DYFI മങ്ങാട്ടുപുലം

DYFI മങ്ങാട്ടുപുലം Self Employe

മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് യൂണിറ്റിൽ നിന്നും നൽകുന്ന പൊതിച്ചോർ വിതരണത്തിൻ്റെ ഉദ്ഘാടനം നജ്മുദ്ധീൻ K നിർവഹിച്ചു16...
10/11/2022

മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് യൂണിറ്റിൽ നിന്നും നൽകുന്ന പൊതിച്ചോർ വിതരണത്തിൻ്റെ ഉദ്ഘാടനം നജ്മുദ്ധീൻ K നിർവഹിച്ചു
168 പൊതി ചോർ തന്ന് സഹകരിച്ച എല്ലാ പ്രിയപ്പെട്ട നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി

12/02/2022

പ്രളയത്തിൽ തകർന്ന തൂക്ക് പാലം പുനർനിർമിക്കും അഭിവാദ്യങ്ങൾ

26/01/2022

മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിണ്ടൻ്റെ പുൽപ്പാടൻ സക്കീന നിലവിലെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാബിയ എന്നീ പ്രകൽഭർ അണിനിരന്ന പാനലിനെതിരെ മത്സരിച്ച് വിജയിച്ച കരീപ്പറമ്പ് ADS ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ......🚩🚩🚩🚩🚩🚩🚩🚩

19/12/2021
ഇന്ത്യൻ ക്ഷുഭിത യവ്വനത്തിന് 41 വയസ്
03/11/2021

ഇന്ത്യൻ ക്ഷുഭിത യവ്വനത്തിന് 41 വയസ്

28/10/2021

Revolutionary greetings comrade ❤

20/10/2021

സഖാവ് സി എച്ച് കണാരന്റെ ഓർമ്മകൾക്ക് 49 വയസ്സ്.സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20 നാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷകപ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ സഖാവിന്റെ പങ്ക്‌ അതുല്യമാണ് . അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ പോരാട്ടങ്ങളുമായാണ്
സി എച്ച് സാമൂഹ്യ പ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടത് ഈ പശ്ഛാത്തലത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകപ്രസ്ഥാനത്തിന്റേയുംനേതൃത്വത്തിൽനടന്ന ഇടപെടലുകളിലൂടെയും പ്രക്ഷോഭങ്ങളിലുടെയും ജന്മിത്തത്തിന്റെ കൊടിയ ചൂഷണങ്ങളില്‍നിന്ന് കേരളീയ സമൂഹത്തെ മോചിപ്പിച്ച് പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്വലമായ പങ്കാണ് സഖാവ് വഹിച്ചത് .
അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലും ജീവിതത്തിനായുള്ള അവകാശസമരങ്ങളിലും അണിനിരത്താനും
സജീവനേതൃത്വമായി സഖാവ് ഉയർന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ
ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സഖാവ് പോരാടി .
പാര്‍ടിയെയും വര്‍ഗബഹുജനപ്രസ്ഥാനങ്ങളെയും എല്ലാ അർത്ഥത്തിലും ശരിയായ പാതയില്‍ നയിക്കാന്‍ സി എച്ച് കാട്ടിയ മാതൃക നമുക്കെല്ലാം ആവേശം പകരുന്നതാണ്.സഖാവിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരുപിടി രക്ത പുഷ്പങ്ങൾ🌹🌹

13/10/2021

*'മാപ്പിളപ്പട്ടിന്റെ സുൽത്താൻ' വി. എം. കുട്ടി മാഷ് വിടപറഞ്ഞു..!*

*മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി മാഷ് അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി മാഷ്. പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിയാണ്.*

*ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ്‌ മാപ്പിളപ്പാട്ടിനെ പരിചയപ്പെട്ടത്. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി മാഷ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടി മാഷിന് നല്ല പാണ്ഡിത്യമുണ്ട്.*

*മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട്. ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമാണ്‌ വി.എം. കുട്ടി മാഷ്.... പുളിക്കൽ CPIM ബ്രാഞ്ച് മെമ്പുറുകൂടിയാണ്*

11/08/2021

ശ്രീജേഷിന് 2 കോടി...

ഹൃദയം കൊണ്ട് കേരളം ശ്രീജേഷിനെ വരവേറ്റു. സമകാലീന കേരളത്തിലെ സ്പോർട്സ് ഭൂപടത്തെ മാറ്റിവരയ്ക്കുന്നതിൽ ശ്രീജേഷിനോളം പങ്കുവഹിച്ചവർ വിരളമാണ്. കേരളത്തിന്റെ ശിരസ്സുയർത്തി പിടിക്കാൻ പ്രാപ്തമാക്കിയ ശ്രീജേഷിന്റെ കായിക മികവിന് മുന്നിൽ അഭിമാനത്തോടെ നിൽക്കുന്നതിനോടൊപ്പം തന്നെ ഇളം തലമുറയ്ക്ക് ഏറെ പ്രതീക്ഷകളും ഈ നേട്ടം നൽകുന്നു..

വരും തലമുറയ്ക്ക് ഒരുപാട് കേരളത്തിന്റെ ഈ മകനിൽ നിന്ന് പഠിക്കാൻ ഉണ്ട്. കളിയിടത്തിലും ജീവിതത്തിലുമുള്ള തികഞ്ഞ അച്ചടക്കം, അസാമാന്യമായ ആത്മസമർപ്പണം, ജീവിത ലക്ഷ്യങ്ങൾ തേടിയുള്ള പ്രതീക്ഷയുടെ പ്രയാണം ഇവയെല്ലാമാണ് ശ്രീജേഷിനോടൊപ്പം മലയാളികൾ പ്രത്യേകിച്ച് വളർന്ന് വരുന്ന യുവ പ്രതിഭകൾ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത്.

ശ്രീജേഷിന് കേരളസർക്കാർ പാരിതോഷികമായി 2 കോടി രൂപ സമ്മാനിക്കാൻ തീരുമാനിച്ചു. നിലവിൽ വിദ്യാഭാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചു.

ഒളിംപിക്സിൽ പങ്കെടുത്ത മറ്റു 8 മലയാളികൾക്ക് ഒളിംപിക്‌സ് ഒരുക്കങ്ങൾക്കായി 5 ലക്ഷം രൂപ നൽകിയിരുന്നു. ഇതിനു പുറമെ 5 ലക്ഷം രൂപയും കൂടി ഇവർക്ക് നൽകാനും തീരുമാനിച്ചു....

10/07/2021

ആയുർവേദ ആചാര്യൻ
ഡോ. പി.കെ.വാര്യർ നിര്യാതനായി
ആദരാഞ്ജലികൾ

Address

Malappuram
676504

Telephone

+919961909449

Website

Alerts

Be the first to know and let us send you an email when DYFI മങ്ങാട്ടുപുലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share