Valavannur Grama Panchayath

Directions Website

Valavannur Grama Panchayath വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട്

വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ  കെട്ടിടം നാടിന് സമർപ്പിക്കുന്നു.ഒക്ടോബർ 09, 2026വൈകുന്നേരം 4:00pmവില്ലേജ് ഓഫീസ് പ...
06/10/2026

വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ കെട്ടിടം നാടിന് സമർപ്പിക്കുന്നു.

ഒക്ടോബർ 09, 2026
വൈകുന്നേരം 4:00pm
വില്ലേജ് ഓഫീസ് പരിസരം

05/10/2026

വളവന്നൂർ : കുറുക്കോളി മൊയ്‌ദീൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ ചെലവഴിച് നിർമ്മിച്ച വളവന്നൂർ ഗ്രാമ പഞ്ചായത്ത്‌ വെറ്ററിനറി ഡിസ്പെൻസറി കെട്ടിടസമർപ്പണം കുറുക്കോളി മൊയ്‌ദീൻ MLA നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി കെ ഷംസു മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. താനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് പറപ്പൂത്തടം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വെട്ടം ആലിക്കോയ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശറഫുദ്ധീൻ കുന്നത്ത്, ബ്ലോക്ക് മെമ്പർ നാരായണൻ, വാർഡ് മെമ്പർ സഫിയ ചോരാത്ത്, ഡെപ്യൂട്ടി ഡയറക്ടർ നൗഷാദ് വടക്കുമ്പുറം,പാറയിൽ അലി,എൻ സി നവാസ്, നാസർ ഹാജി,അബ്ദുൽ ഖാദർ, മുഹമ്മതുണ്ണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്വാഗതവും വെറ്ററിനറി സർജൻ ഡോക്ടർ സ്നേഹ നന്ദിയും പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർമാർ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കന്മാർ, പൊതു ജനനങ്ങൾ പങ്കെടുത്തു.

വളവന്നൂർ :   കുറുക്കോളി മൊയ്‌ദീൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ ചെലവഴിച് നിർമ്മിച്ച വളവന്നൂർ ഗ്രാമ പഞ്...
05/10/2026

വളവന്നൂർ : കുറുക്കോളി മൊയ്‌ദീൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ ചെലവഴിച് നിർമ്മിച്ച വളവന്നൂർ ഗ്രാമ പഞ്ചായത്ത്‌ വെറ്ററിനറി ഡിസ്പെൻസറി കെട്ടിടസമർപ്പണം കുറുക്കോളി മൊയ്‌ദീൻ MLA നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി കെ ഷംസു മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. താനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് പറപ്പൂത്തടം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വെട്ടം ആലിക്കോയ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശറഫുദ്ധീൻ കുന്നത്ത്, ബ്ലോക്ക് മെമ്പർ നാരായണൻ, വാർഡ് മെമ്പർ സഫിയ ചോരാത്ത്, ഡെപ്യൂട്ടി ഡയറക്ടർ നൗഷാദ് വടക്കുമ്പുറം,പാറയിൽ അലി,എൻ സി നവാസ്, നാസർ ഹാജി,അബ്ദുൽ ഖാദർ, മുഹമ്മതുണ്ണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്വാഗതവും വെറ്ററിനറി സർജൻ ഡോക്ടർ സ്നേഹ നന്ദിയും പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർമാർ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കന്മാർ, പൊതു ജനനങ്ങൾ പങ്കെടുത്തു.

ഗാന്ധിജയന്തി ദിനത്തിൽ വളവന്നൂർ പഞ്ചായത്തിൽ പൊതുശുചീകരണ യജ്ഞംവളവന്നൂർ: ഗാന്ധിജയന്തി ദിനത്തിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിൽ പൊ...
03/10/2026

ഗാന്ധിജയന്തി ദിനത്തിൽ വളവന്നൂർ പഞ്ചായത്തിൽ പൊതുശുചീകരണ യജ്ഞം

വളവന്നൂർ: ഗാന്ധിജയന്തി ദിനത്തിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിൽ പൊതുശുചീകരണ യജ്ഞം നടത്തി. വളവന്നൂർ ഗ്രാമപഞ്ചായത്തും ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് യു.ബി.എയും സംയുക്തമായി നടത്തിയ ശുചീകരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ഷംസു മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ റഷീദ ആധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ അജ്മൽ, പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഭിലാഷ്,റിയാസ് കെ പി മുഹമ്മദുണ്ണി കെ, ഫൈസൽ kp എന്നിവർ സംസാരിച്ചു. വാർഡ് 10-ലെ പാറക്കല്ല് നടുവിൽത്തോട് ശുചീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

വാർഡ് 20 വരമ്പനാലയിൽ ഷറഫുദ്ധീൻ മെമ്പറുടെ നേതൃത്വത്തിൽ എ.എം.എൽ.പി സ്കൂൾ നെട്ടഞ്ചോല റോഡ് ശുചീകരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, ഹരിതകർമസേന അംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.

