27/08/2025
ഇസ്മായിൽ പുള്ളാട്ടിന്റെ ചില്ലിട്ട മുറികൾ നോവൽ പ്രകാശനം ഇന്ന്
തബൂക്ക്. കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച ഇസ്മായിൽ പുള്ളാട്ട് കണ്ണമംഗലത്തിന്റെ നോവൽ ചില്ലിട്ട മുറികൾ 28 ന് വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് മദീന റോഡിലെ വി എൽ എസ് റിസോർട്ട് ആൻഡ് അറീനയിൽ വെച്ച് കലാകായിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ ചേർന്ന് നിർവ്വഹിക്കും. തബൂക്ക് ഓച്ചിറ കലാകേന്ദ്രം ഓണം ഫെസ്റ്റിനോടാനുബന്ധിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്. തബൂക്കിലെ പ്രമുഖ ഇട്ട് ടീമുകൾ മാറ്റുരക്കുന്ന മെഗാ വടംവലി, പിന്നണി ഗായകർ ആസിഫ് കാപ്പാട് സുമി അരവിന്ദ് നയിക്കുന്ന ഗാനമേള, ട്വിൽ ഫാൾസ് ഡാൻസ് അക്കാദമിയുടെ ഡാൻസ് പെർഫോമൻസ് മറ്റും കലാപരിപാടികൾ ഫെസ്റ്റിൽ വെച്ച് നടക്കും. തബൂക്ക് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമധികം ജനപങ്കാളിത്വത്തോട്കൂടിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഓച്ചിറ കലാകേന്ദ്രം ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.