DYFI പൊന്മള മേഖല കമ്മിറ്റി

DYFI പൊന്മള മേഖല കമ്മിറ്റി DYFI പൊന്മള മേഖല കമ്മിറ്റി

അഭിവാദ്യങ്ങൾ 💪
15/07/2023

അഭിവാദ്യങ്ങൾ 💪

അഭിവാദ്യങ്ങൾ 💪💪💪
15/07/2023

അഭിവാദ്യങ്ങൾ 💪💪💪

 #ഹൃദയപൂർവ്വം
24/10/2022

#ഹൃദയപൂർവ്വം

  is my JOB...?തൊഴിലില്ലായ്മക്കെതിരെമതേതര ഇന്ത്യക്കായിയുവജനമുന്നേറ്റംDYFI മലപ്പുറം ബ്ലോക്ക് കാൽനട പ്രചരണ ജാഥ ജാഥ റൂട്ട്ഒ...
13/10/2022

is my JOB...?

തൊഴിലില്ലായ്മക്കെതിരെ
മതേതര ഇന്ത്യക്കായി
യുവജനമുന്നേറ്റം

DYFI മലപ്പുറം ബ്ലോക്ക് കാൽനട പ്രചരണ ജാഥ
ജാഥ റൂട്ട്

ഒക്ടോബർ 14, വെള്ളി
വൈകുന്നേരം 5 മണിക്ക്
DYFI മുൻ സംസ്ഥാന സെക്രട്ടറി സ. ടി ശശിധരൻ ഉദ്‌ഘാടനം ചെയ്യുന്നു

10/10/2022

Where is my JOB...?

തൊഴിലില്ലായ്മക്കെതിരെ
മതേതര ഇന്ത്യക്കായി
യുവജനമുന്നേറ്റം

DYFI മലപ്പുറം ബ്ലോക്ക് കാൽനട പ്രചരണ ജാഥ

2022 ഒക്ടോബർ 14,15,16
വെള്ളി ശനി ഞായർ ദിവസങ്ങളിൽ

08/10/2022
ലഹരിക്കെതിരെ *ജനകീയ സദസ്സ്*2022 സെപ്റ്റംബർ 23  വെള്ളിയാഴ്ച വൈകീട്ട് 04:30 ന്ജവാൻ ഓഡിറ്റോറിയം പറങ്കിമൂച്ചിക്കൽ പ്രിയരേ,സമ...
22/09/2022

ലഹരിക്കെതിരെ
*ജനകീയ സദസ്സ്*

2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകീട്ട് 04:30 ന്
ജവാൻ ഓഡിറ്റോറിയം പറങ്കിമൂച്ചിക്കൽ

പ്രിയരേ,

സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഭീഷണി സൃഷ്ട്ടിച്ച് ലഹരി എന്ന മഹാ വിപത്ത് സമൂഹത്തിൽ പടരുകയാണ്. അതുയർത്തുന്ന ആരോഗ്യപരവും, സാമൂഹികപരവുമായ പ്രതിസന്ധികളെ മറികടക്കേണ്ടതുണ്ട്. ആ ദൗത്യം DYFI ഏറ്റെടുക്കുകയാണ്
"ജനകീയ കവചം" എന്ന ക്യാമ്പയിന്റെ ഭാഗമായി DYFI പൊന്മള മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകീട്ട് 4.30. pm ന് പറങ്കിമൂച്ചിക്കൽ ജവാൻ ഓഡിറ്റോറിയത്തിൽ വെച്ച് ഒരു ജനകീയ സദസ്സ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതിനാൽ ഈ മഹത്തായ പോരാട്ടത്തിന്റെ ഭാഗമാകാൻ താങ്കളെ മേൽ പറഞ്ഞ യോഗത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്


എന്ന്
സെക്രട്ടറി /പ്രസിഡന്റ്‌
DYFI പൊന്മള മേഖലാ കമ്മിറ്റി.

പ്രതിഷേധിക്കുക..
01/07/2022

പ്രതിഷേധിക്കുക..