വാർഡ് 2 മയ്യരിചിറയിൽ മുസ്തഫ മെമ്പറുടെ നേതൃത്വത്തിൽ സമന്വയ ക്ലബ് പ്രവർത്തകരുടെയും യുവാക്കളുടെയും സഹകരണത്തോടെ കാവുംപടിയിൽ ശുചീകരണം നടന്നു.

വാർഡ് 7 തുവ്വക്കാട് സൽഫത്ത് മെമ്പറുടെ നേതൃത്വത്തിൽ തുവ്വക്കാട് സ്റ്റേഡിയം റോഡും ശുചീകരിച്ചു.

വളവന്നൂർ  ഗ്രാമപഞ്ചായത്തിന്റെ  വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ സമർപ്പണവും ക്ഷീര കർഷക സംഗമവും സംഘടിപ്പിക്കുന്നു. ക്...
02/10/2026

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ സമർപ്പണവും ക്ഷീര കർഷക സംഗമവും സംഘടിപ്പിക്കുന്നു. ക്ഷീര കർഷകരുടെ ക്ഷേമവും മൃഗസംരക്ഷണ മേഖലയിലെ സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

തീയതി: ഒക്ടോബർ 4, 2026
സമയം: രാവിലെ 10:00 AM
വളവന്നൂർ ഗ്രാമ പഞ്ചായത്ത്

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വളവന്നൂർ ഗ്രാമപഞ്ചായത്തും ആതവനാട് മാർക്കസ് ...
02/10/2026

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വളവന്നൂർ ഗ്രാമപഞ്ചായത്തും ആതവനാട് മാർക്കസ് ആർട്സ് & സയൻസ് കോളേജ് UBAയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനം: ടി. കെ. ഷംസു മാസ്റ്റർ ( പ്രസിഡന്റ് വളവന്നൂർ പഞ്ചായത്ത് )
തീയതി: ഒക്ടോബർ 2, 2026
സമയം: 8:00 AM

സത്യത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ആദരവോടെ ആചരിക്കാം.ഗാന...
01/10/2026

സത്യത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ആദരവോടെ ആചരിക്കാം.
ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരുകയും സമൂഹത്തിൽ സമാധാനവും സഹിഷ്ണുതയും ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യാം


30/09/2026

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന തുഫാൻ പരിപാടി ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ തുഫാൻ പതാക ഉയർത്തലും അനുബന്ധ പരിപാടികളും ആവേശകരമായി

വളവന്നൂർ

താനൂർ അഡീഷണൽ ICDS-ന്റെ നേതൃത്വത്തിൽ പോഷൻ മാഹ് 2026 ഭാഗമായി ബ്ലോക്ക് തല ഉദ്ഘാടനം സംഘടിപ്പിക്കുന്നു.ആരോഗ്യകരമായ ഭക്ഷണശീലം,...
28/09/2026

താനൂർ അഡീഷണൽ ICDS-ന്റെ നേതൃത്വത്തിൽ പോഷൻ മാഹ് 2026 ഭാഗമായി ബ്ലോക്ക് തല ഉദ്ഘാടനം സംഘടിപ്പിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണശീലം, പോഷകാഹാരം, കുടുംബാരോഗ്യം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം
#പോഷൻമാഹ്2026 #പോഷകാഹാരം #ആരോഗ്യം

വെറ്ററിനറി ഡിസ്പെൻസറി കെട്ടിട സമർപ്പണവും കർഷക സംഗമവുംതിരൂർ നിയോജക മണ്ഡലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 52 ലക്ഷം ...
26/09/2026

വെറ്ററിനറി ഡിസ്പെൻസറി കെട്ടിട സമർപ്പണവും കർഷക സംഗമവും

തിരൂർ നിയോജക മണ്ഡലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 52 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വള്ളുവന്നൂർ ഗ്രാമ പഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ സമർപ്പണവും കർഷക സംഗമവും സംഘടിപ്പിക്കുന്നു.

📅 തീയതി: 29 സെപ്റ്റംബർ 2026, ചൊവ്വ
⏰ സമയം: രാവിലെ 11 മണി
📍 സ്ഥലം: കടുങ്ങാത്തുകുണ്ട്
#]

Address

Kadungathukundu Town, Valavannur, Kalpakanchery
Malappuram
676551

Alerts

Be the first to know and let us send you an email when Valavannur Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share