Malappuram Talkzz

Malappuram Talkzz നമുക്ക് ഒരുമിച്ച് ശബ്ദമുയർത്താം

03/04/2026

കോട്ടക്കല്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രീതി കോഞ്ചത്തിന്റെ മെഗാ റോഡ് ഷോ

29/03/2026

LDF തവനൂർ മണ്ഡലം റാലി സ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

19/03/2026

EMS Mandiram | മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഇ.എം.എസ് മന്ദിരം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

14/03/2026

സ. ഇ എൻ മോഹൻദാസ് അനുശോചന യോഗം:
ടൗൺ ഹാൾ, മലപ്പുറം

27/02/2026

⚠️ അധികാരത്തിന് വേണ്ടി എന്ത് നാടകവും ആടിപ്പഴകിയ ഒരു കൂട്ടർ കേരളത്തിൽ വീണ്ടും സജീവമാകുകയാണ്. 🎭 കോഴിക്കോട് കെ.എസ്.യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ നടന്ന ബോംബേറ് വാർത്തയെ അന്ധമായി വിശ്വസിക്കുന്നതിന് മുൻപ് നാം ചില പഴയ ചിത്രങ്ങൾ ഓർത്തെടുക്കേണ്ടതുണ്ട്. 🎞️

📍 സ്വന്തം വീടിന് തീയിട്ട കേസിൽ ആർ. സെൽവരാജും ഗൺമാനും അറസ്റ്റിലായ സംഭവം. 🏠🔥

📍 യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ സ്വന്തം മകൻ തന്നെ പിടിയിലായ നാടകം. 👮‍♂️

📍 സിപിഐ എമ്മിനെതിരെ കള്ളക്കഥ മെനയാൻ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മുടി മുറിച്ചുണ്ടാക്കിയ പ്രഹസനം. ✂️

📍 ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത് ഡി.വൈ.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കാൻ നടത്തിയ പാഴായ ശ്രമം. 🗿

📍പള്ളിക്ക് കല്ലെറിഞ്ഞു എന്ന നരേഷൻ ഉണ്ടാക്കിയെടുത്ത് കലാപം തന്നെ സൃഷ്ടിക്കാൻ നടത്തിയ ശ്രമം

ഇത്തരത്തിൽ നിരവധി നാടകങ്ങൾ കേരളത്തിൽ കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന് മുൻപും നടപ്പിലാക്കിയിട്ടുണ്ട്. 🤝

സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ഈന്തുള്ളതിൽ ബിനു എന്ന യുവാവിനെ ഇല്ലായ്മ ചെയ്യാൻ ഇവർ പടച്ചുവിട്ട 'നബീസു' മോഡൽ നുണക്കഥകൾ ഇന്നും നമ്മുടെ മുന്നിലുണ്ട്. ഒരു നിരപരാധിയെ വേട്ടയാടാൻ മതത്തെയും സ്ത്രീയെയും ആയുധമാക്കിയവർ, ഇന്ന് ബോംബേറ് നാടകങ്ങളുമായി വരുന്നത് പുതിയ കാര്യമല്ല.

മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ചു എന്ന പേരിൽ സിംപതിയുണ്ടാക്കാൻ സ്വന്തം വീടിന് നേരെ ബോംബെറിയുന്ന ഈ 'ഉഡായിപ്പ്' രാഷ്ട്രീയം കേരളം തിരിച്ചറിയുന്നുണ്ട്. 🧐 അധികാരം കിട്ടാൻ സ്വന്തം വീടിന് തീയിടാനും സ്വന്തം മക്കളെക്കൊണ്ട് അക്രമം ചെയ്യിക്കാനും മടിയില്ലാത്തവർ നടത്തുന്ന ഈ ബോംബ് ഏറുകൾ ആരെ പറ്റിക്കാനാണ്? 🤔

22/02/2026

വീഡിയോയിൽ കാണുന്നത് പബ്ലിക് ടോയ്‌ലറ്റ് ബ്ലോക്കുകളാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് സുനാമി ദുരന്തബാധിതർക്ക് വേണ്ടി അന്നത്തെ യുഡിഎഫ് സർക്കാർ പണിതുയർത്തിയ "ആഡംബര വില്ലകളാണ്"! 👏

സമീപകാലത്ത് പുറത്തിറങ്ങിയ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമ കണ്ടവർക്ക് ഈ ദൃശ്യങ്ങൾ പരിചിതമായിരിക്കും. ദുരന്തബാധിതരെ എങ്ങനെയൊക്കെ അപമാനിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

