Athani

Athani Ponnani --Athani

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് ചരിത്രകാരന്മാർ അ

ഭിപ്രായപ്പെടുന്നു.
സാമൂതിരിക്കു മുമ്പ് പൊന്നാനി തിരുമനശ്ശേരി രാജാക്കളുടെ കീഴിലായിരുന്നെന്ന് കരുതപ്പെടുന്നു. സാമൂതിരിയുടെ ഭരണകാലം പൊന്നാനിയുടെ സുവർണ്ണകാലമായി വിശേഷിപ്പിക്കപ്പെടുന്നു. സാമൂതിരിമാർ പൊന്നാനിയെ അവരുടെ രണ്ടാം തലസ്ഥാനമായി പരിഗണിച്ചു. വാസ്കോ ഡി ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എത്തിയപ്പോൾ അന്നത്തെ സാമൂതിരി രാജാവ് പൊന്നാനിയിലായിരുന്നു. സാമൂതിരിയുടെ നാവിക പടത്തലവനും പോർച്ചുഗീസുകാരുടെ പേടിസ്വപ്നവുമായിരുന്ന കുഞ്ഞാലി മരക്കാറിനും പൊന്നാനിയുമായി അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞാലിമരക്കാരും കുടുംബവും പൊന്നാനിയിൽ കുറച്ചുകാലം താമസിച്ചിരുന്നു. 1507-ൽ പോർച്ചുഗീസ് നാവികനും പടയാളിയുമായ ഡി അൽമേഡ ഈ നഗരം ചുട്ടെരിച്ചതിനെ തുടർന്നാണ് കുഞ്ഞാലി മരക്കാർ ഇവിടെ നിന്ന് താമസം മാറിയതെന്ന് കരുതപ്പെടുന്നു.
1766-ൽ ടിപ്പുവിന്റെ പടയോട്ടത്തോടു കൂടി സാമൂതിരി യുഗത്തിന് അന്ത്യമാവുകയും പൊന്നാനി മൈസൂർ രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ടിപ്പുവിന്റെ പതനത്തിനു ശേഷം പൊന്നാനി ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും കുറച്ചു കാലം ബോംബെ പ്രവിശ്യക്ക് കീഴിൽ വരികയും ചെയ്തു. പിന്നീട് ഇവിടം മലബാറിൽ ഉൾപ്പെട്ട് ഒന്നര നൂറ്റാണ്ടോളം മദ്രാസ് പ്രവിശ്യക്ക് കീഴിൽ വന്നു. അന്നത്തെ മലബാർ കൊടുങ്ങല്ലൂരിനടുത്തുള്ള ആല മുതൽ കാസർഗോടുള്ള ചന്ദ്രഗിരിപ്പുഴ വരെ വിശാലമായിരുന്നു. 1861 വരെ കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു പൊന്നാനി. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.

സംസ്കാരം

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവട ബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേർഷ്യൻ - അറേബ്യൻ കലാരൂപങ്ങളും ഉത്തരേന്ത്യൻ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകൾ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെ ഖവ്വാലിയും ഗസലും ഇപ്പോഴും ഉർവ്വരമായി തന്നെ പൊന്നാനിയിൽ ‍നില നിൽക്കുന്നു. ഇ.കെ അബൂബക്കർ, മായിൻ എന്നിവർ പൊന്നാനിയിലെ പ്രമുഖ ഖവാലി ഗായകരാണ്.

പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്
ഹിന്ദു മുസ്ലിം മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവർഷം 1504- നാണ് ജുമാമസ്ജിദ് നിർമ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തൃക്കാവിലെ ക്ഷേത്രവും തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയിൽ പെടുന്നു.

സാഹിത്യം
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛൻ‍, വള്ളത്തോൾ നാരായണ മേനോൻ‍, കുട്ടികൃഷ്ണമാരാര്‍, പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ , സി. രാധാകൃഷ്ണൻ , കവി ഇടശ്ശേരി ഗോവിന്ദൻ നായർ തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.

കല
പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. കെ.സി.എസ്. പണിക്കർ, അക്കിത്തം നാരായണൻ , ആർട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പത്മിനി, ആർട്ടിസ്റ്റ് ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു.

