25/12/2025
📢 അറിയിപ്പ്: പള്ളിമുക്ക് നിവാസികളുടെ ശ്രദ്ധയ്ക്ക്
പ്രിയപ്പെട്ട പള്ളിമുക്ക് നിവാസികളെ,
നമ്മുടെ വാർഡിലെ അർഹരായ ആളുകൾക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി *DYFI പള്ളിമുക്ക്* കമ്മിറ്റിയുടെ നേതൃത്വത്തിൽ നിങ്ങളുടെ വീടുകളിൽ വോളന്റിയർമാർ എത്തുന്നു.
*താഴെ പറയുന്ന സേവനങ്ങളാണ് പ്രധാനമായും ലഭ്യമാക്കുന്നത്:*
> 1️⃣ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
> പുതിയ വോട്ടർമാരെ ചേർക്കുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനുമുള്ള വിവരശേഖരണം ഈ സന്ദർഭത്തിൽ നടത്തുന്നതാണ്. 18 വയസ്സ് തികഞ്ഞവർക്കും, 2025-ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
> ✅ ആവശ്യമായ രേഖകൾ:
> ▪️ പാസ്‌പോർട്ട് സൈസ് ഫോട്ടോ
> ▪️ തിരിച്ചറിയൽ രേഖ (ആധാർ കാർഡ് / പാസ്‌പോർട്ട്)
> ▪️ ജനന തീയതി തെളിയിക്കുന്ന രേഖ (SSLC / ജനന സർട്ടിഫിക്കറ്റ് / പാൻ കാർഡ് / പാസ്‌പോർട്ട്)
> ▪️ മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് / ആധാർ / ബാങ്ക് പാസ്‌ബുക്ക് / പാസ്‌പോർട്ട്)
> ▪️ വീട്ടിലെ വോട്ടർ പട്ടികയിൽ പേരുള്ളവരുടെ (അച്ഛൻ/അമ്മ/ഭർത്താവ്/ഭാര്യ) വോട്ടർ ഐ.ഡി കാർഡ് വിവരങ്ങൾ
> 2️⃣ *സ്ത്രീ സുരക്ഷാ പദ്ധതി: പ്രതിമാസം 1000 രൂപ ധനസഹായം*
> _കേരള സർക്കാർ പുതുതായി ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’ പ്രകാരം അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്നു._
> ✅ അർഹതയുള്ളവർ:
> ▪️ 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർ
> ▪️ മഞ്ഞ (AAY), പിങ്ക് (PHH) റേഷൻ കാർഡ് ഉള്ളവർ
> ▪️ നിലവിൽ മറ്റ് പെൻഷനുകളോ (വിധവ, വികലാംഗ, അവിവാഹിത പെൻഷൻ തുടങ്ങിയവ) സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാത്തവർ
> ✅ ആവശ്യമായ രേഖകൾ:
> ▪️ ആധാർ കാർഡ്
> ▪️ ബാങ്ക് പാസ് ബുക്ക്
> ▪️ പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ് / സ്കൂൾ സർട്ടിഫിക്കറ്റ് / പാസ്‌പോർട്ട് / ഡ്രൈവിംഗ് ലൈസൻസ്)
_*ശ്രദ്ധിക്കുക:* ഈ പദ്ധതിയിലേക്ക് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്._
_നിങ്ങളുടെ വീട്ടിലെത്തുന്ന വോളന്റിയർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു._
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 റബീർ (മാനു) : +91 9895 376632
- DYFI പള്ളിമുക്ക് യൂണിറ്റ് കമ്മിറ്റി