ഈ 'കൊട്ടാരങ്ങളുടെ' പ്രത്യേകതകൾ ഒന്ന് നോക്കാം: 👇

📍 വെറും ഒന്നര സെന്റിൽ ഒരു മുറിയും, ഒരു അടുക്കളയും, ഒരു കക്കൂസും അടങ്ങിയ ആഡംബര ഭവനം

🧱 വെറും 4 ഇഞ്ച് കനമുള്ള അത്യാധുനിക ചുമരുകൾ

ഇതിനുള്ളിൽ പ്രായപൂർത്തിയായ മക്കളും വൃദ്ധരും ഒക്കെ എങ്ങനെ കഴിയണമെന്നായിരുന്നു അന്നത്തെ ഭരണാധികാരികളുടെ ചിന്ത?

🔌 പ്ലംബിംഗ് ഇല്ല, ഇലക്ട്രിസിറ്റി വയറിംഗ് ഇല്ല, ഒരു ഡ്രെയിനേജ് സിസ്റ്റം പോലുമില്ല. കുടിവെള്ളത്തിന് പോലും വഴിയില്ല!

💰 ബജറ്റ്: ഈ ഒരു മുറി വീടിന് അന്ന് സർക്കാർ ചിലവാക്കിയതായി കണക്ക് കാണിച്ചത് 1.5 ലക്ഷം രൂപ!

അന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് മലയാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ നൽകിയിരുന്നു. ആ പണത്തിന്റെ വിനിയോഗമാണ് ഈ വീഡിയോയിൽ കാണുന്നത്.

ഇന്ന് ഈ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. 😐

വയനാട് പുനരധിവാസത്തെ വിമർശിക്കുന്നവരോട്: 📢

"ഇതിപ്പോൾ യുഡിഎഫ് സർക്കാർ ആണെങ്കിലും ഇതുപോലെ തന്നെ വയനാട്ടിൽ വീടുകൾ കൊടുക്കും, അല്ലാതെ എൽഡിഎഫിന്റെ കഴിവ് ഒന്നുമല്ല" എന്ന് കമന്റുന്ന മാന്യ സുഹൃത്തുക്കൾക്ക് ഇത് സമർപ്പിക്കുന്നു. പുനരധിവാസം എന്നാൽ ജനങ്ങളെ ഇങ്ങനെയൊരു നരകത്തിലേക്ക് തള്ളലല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക! ഈ ഇരുണ്ട ലോകത്തിലേക്ക് നടക്കാൻ ഒരു മനുഷ്യനും താല്പര്യമുണ്ടാകില്ല.

25/01/2026

വർഗീയ ഷാജിക്ക് പൊള്ളുന്നു..

20/01/2026

ഉടായിപ്പ് സതീശൻ

17/01/2026

സതീശന്റെ ആയിരത്തൊന്നു നിലപാടുകൾ..!!

മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി വീണ്ടും മുസ്ലിംലീഗ്. ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി തങ്...
17/01/2026

മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി വീണ്ടും മുസ്ലിംലീഗ്. ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി തങ്ങളാണ് ജമാഅത്തെ ഇസ്ലാമിയെ ന്യയീകരിച്ചത്. അവരെ ചേർത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തൊരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായി തുടരുമെന്നതിൻ്റെ പ്രഖ്യാപനമാണ് മുനവ്വറലിയുടേത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചിരുന്നു.
വർഗീയ-തീവ്രവാദ സംഘടനകളെ ചേർത്ത് നിർത്തുന്ന തെരഞ്ഞെടുപ്പ് മാനേജ്മെന്റ് സംവിധാനം യുഡിഎഫിനകത്ത് കുറച്ചുകാലമായി ശക്തമാണ്. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് കൂടെ നിർത്തിയിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യമുണ്ടാക്കി. ജമാഅത്തെ ഇസ്ലാമി പഴയതുപോലെ തീവ്രവാദ സംഘടനയല്ല എന്നായിരുന്നു അന്ന് നിലമ്പൂരിൽ വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
അതേ സമയം, വിവിധ മുസ്ലിംസംഘടനകൾ ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. സമസ്‌ത ഇകെ, എപി വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ സമാന നിലപാടാണ്. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക് റിപ്പബ്ലിക് നയമാണ് ഉൾക്കൊള്ളുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. നയം മാറ്റിയതായി ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മുക്കം ഉമ്മർഫൈസി അടക്കമുള്ളവരും ജമാഅത്തെ ഇസ്ലാമിക്കെതിരെ രംഗത്തുവന്നിരുന്നു.

