24/01/2026
മങ്കടയുടെ ചരിത്രത്തില്‍ പുതിയ അടയാളപ്പെടുത്തലുകള്‍ നടത്തി, മങ്കട ഗ്രാമ പഞ്ചായത്തിനെ ഉന്നതിയില്‍ എത്തിച്ച മഹാ പ്രതിഭ. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച മനുഷ്യ സ്നേഹി.മുസ്ലിം യൂത്ത് ലീഗിന്‍റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ ഉപദേശ നിര്‍ദ്ദേശങ്ങളുമായി കൂടെ സഞ്ചരിച്ച നേതാവ്, വീണ്ടും മങ്കടയിലെ ഹരിത രാഷ്ട്രീയത്തിന്‍റെ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സന്തോഷവും പ്രതീക്ഷയും അധികരിക്കുകയാണ്. ഈ നാടും യുവതയും കൂടെ ഉണ്ട്.ധൈര്യമായി മുന്നോട്ട് പോവുക,മങ്കട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്‍റെ എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
മങ്കട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.