രാഷ്ട്രീയം

താഴെ പറയുന്ന ദേശാഭിമാനികളെ സ്വാതന്ത്ര്യ സമരക്കാലത്ത് പൊന്നാനി രാജ്യത്തിന് സമർപ്പിച്ചു.

കെ. കേളപ്പൻ , ഇ. മൊയ്തു മൗലവി
വെളിയങ്കോട് ഉമർ ഖാസി
കെവി രാമൻ മേനോൻ
എ.വി. കുട്ടിമാളു അമ്മ
കെ. ഗോപാലക്കുറുപ്പ്‍
കെ.വി. നൂറുദ്ധീൻ‍ സാഹിബ്‍
ഇക്കണ്ടത്ത് ഗോവിന്ദൻ
പി. കൃഷ്ണപ്പണിക്കർ
എ.പി. അബ്ദുൽ അസീസ്‍
ഇ.കെ ഇമ്പിച്ചിബാവ‍
ശങ്കുണ്ണി നായർ
സി. ചോയുണ്ണി
പഞ്ചിലകത്ത് മുഹമ്മദ് ഹാജി
സി. എൻ . മൊയ്തുണ്ണി
ത്രേസ്യ ടീച്ചർ

വിദ്യാഭ്യാസം

പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂൾ ആയ എ.വി. ഹൈസ്കൂൾ തുടങ്ങിയത് 1895-ലാണ്. 1947-ൽ എം.ഐ. ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂൾ.

വിനോദ സഞ്ചാരം

ഓണാഘോഷത്തോടനുബന്ധിച്ച് ബിയ്യം കായലിൽ നടന്ന വള്ളംകളി
ഭാരതപ്പുഴയും തിരൂർ-പൊന്നാനിപ്പുഴയും ഒത്തുചേർന്ന് അറബിക്കടലിൽ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദർശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാർച്ചുമുതൽ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികൾ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേർന്നു കിടക്കുന്ന പുറത്തൂർ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണു ബിയ്യം കായൽ. എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു.
1982ൽ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ-പാലം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങൾ വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എം.ഇ.എസ്. പൊന്നാനി കോളേജ്

1968 മാച്ച് 3 ന് സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവ എം.ഇ.എസ് പൊന്നാനി കോളേജിന്റെ ശിലാസ്ഥാപനകർമ്മം നിർവ‌ഹിച്ചു. അതേവർഷം ജൂലൈ 22 ന് കോഴിക്കോട് ഖാദിയായിരുന്ന സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാർതഥനയോടെ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു. [2] എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ പഠിപ്പിക്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.

തൃക്കാവ് ക്ഷേത്രം

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്‌ തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്‌. ക്ഷേത്രത്തെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ലങ്കിലും കേരളത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാക്ഷേത്രങ്ങളിൽ ഒന്നായി തൃക്കാവ് ക്ഷേത്രം പരിഗണിക്കപ്പെടുന്നു.[1] തൃക്കാവ് എന്ന പേര്‌ തൃക്കണിക്കാട് എന്നതിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ചക്രവും ശംഖും ധരിച്ചും, വരദ കടീബദ്ധ മുദ്രകളോടും കൂടിയ ചതുർബാഹുവായ ദുർഗ്ഗയുടേതാണ്. സരസ്വതിയായും സങ്കൽപ്പമുണ്ട്.

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി.[1] ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ്‌ വഹിച്ചിരുന്നത്. അക്കാലത്ത് പൊന്നാനിയിൽ വിജ്ഞാനം തേടിയെത്തുന്നവരുടെ ആസ്ഥാനവും ഈ പള്ളിയായിരുന്നു.പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം.