17/01/2026

മതേതരത്വം ഒരു വശത്ത് പറഞ്ഞുകൊണ്ട് ആർഎസ്എസിന്റെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന വിഡി സതീശന്റെ കഥ, അത് വല്ലാത്തൊരു കഥയാണ്..!!

സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റുന്ന യുഡിഎഫ് - ജമാഅത്തെ ഇസ്‌ലാമി ഗീബൽസിയൻ തന്ത്രം തിരിച്ചറിയുക!സംസ്ഥാനത്തെ തടവ...
16/01/2026

സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റുന്ന യുഡിഎഫ് - ജമാഅത്തെ ഇസ്‌ലാമി ഗീബൽസിയൻ തന്ത്രം തിരിച്ചറിയുക!
സംസ്ഥാനത്തെ തടവുകാരുടെ വേതന വർദ്ധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ബോധപൂർവ്വമായ നുണപ്രചരണങ്ങൾ നടക്കുകയാണ്. ഒരു ഭരണപരമായ പരിഷ്കരണത്തെ എങ്ങനെയൊക്കെ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

എന്താണ് യഥാർത്ഥ വസ്തുത?

1. സുപ്രീം കോടതി നിർദ്ദേശം: തടവുകാരുടെ വേതനം ഏകീകരിക്കണമെന്ന സുപ്രീം കോടതിയുടെ (Centre for Research and Planning) 2024-ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കർണാടക, തമിഴ്‌നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ഇത് നടപ്പിലാക്കിയിട്ടുണ്ട്.

2. ഏഴ് വർഷത്തിന് ശേഷമുള്ള പരിഷ്കരണം: 2018-ന് ശേഷം ഇപ്പോഴാണ് കേരളത്തിൽ വേതനം പുതുക്കുന്നത്. നിയമപ്രകാരം ഓരോ മൂന്ന് വർഷത്തിലും ഇത് ചെയ്യേണ്ടതാണ്.

3. പണം മുഴുവൻ തടവുകാരനല്ല: ലഭിക്കുന്ന കൂലിയുടെ 25% കുറ്റകൃത്യത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാര നിധിയിലേക്കാണ് (Victim Compensation Fund) പോകുന്നത്. ബാക്കി തുകയിൽ ഒരു ഭാഗം ജയിലിലെ സ്വന്തം ചെലവിനും, മറ്റൊരു ഭാഗം പുറത്തുള്ള കുടുംബത്തിന്റെ പട്ടിണി മാറ്റാനുമാണ് ഉപയോഗിക്കുന്നത്.

4. അധ്വാനത്തിനുള്ള കൂലി: ജയിലിൽ ചപ്പാത്തിയും ബിരിയാണിയും ഉണ്ടാക്കുന്നത് മുതൽ കൃഷിയും നെയ്ത്തും സോപ്പ് നിർമ്മാണവും വരെ നടത്തുന്ന 3,700-ഓളം വരുന്ന തടവുകാർക്ക് മാത്രമാണ് ഈ ആനുകൂല്യം. ജോലി ചെയ്യാത്തവർക്ക് കൂലിയില്ല.

മാധ്യമ സിൻഡിക്കേറ്റുകൾ പടച്ചുവിടുന്ന വാർത്താ കാർഡുകൾ ഏറ്റുപിടിച്ച് യുഡിഎഫും ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളും നടത്തുന്ന ഈ 'ഗീബൽസിയൻ' തന്ത്രത്തിന്റെ ലക്ഷ്യം സർക്കാരിനെതിരായ വികാരം സൃഷ്ടിക്കുക എന്നത് മാത്രമാണ്. വസ്തുതകൾ ജനങ്ങളിലേക്ക് എത്തുന്നതിന് മുൻപേ പരിഹാസവും വിദ്വേഷവും പടർത്തുന്ന ഈ രീതി നാം തിരിച്ചറിയണം.

തടവുകാരന്റെ അധ്വാനത്തെയും ഇരകൾക്കുള്ള നഷ്ടപരിഹാരത്തെയും രാഷ്ട്രീയ ആയുധമാക്കുന്ന ഇത്തരം കുപ്രചരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടുക.

Address

Malappuram
676505

Website

Alerts

Be the first to know and let us send you an email when Malappuram Talkzz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malappuram Talkzz:

Share