Vidhyaposhini Mannarmala

Vidhyaposhini Mannarmala ENRICH WITH KNOWLEDGE

മാനത്ത്മംഗലം - കാര്യവട്ടം ബൈപ്പാസ് റോഡിലെ മാട് പ്രദേശം ഭാഗം   നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്ന സ്ഥലമാണ്. മലഞ്ചെരിവുള്ള ...
10/03/2026

മാനത്ത്മംഗലം - കാര്യവട്ടം ബൈപ്പാസ് റോഡിലെ മാട് പ്രദേശം ഭാഗം നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്ന സ്ഥലമാണ്. മലഞ്ചെരിവുള്ള ഈ റോഡിൽ വാഹനങ്ങൾ താഴ്ചയിലേക്ക് വീണ് ജീവഹാനിയും സാരമായ പരിക്കുകളും സംഭവിക്കുന്നു. കഴിഞ്ഞ 26/02/2026 തിയ്യതിയിലടക്കം താഴ്ചയിലേക്ക് മറിഞ്ഞ് മരണം സംഭവിച്ചിട്ടുണ്ട്. റോഡിന്‍റെ ഇരുവശവും മലഞ്ചെരിവായതിനാൽ അപകട സാധ്യത കൂടുതലാണ്. അതിനാൽ ഈ റോഡിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് നിരന്തരം അപകടം സംഭവിക്കുന്ന പള്ളിപ്പടി ഭാഗത്തെ വളവില്‍ സൂപ്പര്‍ എലവേഷൻ , ക്രാഷ് ബാരിയേഴ്സ് പോലുള്ളവ നിർമ്മിച്ച് അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വിദ്യാപോഷിണി ഗ്രന്ഥാലയം ഭാരവാഹികൾ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറെ കാണുകയും നിവേദനം നൽകുകയും ചെയ്തു.

മണ്ണാർമല വിദ്യാപോഷിണിയിൽ മൈലാഞ്ചിയിടൽ മത്സരം.  ചെറിയ പെരുന്നാളിന്റെ ഭാഗമായി  "മൊഞ്ചുള്ള മൈലാഞ്ചി" എന്ന പേരിൽ നടക്കുന്ന മ...
10/03/2026

മണ്ണാർമല വിദ്യാപോഷിണിയിൽ മൈലാഞ്ചിയിടൽ മത്സരം.

ചെറിയ പെരുന്നാളിന്റെ ഭാഗമായി
"മൊഞ്ചുള്ള മൈലാഞ്ചി" എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 2000,1000,750 എന്ന തോതിൽ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക്
8592046830, 9645267246

സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനം ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം Dr:അരുൺ പി വി പതാക ഉയർത്തുന്നു.
16/09/2025

സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനം ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം Dr:അരുൺ പി വി പതാക ഉയർത്തുന്നു.

വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമല "കാർന്നോരോണം" വിദ്യാപോഷണി ഗ്രന്ഥാലയം മണ്ണാർമലയുടെ ഓണാഘോഷത്തിന്റെ ഭാഗമായി  പ്രദേശത്തെ വയ...
02/09/2025

വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമല "കാർന്നോരോണം"

വിദ്യാപോഷണി ഗ്രന്ഥാലയം മണ്ണാർമലയുടെ ഓണാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ വയോജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കാർന്നോരോണം എന്ന പരിപാടി സംഘടിപ്പിച്ചു.

മൂസക്കുട്ടി - മനഴി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പെരിന്തൽമണ്ണ ഇഎംഎസ് ഹോസ്പിറ്റൽ ഡയറക്ടറുമായ വി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ ജാഫർ അധ്യക്ഷത വഹിച്ചു. പിസി ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥലയം ഭാരവാഹികളായ കല്ലിങ്ങൽ മുഹമ്മദ്, ശിവപ്രസാദ് മാസ്റ്റർ, പി അനിൽകുമാർ, പി ലിഷിത, അനിത എൻ പി, കെ ഹൈദരാലി, കെ ഷരിഫ്, കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

ഗ്രന്ഥാലയം സെക്രട്ടറി ഫിറോസ് കാരാടൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ അബ്ബാസ് നന്ദിയും പറഞ്ഞു.

01/09/2025
സ്വാതന്ത്ര്യ ദിന ആഘോഷം വിദ്യാ പോഷിണിയിൽ
15/08/2025

സ്വാതന്ത്ര്യ ദിന ആഘോഷം വിദ്യാ പോഷിണിയിൽ

കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന കൃഷ്ണൻ കുട്ടി മാ...
04/08/2025

കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന കൃഷ്ണൻ കുട്ടി മാഷുടെ ഭൗതിക ശരീരത്തിൽ വിദ്യാപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ പുഷ്പചക്രം അർപ്പിക്കുന്നു.

ആദരാഞ്ജലികൾ

വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമല വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  പട്ടിക്കാട് കെഎസ്ഇബി , വിദ്യാപോഷിണി ...
21/07/2025

വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമല
വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പട്ടിക്കാട് കെഎസ്ഇബി , വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമല എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് അധ്യക്ഷതവഹിച്ചു.

KSEB പട്ടിക്കാട് സെക്ഷൻ എ ഇ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സബ് എഞ്ചിനീയർ മുഹമ്മദ് ശിഹാബ് വിഷയാവതരണം നടത്തി. ഓവർസിയർ രാമകൃഷ്ണൻ( സുന്ദരൻ ), കെ മുഹമ്മദ് എന്ന മമ്മു, എ നാസർ, കെ റഫീഖ, കെ ഹൈദരാലി, അനിത എൻ പി, പി ലിസിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാപോഷിണി ഗ്രന്ഥാലയം സെക്രട്ടറി ഫിറോസ് കാരാടൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ പി നന്ദിയും പറഞ്ഞു.

വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമലയുടെ ആഭിമുഖ്യത്തിൽ നടന്നു കൊണ്ടിരിക്കുന്ന  നൃത്ത ക്യാമ്പ് പെരിന്തൽമണ്ണ താലൂക് ലൈബ്രറി കൗ...
19/07/2025

വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമലയുടെ ആഭിമുഖ്യത്തിൽ നടന്നു കൊണ്ടിരിക്കുന്ന നൃത്ത ക്യാമ്പ് പെരിന്തൽമണ്ണ താലൂക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും, വെട്ടത്തൂർ നേതൃസമിതി കൺവീനറുമായ അലി പന്തലാൻ സന്ദർശിച്ചു. ഗ്രന്ഥലയം സെക്രട്ടറി ഫിറോസ് കാരാടൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ശരീഫ്, കെ ഹൈദരാലി, ലൈബ്രറിയൻ ലിഷിത, ഏ റിയാസ്, ടി മുഹമ്മദ് , എന്നിവർ കൂടെയുണ്ടായിരുന്നു.

വായനാ മാസാചരണത്തിന്റെ ഭാഗമായി പൂപ്പലം OAUPS സ്കൂളിലെ വിദ്യാർത്ഥികൾ വിദ്യാപോഷിണി ഗ്രന്ഥാലയം സന്ദർശിച്ചു.
19/07/2025

വായനാ മാസാചരണത്തിന്റെ ഭാഗമായി പൂപ്പലം OAUPS സ്കൂളിലെ വിദ്യാർത്ഥികൾ വിദ്യാപോഷിണി ഗ്രന്ഥാലയം സന്ദർശിച്ചു.

Address

Malappuram
679325

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+914933220227

Alerts

Be the first to know and let us send you an email when Vidhyaposhini Mannarmala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category