02/11/2021
https://www.facebook.com/204967959705820/posts/1897475197121746/?d=n
നിളയോരം പാര്‍ക്ക് ഒരുങ്ങി
മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നിളയോരം പാര്‍ക്കിന്‍റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വന്നിട്ടുള്ള നിയന്ത്രണങ്ങള്‍ കാരണം ഇപ്പോള്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിശ്ചയിച്ച തീയ്യതിയില്‍ നവീകരിച്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചിട്ടില്ല. ജില്ലയിലെ നിയന്ത്രണങ്ങള്‍ മാറുന്നതോടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് നിളയോരം പാർക്ക്. നിളയുടെ സൗന്ദര്യം ഏറ്റവും ആകര്‍ഷണീയമായ രീതിയില്‍ ആസ്വദിക്കുവാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കുന്ന ഇടമാണിത്. മഹാകവി ഇടശ്ശേരിയുടെ പേരിലുള്ള ഇടശ്ശേരി സ്ക്വയര്‍, ഓപ്പണ്‍ തിയേറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ക്കില്‍ കലാ സംസ്ക്കാരിക കൂട്ടായ്മകളും സംഘടിപ്പിക്കാം.
മലപ്പുറം ജില്ലയിലെ ടൂറിസം വികസന രംഗത്ത് ഉണര്‍വ്വേകാന്‍ നവീകരിച്ച നിളയോരം പാര്‍ക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.