White Guard Puzhakkattiri PC

White Guard Puzhakkattiri PC Captain jamsheer 9446884693
Co-ordinator Musabir 9656760049

അപ്രതീക്ഷിതമായി പെയ്‌ത വേനൽമഴയിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ പരവക്കലിൽ  മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗത തടസ്സം🚨⚠️അപ...
10/03/2026

അപ്രതീക്ഷിതമായി പെയ്‌ത വേനൽമഴയിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ പരവക്കലിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗത തടസ്സം🚨⚠️

അപ്രതീക്ഷിതമായി പെയ്‌ത വേനൽമഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ പരവക്കലിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പുഴക്കാട്ടിരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ജംഷീർ പുഴക്കാട്ടിരി, വൈസ് ക്യാപ്റ്റൻ ആഷിക്ക് അലി,യൂത്ത് ലീഗ് പ്രസിഡണ്ട് വി.അനീസ് മാസ്റ്റർ,നാണി പാലക്കമണ്ണിൽ, ഉമ്മർ തായാട്ട് എന്നിവർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി. സമയോചിതമായ ഇടപെടലിലൂടെ ഗതാഗതം വേഗത്തിൽ പുനസ്ഥാപിക്കാൻ സാധിച്ചു.
സംഭവത്തിൽ ആർക്കും പരിക്കില്ല.

PK Firos Sayyid Sadik Ali Shihab Thangal Sayyid Munavvar Ali Shihab Thangal Faisal bafaqui Thangal WhiteGuard Kerala

ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ കണ്ടെയ്നർ ഇടിച്ച് മരം വീണ് ഗതാഗത തടസ്സംകടുങ്ങപുരം: ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ കടുങ്ങപുരം വി...
10/03/2026

ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ കണ്ടെയ്നർ ഇടിച്ച് മരം വീണ് ഗതാഗത തടസ്സം

കടുങ്ങപുരം: ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ കടുങ്ങപുരം വില്ലജ് പാടി പള്ളിക്ക് സമീപം കണ്ടെയ്നർ ലോറി മരത്തിൽ ഇടിച്ചതിനെ തുടർന്ന് മരം റോഡിലേക്ക് വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പുഴക്കാട്ടിരി പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ആഷിക്ക് അലി സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി. സമയോചിത ഇടപെടലിലൂടെ ഗതാഗതം വേഗത്തിൽ പുനസ്ഥാപിക്കാൻ സാധിച്ചു.സംഭവത്തിൽ ആർക്കും പരിക്കുകളില്ല

PK Firos Faisal bafaqui Thangal

പ്രതിസന്ധിയുടെ കാലത്ത് കരുതലോടെ കൂടെയുണ്ട് വൈറ്റ് ഗാർഡ്      കട്ടിലശ്ശേരി: കനത്ത മഴയിൽ കട്ടിലശ്ശേരി പള്ളിക്കുളമ്പ് പുലാവ...
15/06/2025

പ്രതിസന്ധിയുടെ കാലത്ത് കരുതലോടെ കൂടെയുണ്ട് വൈറ്റ് ഗാർഡ്
കട്ടിലശ്ശേരി: കനത്ത മഴയിൽ കട്ടിലശ്ശേരി പള്ളിക്കുളമ്പ് പുലാവഴി അബ്ദുറഹ്മന്റെ വീടിനു മുകളിൽ കടപ്പുഴകി വീണ തെങ്ങ് പുഴക്കാട്ടിരിപഞ്ചായത്ത്‌ വൈറ്റ് ഗാർഡ് ടീം മുറിച്ച് മാറ്റി.
വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ജംഷീർ, വൈസ് ക്യാപ്റ്റൻ ആഷിഖ്, നൗഫൽ, യൂസുഫ് എന്നിവർ പങ്കെടുത്തു.

അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുക:-
👇🏿
അനീസ് മാസ്റ്റർ (MYL പ്രസിഡന്റ്‌):
7356525056
മുസബിർ (വൈറ്റ്ഗാർഡ് കോ-ഓർഡിനേറ്റർ):
9656760049
ജംഷീർ (വൈറ്റ്ഗാർഡ് ക്യാപ്റ്റൻ): 9446884693

03/06/2025
പ്രതിസന്ധിയുടെ കാലത്ത് കരുതലോടെ കൂടെയുണ്ട് വൈറ്റ് ഗാർഡ്...💚💚💚    പുഴക്കാട്ടിരി: മണ്ണുകുളം ഇറ പാർക്കിന് സമീപം  വീടുകളിലേക...
29/05/2025

പ്രതിസന്ധിയുടെ കാലത്ത് കരുതലോടെ കൂടെയുണ്ട് വൈറ്റ് ഗാർഡ്...💚💚💚

പുഴക്കാട്ടിരി: മണ്ണുകുളം ഇറ പാർക്കിന് സമീപം വീടുകളിലേക്കുള്ള നടവഴിക്ക് കുറുകെയായി എലെക്ട്രിക്കൽ ലൈനിനു മുകളിൽ ഇന്നലെ രാത്രി
കടപുഴകി വീണ റബ്ബർ മരം ഇതു വരെയും മുറിച്ച് മാറ്റാൻ സാധിക്കാതിരുന്നതിനാൽ എട്ടാം വാർഡ് മെമ്പർ ജാസ്മിന യുടെ അഭ്യർത്ഥന പ്രകാരം പുഴക്കാട്ടിരി വൈറ്റ് ഗാർഡ് ടീം മുറിച്ച് മാറ്റി.
വൈറ്റ് ഗാർഡ് അംഗങ്ങളായ നൗഫൽ, ജാബിർ, അദൽ, ഫെമീസ്, ശരീഫ് മണ്ണുകുളം എന്നിവർ പങ്കെടുത്തു.

അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുക:-
👇🏿
അനീസ് മാസ്റ്റർ (MYL പ്രസിഡന്റ്‌):
7356525056
മുസബിർ (വൈറ്റ്ഗാർഡ് കോ-ഓർഡിനേറ്റർ):
9656760049
ജംഷീർ (വൈറ്റ്ഗാർഡ് ക്യാപ്റ്റൻ): 9446884693

മുസ്‌ലിം യൂത്ത് ലീഗ്
വൈറ്റ് ഗാർഡ്
പുഴക്കാട്ടിരി പഞ്ചായത്ത്

പ്രതിസന്ധിയുടെ കാലത്ത് കരുതലോടെ കൂടെയുണ്ട് വൈറ്റ് ഗാർഡ്...💚💚💚കാലം തെറ്റി കലിതുള്ളി പെയ്യുന്ന കനത്ത മഴയിലും, ദുരിതമനുഭവിക...
29/05/2025

പ്രതിസന്ധിയുടെ കാലത്ത് കരുതലോടെ കൂടെയുണ്ട് വൈറ്റ് ഗാർഡ്...💚💚💚

കാലം തെറ്റി കലിതുള്ളി പെയ്യുന്ന കനത്ത മഴയിലും, ദുരിതമനുഭവിക്കുന്നിടത് കൈ താങ്ങായി ഞങ്ങളുണ്ട് കൂടെ...
പുഴക്കാട്ടിരി ഉരുണിയൻ റോഡിനു കുറുകെ വീണ തെങ്ങ് വൈറ്റ് ഗാർഡ് അംഗങ്ങളായ നൗഫൽ, ജാബിർ, അദൽ, ഫെമീസ്, കുഞ്ഞി മുഹമ്മദ്‌, ലുക്മാൻ (കെഎംസിസി ) എന്നിവരുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റി.

അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ബന്ധപ്പെടുക👇🏿

അനീസ് മാസ്റ്റർ (MYL പ്രസിഡന്റ്‌):
7356525056
മുസബിർ (വൈറ്റ്ഗാർഡ് കോ-ഓർഡിനേറ്റർ):
9656760049
ജംഷീർ (വൈറ്റ്ഗാർഡ് ക്യാപ്റ്റൻ): 9446884693

പുഴക്കാട്ടിരി പഞ്ചായത്ത്‌
മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്

റോഡിന് കുറുകെ പൊട്ടി വീണ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു26.05.20257:30 PM പടപ്പറമ്പ്:  ചുള്ളിക്കോട് റോഡിലേക്ക് ...
26/05/2025