പുതുപൊന്നാനി

മലപ്പുറം ജില്ലക്ക് കിഴക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന പൊന്നാനി നഗരത്തിന്റെ ഭാഗമായുള്ള ഒരു തീരദേശമാണ്‌ പുതുപൊന്നാനി. പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലാണ്‌ പുതുപൊന്നാനിയുടെ കിടപ്പ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിടുന്നു. പൊന്നാനി വില്ലേജിന്റെ കീഴിലാണ്‌ പുതുപൊന്നാനിയുടെ ഗ്രാമഭരണം.
പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന എൻ.എച്ച്‌. 17 ഇതുവഴിയാണ്‌ കടന്ന് പോകുന്നത്

മാറഞ്ചേരി

മലപ്പുറം ജില്ലയിലെ, തെക്കേ അറ്റത്ത് പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് മാറഞ്ചേരി. ഒരു ഗ്രാമമാണ്‌. ഐക്യകേരളം രുപമെടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രുപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്.

കലാ-സാംസ്കാരികം

സ്വാതന്ത്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ , കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല . മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ മൊയ്തു മൌലവിയുടെ പിതാവായ മലയകുളത്തേൽ മരക്കാർ മുസ്ലിയാർ സമൂഹത്തിലെ ദൂരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രചിച്ച അറബി മലയാളം കൃതി മുസ്ലിം സാമൂഹിക ബോധമണ്ഢലത്തിലെ ഒരു വിസ്ഫോടനമായിരുന്നു.

ഇങ്ങിനെയും ചിലർ അച്ചുണ്ണി ഏട്ടൻ അഥവാ അച്ചുണ്ണി പ്രാന്തൻ ഈ പേരിൻറെ വാല് എങ്ങനെ വന്നു എന്ന്  ഞാൻ ഒരുപാട് പ്രാവശ്യം ചിന്തിച...
09/09/2020

ഇങ്ങിനെയും ചിലർ

അച്ചുണ്ണി ഏട്ടൻ അഥവാ അച്ചുണ്ണി പ്രാന്തൻ

ഈ പേരിൻറെ വാല് എങ്ങനെ വന്നു എന്ന് ഞാൻ ഒരുപാട് പ്രാവശ്യം ചിന്തിച്ചു പോയിട്ടുണ്ട് എന്ത് ഭ്രാന്താണ് ഇദ്ദേഹം കാട്ടിയിരുന്നത്?

ഓർമ്മവച്ച കാലം മുതൽ കണ്ടിരുന്ന അച്ചുണ്ണി ഏട്ടൻ,,എല്ലാറ്റിനും മറുപടി എന്നപോലെ ഒരു മൂളലും ഒരു നോട്ടമോ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ മൺതരികളോട് പോലും കണ്ണുകൾകൊണ്ട് സംസാരിച്ചിരുന്ന മനുഷ്യൻ....താങ്കൾ അവധൂതനോ അതോ എല്ലാമറിഞ്ഞിട്ടും കണ്ടിട്ടും മനസ്സിലാക്കി ഞങ്ങളെയൊക്കെ ഒരു വിഡ്ഢിയാക്കി പോയതാണോ...
നാട്ടിലെത്തുമ്പോൾ എങ്ങിനെയോ ഓർമ്മയിൽ വരുന്ന ഒരു പാവം മനുഷ്യൻ.....

ശരിക്കും നിങ്ങൾ ആരായിരുന്നു അച്ചുണ്ണിയേട്ടാ....

