Pazhur പാഴൂർ

Pazhur പാഴൂർ Pazhur is a village in Kuttippuram gramapanchayath in Malappuram district, Kerala, India.

It is located near the Bharathappuzha, around 3.5 kilometers away from Kuttippuram and 15 kilometers away from Tirur.

21/02/2026

പ്രിയപ്പെട്ടവരെ,
പാഴൂർ AMUP സ്കൂളിൽ വച്ചു കഴിഞ്ഞ ദിവസം നടന്ന ആധാർ ക്യാമ്പിന്റെ.. തുടർച്ചയായി... വീണ്ടും തപാൽ വകുപ്പ് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു.. ദിവസം പിന്നീട് അറിയിക്കുന്നതാണ്.

🔹ആധാർ ക്യാമ്പിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ
പാഴൂർപോസ്റ്റ് ഓഫീസിൽ നേരിട്ടു എത്തിയോ, താഴെ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചോ തിങ്കളാഴ്ചക്കുള്ളിൽ (23/2/26) പേര്
നൽകേണ്ടതാണ്.
Mob:- 7994143578

16/02/2026

🔥🔥🔥🔥🔥🔥🔥
ആധാർ ക്യാമ്പ്

📣📣📣📣📣📣📣
തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ.
ഫെബ്രുവരി 18 - ബുധനാഴ്ച്ച
സ്ഥലം: A M U P S പാഴൂർ
സമയം - 10.00 മുതൽ 3.30 വരെ

‼️‼️‼️‼️‼️‼️‼️‼️
പ്രിയപ്പെട്ട വരെ
നമ്മുടെ കുട്ടികൾക്കും പൊതുജനങ്ങൾക്കും വേണ്ടി തപാൽ വകുപ്പ് നേരിട്ട് ഒരു ആധാർ ക്യാമ്പ് നടത്തുന്നു. അതിൽ ലഭിക്കുന്ന സേവനങ്ങൾ താഴെ കൊടുക്കുന്നു.
📌➖ആധാർ എടുക്കുവാനുള്ള സൗകര്യം

📌➖5വയസ്സ് കഴിഞ്ഞാൽ കുട്ടികളുടെ ആധാറിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. ഇതുവരെ ആധാർ പുതുക്കാത്ത 5വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സൗജന്യമായി പുതുക്കി നൽകുന്നതാണ്.

📌 ക്യാമ്പിൽ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് സുകന്യ അക്കൗണ്ട് ( 250 രൂപ) തുടങ്ങാനും, ആൺകുട്ടികൾക്ക് PPF ( 500 രൂപ )തുടങ്ങാനുമുള്ള പ്രേത്യേക സൗകര്യം ഉണ്ട്. അതിനായി രക്ഷിതാവിന്റെ 2 ഫോട്ടോ, pancard കൂടി കരുതുക.

📌➖ആധാറിലുള്ള തെറ്റുകൾ തിരുത്താനുള്ള അവസരം ഈ ക്യാമ്പിൽ ഉണ്ടായിരിക്കും.

മൊബൈൽ നമ്പർ മാറ്റാം. അഡ്രസ്സിലുള്ള അക്ഷരതെറ്റുകൾ, ജനന തിയ്യതി തുടങ്ങിയ തിരുത്തലുകളും നടത്താം. അതിനു ഫീസ് നൽകേണ്ടതാണ്.(125 രൂപ ആണ് ഫീസായി നൽക്കേണ്ടത്).

പുതിയ ആധാർ എടുക്കുന്നവർ താഴെ പറയുന്നരേഖകൾ കൊണ്ടുവരണം
▪️▪️▪️▪️▪️▪️
1. ജനന സർട്ടിഫിക്കറ്റ് 2.രക്ഷിതാവിന്റെ ഒരാളുടെ ആധാറും രക്ഷിതാവും വരേണ്ടതാണ്.