റോഡിന് കുറുകെ പൊട്ടി വീണ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

26.05.2025
7:30 PM

പടപ്പറമ്പ്: ചുള്ളിക്കോട് റോഡിലേക്ക് വീണ കൂറ്റൻ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. KSEB ജീവനക്കാരും പുഴക്കാട്ടിരി പഞ്ചായത്ത് വൈറ്റ് ഗാർഡ് വളണ്ടിയർമാരും നാട്ടുകാരും ഒത്തൊരുമിച്ചു നടത്തിയ രക്ഷാപ്രവർത്തനം കൊണ്ട് മണിക്കൂറിനുള്ളിൽ തന്നെ കോട്ടക്കൽ - പെരിന്തൽമണ്ണ മെയിൻ റോഡിലെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞു.
വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ജംഷീർ, നൗഫൽ പലകപ്പറമ്പ്, ആഷിക്ക് അലി, വൈറ്റ്ഗാർഡ് മങ്കട മണ്ഡലം ക്യാപ്റ്റൻ ഷബീർ & ടീം, കുറുവ പഞ്ചായത്ത്‌ വാർഡ് മെമ്പർ സൈഫുദ്ധീൻ പറമ്പൻ, ഓട്ടോ ഡ്രൈവർ അലി പടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി

മുസ്‌ലിം യൂത്ത് ലീഗ് - വൈറ്റ്ഗാർഡ്
പുഴക്കാട്ടിരി പഞ്ചായത്ത്

ഈ രാത്രിയിലും അപരന് വേണ്ടി രക്തം പകുത്തു നൽകിയ 49 പേർ... നൽകാൻ കഴിയാതെ മടങ്ങിയ ഒട്ടേറെ പ്രിയപ്പെട്ടവർ... നിങ്ങളോടെങ്ങനെ ...
15/03/2025

ഈ രാത്രിയിലും അപരന് വേണ്ടി രക്തം പകുത്തു നൽകിയ 49 പേർ... നൽകാൻ കഴിയാതെ മടങ്ങിയ ഒട്ടേറെ പ്രിയപ്പെട്ടവർ... നിങ്ങളോടെങ്ങനെ നന്ദി പറയണമെന്നറിയില്ല...🥺🙏

രക്തക്ഷാമം രൂക്ഷമായി നേരിടുന്ന ഹോസ്പിറ്റൽ സിറ്റിയായ പെരിന്തൽമണ്ണയിൽ രക്തക്ഷാമത്തിന് പരിഹാരമായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മങ്കട, പെരിന്തൽമണ്ണ കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലഡ്‌ ബാങ്കിൽ നടത്തത്തിയ ഇൻ ഹൗസ് രക്തദാന ക്യാമ്പിൽ 49 പേർ രക്തം നൽകി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് AK മുസ്തഫ നിർവഹിച്ചു...
Faisal bafaqui Thangal IUML Malappuram msf Mankada constituency WhiteGuard Kerala Najeeb Kanthapuram MLA Manjalamkuzhi Ali MLA PK Firos CH Abbas Muslim Youth League - Kerala State MYL&White Guard
MANKADA mandalam Sayyid Sadik Ali Shihab Thangal Mufeedha ബീമാപളളി Sayyid Munavvar Ali Shihab Thangal TA. Ahmed Kabeer വൈറ്റ് ഗാർഡ് കേരള Official Manhambra Shabeer Muslim League Malappuram District Official YouthLeague Cyberwing IUML Malappuram PK Kunhalikutty Shafi Parambil White Guard🟢വൈറ്റ് ഗാർഡ്🟢

08/01/2025

നിമിഷങ്ങൾക്കകം പറന്നെത്തി കിണറ്റിൽ വീണ അടിന് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റന്റെ ഇടപെടലിൽ പുതു ജീവൻ..


രാമപുരം 38 ൽ വീട്ടിലെ 15 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ വൈറ്റ് ഗാർഡിന്റെ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി.
ആട് കിണറ്റിൽ വീണിട്ടുണ്ടെന്നും രക്ഷിക്കാൻ വൈറ്റ് ഗാർഡിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് ഫോൺ വിളി വന്ന ഉടനെ പഞ്ചായത്ത്‌ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ജംഷീർ കൃത്യമായ മുന്നൊരുക്കങ്ങളോ, സജ്ജീകരണങ്ങളോ ഇല്ലാതെയാണ് അവിടെയെത്തിയതെങ്കിലും പ്രാണന് വേണ്ടിയുള്ള ആടിന്റെ നിലവിളി കേട്ട് രക്ഷ പ്രവർത്തനത്തിന് ഇറങ്ങിയത്.
15അടി താഴ്ച്ചയുള്ള കിണറ്റിൽ കയർ സഹായത്തോടെ കഴുത്തിലും കാലിലും കുടുക്കിട്ട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആടിനെ രക്ഷിച്ചു കരക്കെത്തിക്കാനായത്..