ലക്ഷ്മി കനകാലയം

Achunnuyettan
08/09/2017

Achunnuyettan

19/10/2013

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
സാമൂതിരിക്കു മുമ്പ് പൊന്നാനി തിരുമനശ്ശേരി രാജാക്കളുടെ കീഴിലായിരുന്നെന്ന് കരുതപ്പെടുന്നു. സാമൂതിരിയുടെ ഭരണകാലം പൊന്നാനിയുടെ സുവർണ്ണകാലമായി വിശേഷിപ്പിക്കപ്പെടുന്നു. സാമൂതിരിമാർ പൊന്നാനിയെ അവരുടെ രണ്ടാം തലസ്ഥാനമായി പരിഗണിച്ചു. വാസ്കോ ഡി ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എത്തിയപ്പോൾ അന്നത്തെ സാമൂതിരി രാജാവ് പൊന്നാനിയിലായിരുന്നു. സാമൂതിരിയുടെ നാവിക പടത്തലവനും പോർച്ചുഗീസുകാരുടെ പേടിസ്വപ്നവുമായിരുന്ന കുഞ്ഞാലി മരക്കാറിനും പൊന്നാനിയുമായി അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞാലിമരക്കാരും കുടുംബവും പൊന്നാനിയിൽ കുറച്ചുകാലം താമസിച്ചിരുന്നു. 1507-ൽ പോർച്ചുഗീസ് നാവികനും പടയാളിയുമായ ഡി അൽമേഡ ഈ നഗരം ചുട്ടെരിച്ചതിനെ തുടർന്നാണ് കുഞ്ഞാലി മരക്കാർ ഇവിടെ നിന്ന് താമസം മാറിയതെന്ന് കരുതപ്പെടുന്നു.
1766-ൽ ടിപ്പുവിന്റെ പടയോട്ടത്തോടു കൂടി സാമൂതിരി യുഗത്തിന് അന്ത്യമാവുകയും പൊന്നാനി മൈസൂർ രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ടിപ്പുവിന്റെ പതനത്തിനു ശേഷം പൊന്നാനി ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും കുറച്ചു കാലം ബോംബെ പ്രവിശ്യക്ക് കീഴിൽ വരികയും ചെയ്തു. പിന്നീട് ഇവിടം മലബാറിൽ ഉൾപ്പെട്ട് ഒന്നര നൂറ്റാണ്ടോളം മദ്രാസ് പ്രവിശ്യക്ക് കീഴിൽ വന്നു. അന്നത്തെ മലബാർ കൊടുങ്ങല്ലൂരിനടുത്തുള്ള ആല മുതൽ കാസർഗോടുള്ള ചന്ദ്രഗിരിപ്പുഴ വരെ വിശാലമായിരുന്നു. 1861 വരെ കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു പൊന്നാനി. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.

സംസ്കാരം

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവട ബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേർഷ്യൻ - അറേബ്യൻ കലാരൂപങ്ങളും ഉത്തരേന്ത്യൻ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകൾ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെ ഖവ്വാലിയും ഗസലും ഇപ്പോഴും ഉർവ്വരമായി തന്നെ പൊന്നാനിയിൽ ‍നില നിൽക്കുന്നു. ഇ.കെ അബൂബക്കർ, മായിൻ എന്നിവർ പൊന്നാനിയിലെ പ്രമുഖ ഖവാലി ഗായകരാണ്.

പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്
ഹിന്ദു മുസ്ലിം മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവർഷം 1504- നാണ് ജുമാമസ്ജിദ് നിർമ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തൃക്കാവിലെ ക്ഷേത്രവും തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയിൽ പെടുന്നു.

സാഹിത്യം
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛൻ‍, വള്ളത്തോൾ നാരായണ മേനോൻ‍, കുട്ടികൃഷ്ണമാരാര്‍, പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ , സി. രാധാകൃഷ്ണൻ , കവി ഇടശ്ശേരി ഗോവിന്ദൻ നായർ തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.

കല
പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. കെ.സി.എസ്. പണിക്കർ, അക്കിത്തം നാരായണൻ , ആർട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പത്മിനി, ആർട്ടിസ്റ്റ് ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു.

രാഷ്ട്രീയം

താഴെ പറയുന്ന ദേശാഭിമാനികളെ സ്വാതന്ത്ര്യ സമരക്കാലത്ത് പൊന്നാനി രാജ്യത്തിന് സമർപ്പിച്ചു.

കെ. കേളപ്പൻ , ഇ. മൊയ്തു മൗലവി
വെളിയങ്കോട് ഉമർ ഖാസി
കെവി രാമൻ മേനോൻ
എ.വി. കുട്ടിമാളു അമ്മ
കെ. ഗോപാലക്കുറുപ്പ്‍
കെ.വി. നൂറുദ്ധീൻ‍ സാഹിബ്‍
ഇക്കണ്ടത്ത് ഗോവിന്ദൻ
പി. കൃഷ്ണപ്പണിക്കർ
എ.പി. അബ്ദുൽ അസീസ്‍
ഇ.കെ ഇമ്പിച്ചിബാവ‍
ശങ്കുണ്ണി നായർ
സി. ചോയുണ്ണി
പഞ്ചിലകത്ത് മുഹമ്മദ് ഹാജി
സി. എൻ . മൊയ്തുണ്ണി
ത്രേസ്യ ടീച്ചർ

വിദ്യാഭ്യാസം

പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂൾ ആയ എ.വി. ഹൈസ്കൂൾ തുടങ്ങിയത് 1895-ലാണ്. 1947-ൽ എം.ഐ. ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂൾ.

