09/02/2023
കേന്ദ്രസർക്കാർ യുവാക്കളെ വഞ്ചിക്കുന്നു. എൻ വൈ എൽ
മലപ്പുറം : യുവജനവിരുദ്ധവും കേരളത്തെ പൂർണ്ണമായും അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ പെരുമഴ മാത്രമാണെന്ന് നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെ പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ യുവ ജനവിരുദ്ധ സർക്കാരാണെന്നും യോഗം അഭിപ്രായപ്പെട്ടു. മുജീബ് പുള്ളാട്ട്, ഷൈജൽ വലിയാട്ട്, ഉനൈസ് തങ്ങൾ, ഫൈസൽ രണ്ടത്താണി,ദിലീപ് കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
മുജീബ് പുള്ളാട്ട്
ജനറൽ സെക്രട്ടറി
NYL MLP DC
9947900441