എബിവിപി മാഹി നഗർ സമിതി

  • Home
  • India
  • Mahe
  • എബിവിപി മാഹി നഗർ സമിതി

എബിവിപി മാഹി നഗർ സമിതി This is the Official facebook Page of the Akhil Bharatiya Vidyarthi Parishad-Mahe (ABVP Mahe):: അ?

ABVP - Akhil Bharatiya Vidyarthi Parishad
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
::: KNOWLEDGE :::
::: CHARACTER :::
::: UNITY :::
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
Be a Part of Worlds Largest Students Organisation

കേരളപ്പിറവി ആശംസകൾ....
01/11/2022

കേരളപ്പിറവി ആശംസകൾ....

മനസ്സിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ഉള്ളവർ എന്റെ കൂടെ വരട്ടെ... മറ്റാരേയും ഞാൻ ആവിശ്യപ്പെടുന്നില്ല....നവാഗതർക്ക്  സ്വാഗത...
26/10/2022

മനസ്സിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ഉള്ളവർ എന്റെ കൂടെ വരട്ടെ... മറ്റാരേയും ഞാൻ ആവിശ്യപ്പെടുന്നില്ല....

നവാഗതർക്ക് സ്വാഗതം 🧡
ABVP MGGAC

21/10/2022
ഭാരതീയതയുടെ ആധാരത്തിലുള്ളരാഷ്ട്രീയത്തിന്റെ വിചാരധാര സ്വതന്ത്രഭാരതത്തിന്റെ ദേശീയ ജീവിതത്തിന് സംഭാവന ചെയ്ത പണ്ഡിറ്റ് ദീനദയ...
25/09/2022

ഭാരതീയതയുടെ ആധാരത്തിലുള്ള
രാഷ്ട്രീയത്തിന്റെ വിചാരധാര സ്വതന്ത്ര
ഭാരതത്തിന്റെ ദേശീയ ജീവിതത്തിന് സംഭാവന ചെയ്ത പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനം..

സ്വർഗ്ഗീയ പരമേശ്വർജി മനോരമയിലെ ഒരു അഭിമുഖത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച നേതാവാരെന്ന ചോദ്യത്തിന് പണ്ഡിറ്റ് ദീൻദയാൽ ഉപദ്ധ്യായ എന്ന ഉത്തരമാണ് നൽകിയത്. ദീനദയാൽജിയുടെ ഏകാത്മ മാനവ ദർശനത്തെ പ്രോജ്ജ്വലിപ്പിച്ചുകൊണ്ട് സ്വർഗ്ഗീയ പരമേശ്വർജിയുടെ നേതൃത്വത്തിൽ നടന്ന ആശയപോരാട്ടമാണ് പ്രത്യയശാസ്ത്രപരമായി അപൂർണവും പ്രായോഗികമായി അത്യന്തം അപകടകരവുമായ കമ്മ്യൂണിസത്തിന്റെ നീരാളി പിടുത്തത്തിലാണ്ട കേരളത്തിന്റെ സാമൂഹ്യ മനസ്സിൽ വീണ്ടും ദേശീയ ചിന്തയുടെ ഉണർവ്വ് സൃഷ്ടിച്ചത്.

ദേശീയതയുടെ ദിശാ ദർശനത്താൽ ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്തെ പരിവർത്തനപ്പെടുത്തിയ ക്രാന്തദർശിയുടെ ദീപ്ത സ്മരണകളിലാണ് രാഷ്ട്രം. രാഷ്ട്ര ദ്രോഹികളുടെ ഗൂഢാലോചനയുടെ ഫലമായി അദ്ദേഹത്തിന്റെ ജീവൻ അപഹരിക്കപ്പെട്ടിട്ടും 1977 ൽ ജനസംഘം അവസാനിച്ചിട്ടും അദ്ദേഹം നൽകിയ ദിശാ ദർശനം ഭാരതത്തിന്റെ ദേശീയതയുടെ ആധാരത്തിൽ പ്രവർത്തിക്കുന്ന ഏതൊരു പ്രസ്ഥാനത്തിനും ഏതൊരു പ്രവർത്തകനും ആശ്രയിക്കാവുന്ന വഴികാട്ടിയായി ഇന്നും നിലകൊള്ളുന്നു.

"മേഘപാളികൾക്കുള്ളിൽ നിന്ന് പുറത്തുവന്ന സൂര്യനാണ് ശ്രീ ദീനദയാൽ, സുഗന്ധം കൊണ്ടു നിറച്ച പൂർണകുംഭമായിരുന്നു അദ്ദേഹം. കുംഭം ഉടഞ്ഞെങ്കിലും അതിൽ നിറച്ചിരുന്ന സുഗന്ധം നാലുപാടും പടർന്നു കയറുകയാണ്." ദീനദയാൽജിയുടെ വിയോഗത്തെത്തുടർന്നുള്ള അടൽജിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

ശ്രദ്ധാഞ്ജലികൾ....

സെപ്റ്റംബർ 05, സ്വ.സച്ചിൻ ഗോപാൽ ബലിദാന ദിനം..ABVP മെമ്പർഷിപ്പ് നൽകുന്നതിനിടയിൽ കണ്ണൂർ പള്ളിക്കുന്ന് സ്‌കൂളിനുമുന്നിൽ വച്...
05/09/2022

സെപ്റ്റംബർ 05, സ്വ.സച്ചിൻ ഗോപാൽ ബലിദാന ദിനം..

ABVP മെമ്പർഷിപ്പ് നൽകുന്നതിനിടയിൽ കണ്ണൂർ പള്ളിക്കുന്ന് സ്‌കൂളിനുമുന്നിൽ വച്ച് 2012 ജൂലൈ മാസം ആറിനാണ് ഇസ്ലാമിക മതമൗലികവാദികളുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുകാരുടെ ആസൂത്രിത ആക്രമണത്തിൽ സച്ചിൻ ഗോപാലിന് മാരകമായി കുത്തേറ്റത്.