അഡ്രസ് തിരുത്തുന്നതിനു തിരുത്താനുള്ള അഡ്രെസ്സ് ഉള്ള താഴെ പറയുന്ന ഏതെങ്കിലും രേഖ കൊണ്ടുവരുക
▪️▪️▪️▪️▪️▪️
1. റേഷൻ കാർഡ്
2. ഇലക്ഷൻ ID കാർഡ്
3. പാസ്പോർട്ട്‌
4. കൗൺസിലർ/മെമ്പർ നൽകുന്ന സർട്ടിഫിക്കറ്റ് UIDIA നിർദ്ദേശിച്ച ഫോർമാറ്റിൽ ഉള്ളത്
5. ഗസറ്റെഡ് ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ് UIDIA നിർദ്ദേശിച്ച ഫോർമാറ്റിൽ ഉള്ളത്
6. മൂന്നുമാസത്തിനുള്ളിലുള്ള electricity bill /water കണക്ഷൻ bill മുതലായവ

ജനന തീയതിയിൽ ഉള്ള വ്യത്യാസം തിരുത്താൻ താഴെ പറയുന്ന documents മായി ക്യാമ്പിൽ എത്തുക
▪️▪️▪️▪️▪️▪️▪️

1.Passport
2.Birth സർട്ടിഫിക്കറ്റ്

ഈ അവസരം പ്രയോജനപ്പെടുത്തുക.. എല്ലാവർക്കും share ചെയ്ത് എത്തിക്കുക..

06/02/2026
പാഴൂർ
06/01/2026

പാഴൂർ

തന്റെ ചുവടെ വരുന്ന എന്തിനെയും ഞെരിച്ചമർത്തി കടന്നുപോയ ഭീകരനെ, മെയ്തീനേ... ആ ചെറ്യേ സ്പാനർ ഇങ്ങേടുത്താ... എന്ന് പറഞ്ഞ് കോ...
06/01/2026

തന്റെ ചുവടെ വരുന്ന എന്തിനെയും ഞെരിച്ചമർത്തി കടന്നുപോയ ഭീകരനെ,

മെയ്തീനേ... ആ ചെറ്യേ സ്പാനർ ഇങ്ങേടുത്താ... എന്ന് പറഞ്ഞ് കോമഡി പീസ് ആക്കി മാറ്റിയ പപ്പുവിനറിയുമോ..
ഇന്നീ പാവം ആരാലും നോക്കാനില്ലാതെ ഹൃദയം തകർന്ന് കിടപ്പാണെന്ന്.

25/12/2025

പിള്ളേരൊക്കെ വേറെ ലെവെലാ... ആഘോഷം അതേതായാലും മ്മള് വിടൂല. കൊട്ടുന്നതും, പാടുന്നതും ചാടുന്നതും, ആഹ്ലാദം പ്രകടിപ്പിക്കുന്നതുമെല്ലാം ഇതൊന്നും കാര്യമായി നേരിട്ട് കണ്ടുപരിചയമില്ലാത്ത നമ്മുടെ നാട്ടിലെ കുട്ടികളാണ്.
വെറുപ്പിന്റെ കാലത്ത് കൈകോർത്തു നടക്കാൻ നമ്മുടെ മക്കൾക്ക് ആവട്ടെ.

മാലിന്യം തള്ളുന്നവരുടെ ഫോട്ടോ എടുത്ത് കുറ്റിപ്പുറം പോലീസിൽ കൊടുക്കുക. മാലിന്യം തള്ളുന്നവർക്ക് തക്ക ശിക്ഷ തന്നെ ലഭിക്കട്ട...
13/09/2025

മാലിന്യം തള്ളുന്നവരുടെ ഫോട്ടോ എടുത്ത് കുറ്റിപ്പുറം പോലീസിൽ കൊടുക്കുക. മാലിന്യം തള്ളുന്നവർക്ക് തക്ക ശിക്ഷ തന്നെ ലഭിക്കട്ടെ

നിങ്ങളുടെ അറിവിൽ ആർക്കെങ്കിലും പാമ്പ് കടിയേറ്റാൽ ഒരിക്കലും കടിയേറ്റ വ്യക്തിയെ പേടിപ്പിക്കരുത്; കൂടാതെ ഉടൻ തന്നെ പ്രതിവിഷ...
22/07/2025

