MYL Kizhuparamba Panchayath

MYL Kizhuparamba Panchayath Official Facebook handle of Muslim Youth League (MYL) Kizhuparamba Panchayath Committee.

*⭕ കിഴുപറമ്പ് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി**JANATHANET NEWS*23/02/2023കീഴുപറമ്പ്: സംസ്ഥാനത്തെ ...
23/02/2023

*⭕ കിഴുപറമ്പ് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി*
*JANATHANET NEWS*
23/02/2023

കീഴുപറമ്പ്: സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഇടത് സർക്കാറിൻ്റെ ബജറ്റിനെതിരെയും നികുതി കൊള്ളക്കെതിരെയും മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ക്രൂരമായ പോലീസ് അക്രമത്തിലും മുസ്ലീം യൂത്ത് ലീഗ് നേതാക്കളെയും 14 ഓളം പ്രവർത്തകരെയും അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു കൊണ്ട് കീഴുപറമ്പ് അങ്ങാടിയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനം മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.സി.എ ശുക്കൂർ ഉദ്ഘാടനം ചെയ്തു.പി.പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എം.സി ഹാരിസ് മാസ്റ്റർ, അഷ്‌റഫ് കെ.പി വാഹിദ് എടപ്പറ്റ ,കെ കമറുൽ ഇസ്ലാം, എം.ടി നബീൽ,ഷമീൽ എം.കെ,മഹബൂബ് കെ.വി,മുഹമ്മദ് വാള പ്ര,നിസാർ വൈ.പി, മിർഷാദ് കെ.സി എന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് ശിഹാബുദ്ധീൻ വൈ.പി, റഹീം ചോയക്കാട്, നാസർ സി.സി, റിഷാദ് കെ.ടി, അലി കെ, നിസാം പി.സി, റഷാദ് എം.പി, മുനീർ സി.കെ, ജിംഷാദ് കെ,ഷാജി കെ.കെ, നജാദ് കെ എന്നിവർ നേതൃത്വം നൽകി.

•••••••••••••••••••••••••••
*Join Our Whatsapp Group:* https://chat.whatsapp.com/LBipkxkmKBJEhkC0eC9Lka

📡 *വാർത്തകളും പരസ്യങ്ങളും പബ്ലിഷ് ചെയ്യാൻ:* http://wa.me/917736787337

http://www.janathanet.in

29/01/2023
*⭕ പി.കെ ഫിറോസിന്‍റെ അറസ്റ്റ്: കീഴുപറമ്പ് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.**JANATHANET NEWS*23/01...
23/01/2023

*⭕ പി.കെ ഫിറോസിന്‍റെ അറസ്റ്റ്: കീഴുപറമ്പ് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.*
*JANATHANET NEWS*
23/01/2023

കുനിയിൽ : ഇടത് ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ടുള്ള കള്ളക്കേസിൽ പ്രതിചേർത്ത സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും മറ്റു പ്രവർത്തകൻമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കീഴുപറമ്പ് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി കുനിയിൽ ന്യൂ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി. ലാത്തിയും ടിയർഗ്യാസും കയ്യാമവും ജയിലറയും കാണിച്ച് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സമരത്തിൻ്റെ വീര്യം കെടുത്താമെന്നത് പിണറായി പോലീസിൻ്റെ വ്യാമോഹം മാത്രമാണെന്നും പ്രതിഷേധ സമരത്തിൽ ആവശ്യപ്പെട്ടു.പ്രതിഷേധ സമരം ഏറനാട് മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് എം.സി ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു.അഷ്റഫ് കൊളപ്പറ്റ, വാഹിദ് എടപ്പറ്റ, കെ.കമറുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.പ്രകടനത്തിന് കെ.വി മഹബൂബ്, കെ.എം ശിഹാബ്, എം.കെ ഷമീൽ, കെ ടി റിഷാദ്, പി.സി നിസാം, കെ.കെ ഷാജി, എം.പി റഷാദ്, എം.പി സാഹിർ എന്നിവർ നേതൃത്വം നൽകി.