മതതീവ്രവാദ ക്യാമ്പുകളിൽ പരിശീലനം ലഭിച്ച ഭീകരസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സച്ചിനെ രണ്ടുമാസം നീണ്ട ആശുപത്രി ചികിത്സക്കും രക്ഷിക്കാനായില്ല. സെപ്റ്റംബർ അഞ്ചിന് സച്ചിന്റെ ഭൗതിക വിയോഗം സംഭവിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇസ്ലാമിക മതമൗലികവാദികൾ കൊലപ്പെടുത്തുന്ന രണ്ടാമത്തെ എ.ബി.വി.പി പ്രവർത്തകനായിരുന്നു സച്ചിൻ ഗോപാൽ.

2018 ൽ വർഗ്ഗീയത തുലയട്ടെ എന്നുചിലർ നാടാകെ ചുവരെഴുതി നടന്നപ്പോഴും അതിന്റെ മറപറ്റി സച്ചിൻ ഗോപാൽ വധക്കേസിലെ സാക്ഷിക്ക് പോലീസ് ഭീഷണിയുണ്ടായത് കമ്മ്യൂണിസ്റ്റ് - ഇസ്ലാമിസ്റ്റ് ബാന്ധവത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായിരുന്നു. മതഭീകരരുടെ ആസൂത്രിത ആക്രമണങ്ങളിൽ ബലിദാനികളായ ദേശീയതയുടെ പ്രചാരകർ. അവരുടെ ജീവത്യാഗം വെറുതെയാകില്ല. മതഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അവരുടെ പ്രവർത്തനം ഞങ്ങളിലൂടെ തുടർന്നുകൊണ്ടേയിരിക്കും.
അവരുടെ ശബ്ദം ഞങ്ങളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കും. ഒരല്പം പോലും നിലയ്ക്കാതെ, ഇടറാതെ തന്നെ..

അഭിമാനം വാനോളം..❤️ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമ...
02/09/2022

അഭിമാനം വാനോളം..❤️
ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു..

മനസ്സിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ഉള്ളവർ എന്റെ കൂടെ വരട്ടെ... മറ്റാരേയും ഞാൻ ആവിശ്യപ്പെടുന്നില്ല....നവാഗതർക്ക്  സ്വാഗത...
29/08/2022

മനസ്സിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ഉള്ളവർ എന്റെ കൂടെ വരട്ടെ... മറ്റാരേയും ഞാൻ ആവിശ്യപ്പെടുന്നില്ല....

നവാഗതർക്ക് സ്വാഗതം
ABVP മാഹി നഗർ സമിതി

ആഗസ്റ്റ് 28മഹാത്മാ അയ്യങ്കാളി ജയന്തി"പാഠമില്ലെങ്കിൽ പാടത്തേക്കില്ല" എന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ആദ്യത്തെ കർഷക സമരം സംഘ...
28/08/2022

ആഗസ്റ്റ് 28
മഹാത്മാ അയ്യങ്കാളി ജയന്തി

"പാഠമില്ലെങ്കിൽ പാടത്തേക്കില്ല" എന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം വിദ്യാഭ്യാസമായിരുന്നു. അതിന്റെ ഗുണം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. മഹാത്മാവിന്റെ പ്രവർത്തനങ്ങളിലെല്ലാം ആ ബോധ്യമുണ്ടായിരുന്നു.

മൃഗങ്ങൾക്ക് പോലും സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന വീഥികളിൽ സാധുജനങ്ങൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി വില്ലുവണ്ടിയിലേറി ജാതീയതയുടെ കോട്ടക്കൊത്തളങ്ങളിൽ മിന്നൽപ്പിണറായി മാറിയ പേരാണ്, നവോത്ഥാനത്തിന്റെ സൂര്യതേജസ്സാണ് മഹാത്മാ അയ്യൻകാളി.

ഒരു പിടി സ്‌മൃതിപുഷ്പങ്ങൾ അർപ്പിക്കാം..

ജന്മാഷ്ടമി..മാനവ മനസ്സുകളിൽ കുളിർമയുടെ നൈർമ്മല്യത്തിന്റെ പ്രണയത്തിന്റെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ ധർമ്മബോധത്തിന്റെ കർമ്...
18/08/2022

ജന്മാഷ്ടമി..
മാനവ മനസ്സുകളിൽ കുളിർമയുടെ നൈർമ്മല്യത്തിന്റെ പ്രണയത്തിന്റെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ ധർമ്മബോധത്തിന്റെ കർമ്മകുശലതയുടെ മയിൽപ്പീലി വിരിയിച്ച ശ്രീകൃഷ്ണ ജന്മദിനം..

പീലിത്തണ്ടുകൊണ്ട് ഹൃദയങ്ങളെ തഴുകിയ കൃഷ്ണ സങ്കല്പത്തിന്റെ ആ വാത്സല്യം നുകരാത്തവരായി ആരുമുണ്ടാകില്ല...

ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ..

എബിവിപി കണ്ണൂർ വിഭാഗ് പഠന ശിബിരംജൂലൈ 30-31കണ്ണൂരിൽ🔥🔥
29/07/2022

എബിവിപി കണ്ണൂർ വിഭാഗ് പഠന ശിബിരം
ജൂലൈ 30-31
കണ്ണൂരിൽ🔥🔥


Address

Mahe
673310

Alerts

Be the first to know and let us send you an email when എബിവിപി മാഹി നഗർ സമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to എബിവിപി മാഹി നഗർ സമിതി:

Share