05/09/2025
*23/07/2025*
മങ്കട ട്രോമകെയർ
*തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ കുടുങ്ങി വീട്ടിമ്മയുടെ കൈ പത്തി അറ്റു*
മങ്കട : പറക്കാട്ട് മോഹനൻ മാഷിന്റെ വീട്ടിലാണ് അപകടം നടന്നത്. തേങ്ങ പൊതിക്കുന്നതിനിടയിൽ അബദ്ധത്തിൽ കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.ഉടൻ തന്നെ മങ്കട ട്രോമാകെയർ അംഗങ്ങളും, സിവിൽ ഡിഫൻസ് അംഗങ്ങളും പെരിന്തൽമണ്ണയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമ ഫലമായാണ് ഹൈഡ്രോളിക്ക് കട്ടർ, ഗ്രൈന്റർ എന്നിവ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിച്ചാണ് കൈ യന്ത്രത്തിനുള്ളിൽ നിന്ന് സുരക്ഷിതമായി വേർപെടുത്തിയത് ഇൻഡസ്ട്രിയൽ വെൽഡർ കൂടെയായ മങ്കട ട്രോമാകെയർ, അംഗം ഫവാസ് ചേരിയം ഫയർഫോഴ്സിന്റെ കൂടെ കൂടുതൽ പരിക്കുകൾ ഇല്ലാത മെഷീൻ കട്ട് ചെയ്യാൻ സഹായിച്ചത്, ഉടനെ ആംബുലൻസിൽ പ്രവർത്തകരായ സമദ് അലങ്കാടൻ,സമദ് പറച്ചിക്കോട്ടിൽ ജലാൽ ഏലച്ചോല, എന്നിവർ കിംസ് അൽശിഫ ഹോസ്പിറ്റലിൽ എത്തിച്ച് വിദഗ്ദ ചികിത്സ ലഭ്യമാക്കി
മങ്കട ട്രോമകെയർ, സിവിൽ ഡിഫെൻസ് അംഗങ്ങളും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു റിയാസ് അരിപ്ര, സുനീർ ചേരിയം, നൗഷാദ് ചേരിയം, നിസാർ ബാബു ചേരിയം,ഷമീം ചേരിയം, പ്രദീഷ്, ഷാഹിന റിയാസ് തുടങ്ങിയവരും ദൗത്യത്തിൽ പങ്കാളികളായി.