•••••••••••••••••••••••••••
*Join Our Whatsapp group:* https://chat.whatsapp.com/LBipkxkmKBJEhkC0eC9Lka

📡 *വാർത്തകളും പരസ്യങ്ങളും പബ്ലിഷ് ചെയ്യാൻ:* http://wa.me/917736787337

http://www.janathanet.in

*കിഴുപറമ്പ പഞ്ചായത്ത് തല ദോത്തി കൈമാറ്റം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു*കുനിയിൽ :സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ...
27/12/2022

*കിഴുപറമ്പ പഞ്ചായത്ത് തല ദോത്തി കൈമാറ്റം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു*

കുനിയിൽ :സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ദോത്തി ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല ദോത്തി വിതരണം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത കല്ലിങ്ങൽ യൂണിറ്റ് പ്രസിഡന്റ് നിസാർ വൈ പി ക്ക് നൽകി കൊണ്ട് പി.കെ ബഷീർ എം.എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡന്റ് പി പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ഗഫൂർ കുറുമാടൻ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വാഹിദ് എടപ്പറ്റ , ട്രഷറർ കമറുൽ ഇസ്‌ലാം, കെ പി ഉമ്മർ മാസ്റ്റർ, പി പി അബ്ദുറഹിമാൻ കുട്ടി ഹാജി,നബീൽ എം.ടി, സഫീർ പി, ഷമീൽ എം.കെ, ,അൻവർ കെ.ടി, അജ്മൽ പി. അലി കരുവാടൻ, റഷാദ് എം.പി , റിഷാദ് കെ.ടി എന്നിവർ പ്രസംഗിച്ചു.

*⭕ കിഴുപറമ്പ പഞ്ചായത്ത്  വൈറ്റ് ഗാർഡ് വൈറ്റ് ഗാർഡ് ഡെ ആചരിച്ചു**JANATHANET NEWS*24/12/2022കിഴുപറമ്പ: ഡിസംബർ 24 വൈറ്റ് ഗാ...
26/12/2022

*⭕ കിഴുപറമ്പ പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈറ്റ് ഗാർഡ് ഡെ ആചരിച്ചു*
*JANATHANET NEWS*
24/12/2022

കിഴുപറമ്പ: ഡിസംബർ 24 വൈറ്റ് ഗാർഡ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായ് മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേനയായ വൈറ്റ് ഗാർഡ് വിംഗ് പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്റർ(PHC) പരിസരം ശുചീകരിച്ചു
പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വാഹിദ് എടപ്പറ്റ ഉദ്ഘാടനം ചെയ്തു
യൂത്ത് ലീഗ് ട്രഷറർ കമറുൽ ഇസ്‌ലാം കെ , വൈറ്റ് ഗാർഡ് കോർഡിനേറ്റർ ഷിഹാബ് കെ.എം, എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അനസ് കാരാട്ടിൽ ,പഞ്ചായത്ത് പ്രസിഡന്റ് നജ്ജാദ് കുറുമാടൻ, ട്രഷറർ ആകിഫ്, വൈറ്റ് ഗാർഡ് അംഗങ്ങളായ സിയാദ് എം.സി, ഷാമിൽ കെ,വലീദ്, ഹാഷിം,നിഹാൽ, അൻഷാദ് എന്നിവർ നേത്യത്വം നൽകി