നിങ്ങളുടെ അറിവിൽ ആർക്കെങ്കിലും പാമ്പ് കടിയേറ്റാൽ ഒരിക്കലും കടിയേറ്റ വ്യക്തിയെ പേടിപ്പിക്കരുത്; കൂടാതെ ഉടൻ തന്നെ പ്രതിവിഷം (ആന്റിവെനം) ലഭ്യമാണോ എന്ന് വിളിച്ച് ചോദിച്ച് ഉണ്ട് എന്ന് ഉറപ്പു വരുത്തി മാത്രം ആശുപത്രിയിലേക്കെത്തിക്കണം. കാരണം ആശുപത്രികൾ കയറിയിറങ്ങി സമയം നഷ്ടപ്പെടുത്തരുത്.സമയം വൈകുന്തോറും ജീവഹാനി സാധ്യതയേറും. #മലപ്പുറം_ജില്ലയിൽ ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ഫോൺ നമ്പർ സഹിതം താഴെ കൊടുക്കുന്നു.👇

1)- ഗവ: മെഡിക്കൽ കോളേജ്, മഞ്ചേരി
☎️0483-2764056

2)-ഗവ:ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
☎️04933-227279

3)- ഗവ: ജില്ലാ ആശുപത്രി, തിരൂർ
☎️0494-2422044

4)- ഗവ: ജില്ലാ ആശുപത്രി, നിലമ്പൂർ
☎️ 04931-220351

5)- ഗവ:താലൂക്ക് ആശുപത്രി,തിരൂരങ്ങാടി
☎️0494-2460372

6)- ഗവ: താലൂക്ക് ആശുപതി,അരീക്കോട്
☎️0483-2851700

7)- MES മെഡിക്കൽ കോളേജ്,പെരിന്തൽമണ്ണ
☎️04933-298333

8)- EMS കോ-ഓപ്പറേറ്റീവ് ആശുപതി, പെരിന്തൽമണ്ണ
☎️04933-300000

9)- അൽമാസ് ആശുപത്രി, കോട്ടയ്ക്കൽ
☎️0483-2809100

10)- KIMS അൽശിഫ ആശുപത്രി,പെരിന്തൽമണ്ണ
☎️04933-227616

11)- മൗലാന ആശുപതി, പെരിന്തൽമണ്ണ
☎️04933-262262

12)- നടക്കാവിൽ ആശുപതി, വളാഞ്ചേരി
☎️0494-2644819

ഓർക്കുക;ആന്റിവെനം സ്റ്റോക്ക് ഉണ്ടോ എന്ന് വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം കൊണ്ടുപോകുക; സമയം വിലപ്പെട്ടതാണ്. ജീവഹാനി തടയൂ...കരുതലെടുക്കൂ ...

പൊതുജന ബോധവത്കരണാർത്ഥം ഈ സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ..

പെട്രോൾ പമ്പുകളിൽ പൊതുവായി ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിലാണ് ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തേണ്ടത് എന്ന് വ്യക്തമായി പമ്പിന്...
08/04/2025

പെട്രോൾ പമ്പുകളിൽ പൊതുവായി ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിലാണ് ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തേണ്ടത് എന്ന് വ്യക്തമായി പമ്പിന്റെ ലൈസൻസ് ഡീറ്റെയിൽസ് ൽ ഉണ്ടെന്നിരിക്കെ, ഏതെങ്കിലും പമ്പ് ഉടമയോ ജീവനക്കാരോ ഈ സൗകര്യം നിഷേധിച്ചാൽ തീർച്ചയായും പരാതിപ്പെടാൻ കഴിയും...!

അതിനിപ്പോ പമ്പിൽ നിന്നും പെട്രോൾ അടിക്കണമെന്ന് യാതൊരു നിർബന്ധോം ഇല്ല....

പൊതുജന താല്പര്യാർത്ഥം 🥰

Address

Kuttippuram
Malappuram
679571

Telephone

9995015960

Website

Alerts

Be the first to know and let us send you an email when Pazhur പാഴൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share