ ഇപ്പോൾ അവർക്ക്‌ ഇക്കാര്യത്തിൽ ഒരു നിലപാടും പറയാനില്ല. യുഡിഎഫ്‌ നടപ്പാക്കാൻ തീരുമാനിക്കുന്പോൾ എന്താണ്‌ നിലപാടെന്ന്‌ വ്യക്തമാക്കാൻ ജമാ അത്തെ ഇസ്ലാമി തയ്യാറാകണം.

വന്ദേമാതരം മുഴുവനായും ചൊല്ലിയതുൾപ്പെടെ വി ഡി സതീശൻ മുഖ്യമന്ത്രിയായശേഷം നടന്നിട്ടുള്ള കാര്യങ്ങളെല്ലാം ആർഎസ്‌എസിന്‌ കീഴടങ്ങുന്നതായിരുന്നു. ഇതിന്റെ തുടർച്ചയാണ്‌ പിഎം ശ്രീ നടപ്പാക്കാനുള്ള തീരുമാനവും. വിദ്യാഭ്യാസമേഖല സംഘപരിവാറിന്‌ അടിയറ വെക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തിൽ വെള്ളിയാഴ്‌ച ഏരിയാകേന്ദ്രങ്ങളിൽ പ്രകടനവും ധർണയും സംഘടിപ്പിക്കും.

സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ്

14/06/2026

29-ാമത് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഓപ്പൺ ഫോറം സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു. സ. എ വിജയരാഘവൻ, സ. എം സ്വരാജ് എന്നിവർ പങ്കെടുക്കുന്നു.

13/06/2026

29-ാമത് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ അരീക്കോട്

മൂലധനം, സംസ്കാരം, രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സ. എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

13/06/2026

ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

EMS SEMINAR | PINARAYI VIJAYAN

09/06/2026

ഇഎംഎസിന്റെ ലോകം
ദേശീയ സെമിനാറിന്റെ ഭാഗമായി നടക്കുന്ന ലോകകപ്പ് ആരവം (ഫുട്ബോൾ ചർച്ച)

ദിലീപ് പ്രേമചന്ദ്രൻ, സി കെ വിനീത്, യു ഷറഫലി, ആസിഫ് സഹീർ, ഹബീബ് റഹ്മാൻ, സുബൈർ വാഴക്കാട് എന്നിവർ പങ്കെടുക്കുന്നു

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട...
04/06/2026

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട തുകയുണ്ടായിരുന്നുവെന്ന് സമ്മതിച്ച് ധവളപത്രം. 2025-26 സാമ്പത്തിക വർഷം മാർച്ച് മാസത്തിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽവെച്ച ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലോടെ ട്രഷറി ബാലൻസ് 5,264 കോടിയായി കുറഞ്ഞു. മെയ് മാസം 2,212 കോടിയിലെത്തി. തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നിട്ടും സതീശൻ ആരോപിച്ചത് പോലെ "പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം.

കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 2022ൽ കേന്ദ്രം അവസാനിപ്പിച്ചതോടെ കേരളത്തിന് വർഷംതോറും ലഭിച്ചിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. ഈ നഷ്ടത്തിന് പകരം സമാനമായ മറ്റൊരു ധനസഹായം ലഭിച്ചതുമില്ല. വായ്പാ പരിധി നിയന്ത്രണങ്ങൾ, ഗ്രാന്റുകളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ എന്നിവ കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

04/06/2026

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും, പ്രതിഷേധവും മലപ്പുറത്ത് പാർട്ടി ജില്ലാ സെക്രട്ടറി സ. വി പി അനിൽ ഉദ്ഘാടനം ചെയ്യുന്നു

ഭരണകൂട  ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ   രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ...
28/05/2026

ഭരണകൂട ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ്ഡിനെതിരെ മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്.

28/05/2026

ഭരണകൂട ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ്ഡിനെതിരെ മലപ്പുറത്ത് എൽഡിഎഫ് പ്രതിഷേധം

Address

Malappuram

Website

Alerts

Be the first to know and let us send you an email when CPIM District Secretary - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share