••••••••••••••••••••••••••••
*5000 പേർ ഒരു ഗ്രൂപ്പിൽ*

ജനതനെറ്റ് വാർത്തകൾ ഇനി വാട്സപ്പിന്റെ പുതിയ ഫീച്ചറിനൊപ്പം

*Join Our group:* https://chat.whatsapp.com/LBipkxkmKBJEhkC0eC9Lka

📡 *വാർത്തകളും പരസ്യങ്ങളും അയക്കാം:* http://wa.me/917736787337

http://www.janathanet.in

22/08/2022
16/08/2022

*മുസ്ലീം യൂത്ത് ലീഗ് കീഴുപറമ്പ് GVHSS സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.*
കുനിയിൽ: രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ തരം പരിപാടികളോടെ രാജ്യം ആചരിച്ചപ്പോൾ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ് ൽ 75 സ്വാതന്ത്ര്യ സമര നായകരെ പുനരാവിഷ്കരിച്ച് വർണാഭമായി നടത്തിയ ഘോഷയാത്രയിൽ ഗാന്ധി വധകേസിലെ പ്രതിയും ജയിലിൽ നിന്നു ബ്രീട്ടീഷുകാർക്ക് മാപ്പ് എഴുതി കൊടുത്ത വി.ഡി സവർക്കറെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ചിത്രീകരിച്ചത് ചരിത്രത്തേ വെള്ളപൂ ശുന്നതാണെന്നും സാംസ്കാരിക സമൂഹത്ത അധിക്ഷേപിക്കുന്നതുമാണ്.
സ്വാതന്ത്ര്യ സമരത്തിന് രാജ്യത്തിനു വേണ്ടി യാതൊരു പങ്കും വഹിക്കാത്ത സവർക്കർക്ക് വീരപരിവേഷം നൽകി സ്വാതന്ത്ര്യ സമര സേനാനിയായി ചിത്രീകരിച്ച് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന അധ്യാപകരുടെയും പി.ടി.എ യുടെയും ശ്രമം കേരളം പോലുള്ള സംസ്ഥാനത്തിന് നാണക്കേടാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും മൗനാനുവാദം നൽകിയവർക്കതിരെയും തക്കതായ നടപടി സ്വീകരിക്കണെമെന്നും മുസ്ലീം യൂത്ത് ലീഗ് കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി വരും ദിവസങ്ങളിൽ മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.പ്രതിഷേധ പ്രകടനം മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ഷബീർ ബാബു ഉദ്ഘാടനം ചെയ്തു.വാഹിദ് എടപ്പറ്റ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, കമറുൽ ഇസ്ലാം കെ,ഉമ്മർ പുതുക്കുടി, നിസാർ വൈ.പി, അനസ് കാരാട്ടിൽ അറഫാത്ത് എ.എൻ എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് ശിഹാബ് കെ.എം, നബീൽ എം.ടി, അലി കരുവാടൻ, ഷഫീഖ് കെ, മുഹ്സിൻ കെ.കെ, നിസാം പി.സി, സാജിദ് സി.പി, അശ്റഫ് വൈ.പി, ഫിറോസ് എൻ.കെ, റിൻഷാദ് കെ എന്നിവർ നേതൃത്വം നൽകി.ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹൈസ്കൂൾ എച്ച്.എമ്മിന് പഞ്ചായത്ത് ഭാരവാഹികൾ പരാതി നൽകി.

*കിഴുപറമ്പ വാർത്തകൾ**14.07.2022**കിഴുപറമ്പ പഞ്ചായത്തിൽ തുടക്കം കുറിക്കുന്ന ബഡ്സ് സ്കൂളിനാവിശ്യമായ കെട്ടിടം ശുചീകരിച്ച് ക...
14/07/2022

*കിഴുപറമ്പ വാർത്തകൾ*
*14.07.2022*

*കിഴുപറമ്പ പഞ്ചായത്തിൽ തുടക്കം കുറിക്കുന്ന ബഡ്സ് സ്കൂളിനാവിശ്യമായ കെട്ടിടം ശുചീകരിച്ച് കിഴുപറമ്പ പഞ്ചായത്ത് വൈറ്റ് ഗാർഡ്*

കിഴുപറമ്പ: ഭിന്നശേഷിക്കാരുടെ വിദ്യഭ്യാസ പുനരുധിവാസത്തിന്റെ ഭാഗമായ് കിഴുപറമ്പ പഞ്ചായത്തിൽ തുടക്കം കുറിക്കുന്ന ബഡ്സ് സ്കൂൾ കെട്ടിടം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷബീർ ബാബു, ജനറൽ സെക്രട്ടറി വാഹിദ് എടപ്പറ്റ , അൻവാർ നഗർ യൂത്ത് ലീഗ് പ്രസിഡന്റ് നിസാം പി.സി വൈറ്റ് ഗാർഡ് കോർഡിനേറ്റർ ശിഹാബ് കെ.എം, ക്യാപ്റ്റൻ നവാഫ് നാസിർ ,വൈസ് ക്യാപ്റ്റൻ ഷാമിൽ വൈ.പി കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി.

🔰🔰🔰🔰🔰🔰🔰🔰🔰

വാർത്തകൾക്കും, പ്രധാന വിവരങ്ങൾക്കുമായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാവുക

*കിഴുപറമ്പ വാർത്തകൾ*

Group 3

https://chat.whatsapp.com/E1181WZNM2V2qa7a5H5NSI

_നിങ്ങൾക്കും വാർത്തകൾ നൽകാം_

വർത്തകൾ നൽകാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക😊

http://Wa.me/+918921084080

10/07/2022

Address

Kuniyil, Kizhuparamba
Malappuram
673639

Telephone

+919446691122

Alerts

Be the first to know and let us send you an email when MYL Kizhuparamba Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share