വിനോദ സഞ്ചാരം

ഓണാഘോഷത്തോടനുബന്ധിച്ച് ബിയ്യം കായലിൽ നടന്ന വള്ളംകളി
ഭാരതപ്പുഴയും തിരൂർ-പൊന്നാനിപ്പുഴയും ഒത്തുചേർന്ന് അറബിക്കടലിൽ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദർശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാർച്ചുമുതൽ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികൾ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേർന്നു കിടക്കുന്ന പുറത്തൂർ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണു ബിയ്യം കായൽ. എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു.
1982ൽ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ-പാലം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങൾ വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എം.ഇ.എസ്. പൊന്നാനി കോളേജ്

1968 മാച്ച് 3 ന് സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവ എം.ഇ.എസ് പൊന്നാനി കോളേജിന്റെ ശിലാസ്ഥാപനകർമ്മം നിർവ‌ഹിച്ചു. അതേവർഷം ജൂലൈ 22 ന് കോഴിക്കോട് ഖാദിയായിരുന്ന സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാർതഥനയോടെ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു. [2] എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ പഠിപ്പിക്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.

തൃക്കാവ് ക്ഷേത്രം

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്‌ തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്‌. ക്ഷേത്രത്തെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ലങ്കിലും കേരളത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാക്ഷേത്രങ്ങളിൽ ഒന്നായി തൃക്കാവ് ക്ഷേത്രം പരിഗണിക്കപ്പെടുന്നു.[1] തൃക്കാവ് എന്ന പേര്‌ തൃക്കണിക്കാട് എന്നതിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ചക്രവും ശംഖും ധരിച്ചും, വരദ കടീബദ്ധ മുദ്രകളോടും കൂടിയ ചതുർബാഹുവായ ദുർഗ്ഗയുടേതാണ്. സരസ്വതിയായും സങ്കൽപ്പമുണ്ട്.

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി.[1] ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ്‌ വഹിച്ചിരുന്നത്. അക്കാലത്ത് പൊന്നാനിയിൽ വിജ്ഞാനം തേടിയെത്തുന്നവരുടെ ആസ്ഥാനവും ഈ പള്ളിയായിരുന്നു.പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം.

പുതുപൊന്നാനി

മലപ്പുറം ജില്ലക്ക് കിഴക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന പൊന്നാനി നഗരത്തിന്റെ ഭാഗമായുള്ള ഒരു തീരദേശമാണ്‌ പുതുപൊന്നാനി. പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലാണ്‌ പുതുപൊന്നാനിയുടെ കിടപ്പ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിടുന്നു. പൊന്നാനി വില്ലേജിന്റെ കീഴിലാണ്‌ പുതുപൊന്നാനിയുടെ ഗ്രാമഭരണം.
പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന എൻ.എച്ച്‌. 17 ഇതുവഴിയാണ്‌ കടന്ന് പോകുന്നത്

മാറഞ്ചേരി

മലപ്പുറം ജില്ലയിലെ, തെക്കേ അറ്റത്ത് പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് മാറഞ്ചേരി. ഒരു ഗ്രാമമാണ്‌. ഐക്യകേരളം രുപമെടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രുപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്.

കലാ-സാംസ്കാരികം

സ്വാതന്ത്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ , കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല . മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ മൊയ്തു മൌലവിയുടെ പിതാവായ മലയകുളത്തേൽ മരക്കാർ മുസ്ലിയാർ സമൂഹത്തിലെ ദൂരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രചിച്ച അറബി മലയാളം കൃതി മുസ്ലിം സാമൂഹിക ബോധമണ്ഢലത്തിലെ ഒരു വിസ്ഫോടനമായിരുന്നു.

Address

Ponnani
Malappuram
679584

Alerts

Be the first to know and let us send you an email when Athani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share