വെള്ളത്തിൽ കിടന്ന് തീരെ അവശനായ ആട് ആശങ്കകളെ അസ്ഥാനത്താക്കി ജീവിതത്തിലേക്ക് തിരിച്ചുവന്നു.

മുൻ മെമ്പർ സുദീപും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സഹായത്തിനു ഉണ്ടായിരുന്നു

പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്

ദുരന്ത ഭൂമിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നു.    വളണ്ടിയർ വിഭാഗത്ത...
16/09/2024

ദുരന്ത ഭൂമിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നു.
വളണ്ടിയർ വിഭാഗത്തിനാണ് ഏറ്റവും കൂടുതൽ കോടികൾ ചിലവിട്ടത് എന്ന് കണക്ക് സൂചിപ്പിക്കുന്നു.

അഭിമാനത്തോടെ പറയട്ടെ ഒരു മാസകാലം തലങ്ങു വിലങ്ങും ഓടി വയനാടൻ മനസ്സിൽ പതിഞ ഈ മൂന്ന് ജീപ്പ് ഓടിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങികാതെ.
പങ്കിട്ടെടുത്ത രൂപ കൊണ്ട് പെട്രോൾ അടിച്ചു. (പാർട്ടി പണം കൊടുത്ത് ഓടിയ വാഹനങ്ങൾ വേറെ ഉണ്ട് )
ഇടക്ക് വന്ന റിപ്പയർ മേപ്പാടിയിലെ ഗ്രീൻ ലാന്റ് ഹോട്ടൽ റോഡിലെ വർ ഷാപ്പുകാരൻ സൗജന്യമായി ശരിയാക്കി നൽകി.......

സർക്കാറിൽ നിന്ന് കോടികൾ വാങ്ങിയെടുത്ത വളണ്ടിയർമാരിൽ ഞങ്ങളില്ല.
ഞങ്ങളുടെ ഇന്ധനം, താമസം, ഭക്ഷണം എല്ലാം സുമനസ്സുകാരും പാർട്ടിയും, പിന്നെ ഞങ്ങളും തന്നെയാണ്.

വൈറ്റ് ഗാർഡ് തൊടാത്ത ഒരു മൃത് ശരീരവും പുത്തു മലയിൽ ഇല്ല. ആ വകയിലും മയ്യിത്ത് പരിപാലിക്കുന്നതിനും ഞങ്ങൾ ഒരു രൂപ പോലും സർകാർ തുക കൈപ്പറ്റിയിട്ടില്ല. എങ്ങനെ വന്നു ഒരാൾക്ക് 75000 രൂപ എന്ന് അറിയില്ല.
പുത്തു മലയിൽ ഒരാൾക്ക് 5 ഖബർ ഉണ്ട് എങ്കിൽ ആ വെക്തിക്ക് ചില വായത് 75000 X 5 =3,75,000 🥹🥹🥹

CH Abbas

Faisal bafaqui Thangal PK Firos Sayyid Munavvar Ali Shihab Thangal

കൂടുതൽ മികവാർന്ന പരിശീലനം നേടി കേരളീയ പൊതുസമൂഹത്തിന് മുന്നിൽ ഇനിയും ഇവർ ഉണ്ടാവും 💚Faisal bafaqui Thangal PK Firos CH Abb...
30/08/2024

കൂടുതൽ മികവാർന്ന പരിശീലനം നേടി
കേരളീയ പൊതുസമൂഹത്തിന് മുന്നിൽ
ഇനിയും ഇവർ ഉണ്ടാവും 💚
Faisal bafaqui Thangal PK Firos CH Abbas Manhambra Shabeer Mufeedha ബീമാപളളി വൈറ്റ് ഗാർഡ് കേരള Official

Address

Puzhakkattiri
Malappuram

Telephone

+919562224133

Website

Alerts

Be the first to know and let us send you an email when White Guard Puzhakkattiri PC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category