05/06/2021
മൗണ്ട് ബാറ്റൺ പ്രഭുവും
പണ്ഡിറ്റ് നെഹ്‌റുവും സർദാർ പട്ടേലും കണ്ണുരുട്ടി...........
എന്നിട്ടും പേടിക്കാത്തവർക്ക് മുന്നിൽ അധികാരവും അവസരങ്ങളും വെള്ളിത്താലത്തിൽ നീട്ടി...........
അന്നേരം ഓരോരുത്തരായി പാർട്ടി വിട്ടുതുടങ്ങി..........
പാർട്ടി വിടാത്തവരെ ഉരുക്കു മുഷ്ടി കൊണ്ട് വേട്ടയാടി...........
ഓഫീസുകൾ തകർക്കപ്പെടുകയും കൊടിതോരണങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു..........
നേതാക്കളും പ്രവർത്തകരും ജയിലിലായി........
മുസ്‌ലിംലീഗിൽനിന്ന് രാജിവെച്ചു എന്ന് പരസ്യപ്പെടുത്താനായി ഓരോരുത്തരും പത്രമോഫീസുകളിലേക്ക് ഓടി...............
''ഇസ്മാഈൽ സാഹിബിനെന്തു നഷ്ടം? അദ്ദേഹം പരമ ദരിദ്രനാണ്. സമ്പത്തും വ്യാപാരവുമുള്ള ഞങ്ങൾ വേട്ടയാടപ്പെടുകയാണ്. അതെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?'' - ലീഗ് പിരിച്ചുവിടാനായി പലകോണുകളിൽനിന്ന് സമ്മർദ്ദമുയർന്നു..........
അപ്പോൾ മദിരാശിയിൽനിന്ന് ആ ഉറച്ച ശബ്ദം മുഴങ്ങി................
കൗമിൻ കാവലർ പറഞ്ഞു................
''മുസ്‌ലിംലീഗ് എന്നൊരു സംഘടന ഈ രാജ്യത്ത് നിലനിൽക്കുക തന്നെ ചെയ്യും................ അത് പിരിച്ചുവിടാനോ പേര് മാറ്റാനോ ആർക്കും അവകാശമില്ല................ ആ സംഘടനയെ ഇഷ്ടപ്പെടാത്തവർ ആരെല്ലാമാണോ, അവർക്ക് അതിൽനിന്നും പുറത്ത് പോകാവുന്നതാണ്................ താനും അതുമായി യാതൊരു ബന്ധവുമില്ലെന്ന് പെരുമ്പറയടിച്ച് നടക്കാവുന്നതാണ്................ അവരവർക്ക് ഇഷ്ടപ്പെട്ട പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യാം................ മുസ്‌ലിംലീഗിൽതന്നെ നിലകൊള്ളണമെന്ന് ആരും നിർബന്ധിക്കുന്നില്ല................ ഇത് ഓരോരുത്തരുടെയും ഇഷ്ടം................
എന്നാൽ, ഒരു കാര്യം തീർച്ചയാണ്. എല്ലാവരും ഈ സംഘടന വിട്ടു പുറത്തുപോയാലും ഞാൻ മാത്രം അതിൽ നിലകൊള്ളും................ എന്റെ ജീവനുള്ള കാലത്തോളം ആ സംഘടനയുടെ ബോർഡ് എന്റെ വീട്ടിൽ തൂങ്ങിക്കൊണ്ടേയിരിക്കും.''...............
ഇന്ന് ഖാഇദെ മില്ലത്തിന്റെ ജന്മദിനമാണ്.
മിയാക്കണ്ണ് റാവുത്തരുടെയും മുഹിയുദ്ദീൻ ഫാത്തിമ ഉമ്മയുടെയും രണ്ടാമത്തെ മകനായി തിരുനെൽവേലി പേട്ടയിൽ 1896 ജൂൺ അഞ്ചിനാണ് #ഖാഇദെ_മില്ലത്ത് ജനിച്ചത്................
#കടപ്പാട്