RSS ഗൂഢാലോചനക്ക് മുൻപിൽ കീഴടങ്ങില്ല.!!!DYFI യുവജന പ്രതിരോധം.
17/06/2022

RSS ഗൂഢാലോചനക്ക് മുൻപിൽ കീഴടങ്ങില്ല.!!!

DYFI യുവജന പ്രതിരോധം.

  പൊന്മള പഞ്ചായത്ത് മാർച്ച്‌ പൊന്മള പഞ്ചായത്തിലെ  ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് ചോദ്യം ചെയ്ത രക്ഷിതാക്...
03/06/2022

പൊന്മള പഞ്ചായത്ത് മാർച്ച്‌

പൊന്മള പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് ചോദ്യം ചെയ്ത രക്ഷിതാക്കളെ പൊന്മള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്ത് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച്
വൈസ് പ്രസിഡിന്റെ രാജി ആവിശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ പൊന്മള പഞ്ചായത്തിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.

DYFI പൊന്മള മേഖല സെക്രട്ടറി ഷിഹാബ് അധ്യക്ഷനായ മാർച്ച്‌
DYFI മലപ്പുറം ബ്ലോക്ക്‌ സെക്രട്ടറി സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളോടും ആനുകൂല്യകങ്ങളോടും പഞ്ചായത്തിന്റെ നിഷേധ മനോഭാവം അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടു

അധിക്ഷേപ പരാമർശവുമായി
ബന്ധപ്പെട്ട വിഷയത്തിൽ
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും
എല്ലാ വിധ നിയമപരമായ സഹായങ്ങളും ഡിവൈഎഫ്ഐ നൽകുമെന്ന്
DYFI ചേങ്ങോടൂർ മേഖല സെക്രട്ടറി ഫൈസൽ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു.

DYFI പൊന്മള മേഖല പ്രസിഡന്റ്‌ പ്രദീപ് നന്ദി പറഞ്ഞു

"സ്ത്രീത്വത്തെ അപമാനിച്ച പൊന്മള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പൊതുസമൂഹത്തോട് മാപ്പ് പറയുക".... ഡിവൈഎഫ്ഐ, പൊന്മള പഞ്ചായത്തി...
02/06/2022

"സ്ത്രീത്വത്തെ അപമാനിച്ച പൊന്മള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊതുസമൂഹത്തോട് മാപ്പ് പറയുക".... ഡിവൈഎഫ്ഐ,

പൊന്മള പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് ചോദ്യം ചെയ്ത രക്ഷിതാവിനെതിരെ പൊന്മള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്ത് മോശമായ രീതിയിൽ സംസാരിച്ചു അധിക്ഷേപിച്ചു... ഇതിനെതിരെ ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി... ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളും പൊന്മള പഞ്ചായത്തിൽ ഭരണ സമിതി നടപ്പാക്കുന്നില്ല... ഭിന്നശേഷി ഗ്രാമസഭയിൽ ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയെ യാണ് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് മോശമായ രീതിയിൽ അധിക്ഷേപിച്ചത്.... ഇതിനുമുമ്പും ഇയാൾ ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്ത്രീകളെ അധിക്ഷേപിച്ചതിനു മാപ്പ് പറയേണ്ടി വന്നിട്ടുണ്ട്... പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാലയത്തിലെ പിടിഎ പ്രസിഡണ്ട് കൂടിയായ രക്ഷിതാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെതിരെ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കലക്ടർ, വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിട്ടുണ്ട്... സ്ത്രീത്വത്തെയും ഭിന്നശേഷി വിദ്യാർത്ഥികളെയും അപമാനിച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊതു സമൂഹത്തോട് മാപ്പു പറഞ്ഞില്ലെങ്കിൽ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിഷയമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ സഹായങ്ങളും ഡിവൈഎഫ്ഐ നൽകുന്നതാണ്

Address

Ponmala
Malappuram
676528

Telephone

+919633799233

Website

Alerts

Be the first to know and let us send you an email when DYFI പൊന്മള മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share