Sfi mesce

Sfi mesce ★ SFI MESCE ★
MES COLLEGE OF ENGINEERING , KUTTIPPURAM
Edappal AC, Malappuram

☆Study☆Strugg

30/08/2021
_All Art is in Revolution of Tyranny_ Tonight, let us all celebrate our spirit of finding art even during the terrifying...
30/08/2021

_All Art is in Revolution of Tyranny_

Tonight, let us all celebrate our spirit of finding art even during the terrifying times.
*Zindha college Union 2020* presents you the College Magazine 20, *Intifada*.

Intifada!
The rage storm against the ramshackled systems.
The notions that stir up revolutions.
And a trip down to your memory lane of your campus stories woven around Art and literature.

Dive in.

🔗 https://intifada.live

കോവിഡ് പ്രതിസന്ധി മൂലവും കോളേജ് അധികൃതരുടെ നിസ്സഹകരണം മൂലവും മാഗസിൻ പ്രസിദ്ധീകരണം വൈകുന്നതിൽ Zindha കോളേജ് യൂണിയൻ MES-ലെ...
25/08/2021

കോവിഡ് പ്രതിസന്ധി മൂലവും കോളേജ് അധികൃതരുടെ നിസ്സഹകരണം മൂലവും മാഗസിൻ പ്രസിദ്ധീകരണം വൈകുന്നതിൽ Zindha കോളേജ് യൂണിയൻ MES-ലെ ഓരോ വിദ്യാർത്ഥിയോടും ക്ഷമ ചോദിക്കുന്നു.

Zindha കോളേജ് യൂണിയൻ ചുമതലയേറ്റ ആദ്യ ദിനങ്ങളിൽ തന്നെ കോളേജിലെ ഓരോ വിദ്യാർത്ഥികളുടെയും ഏറെ കാലമായുള്ള ആഗ്രഹമായ, വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ പ്രദർശിപ്പിക്കുന്ന കോളേജ് മാഗസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായ വന്നെത്തിയ കൊറോണ എന്ന വില്ലൻ മാഗസിനും വിനയായി.

ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഇറങ്ങുന്ന കോളേജ് മാഗസിൻ അച്ചടിച്ച് തന്നെ ഇറക്കുക എന്ന നിശ്ചയദാർഢ്യത്തോടെയാണ് കോളേജ് യൂണിയൻ മാനേജ്മെൻ്റ് പിന്തുണ ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തികമായി മാഗസിന് യാതൊരു തരത്തിലുള്ള പിന്തുണ നൽകാൻ കോളജ് അധികൃതർ തയ്യാറാവാത്തത് കോളജ് മാഗസിൻ്റെ പ്രസിദ്ധീകരണം വൈകിപ്പിച്ചു.

വർഷങ്ങൾക്കു ശേഷം വിദ്യാർത്ഥി രാഷ്ട്രീയത്തെ അംഗീകരിക്കുന്നതും CAA - NRC എന്നി വിഷയങ്ങൾ പരാമർശിക്കുന്ന കൃതികളുള്ളത് കൊണ്ട് മാനേജ്മെന്റ് മാഗസിനോട്‌ ആദ്യ ഘട്ടത്തിൽ വിസമ്മതിച്ചു. യൂണിയൻ മാനേജ്മെന്റുമായി നിരന്തരം നടത്തിയ കൂടിക്കാഴ്ചകളിലൂടെ CAA - NRC പരാമർശിക്കുന്ന കൃതികൾ ഒഴിവാക്കേണ്ടതില്ലെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

എന്നാൽ പിന്നീട് സ്വാശ്രയ മാനേജ്മെന്റുകളുടെ ക്രൂരതക്ക് ഇരയായ ജിഷ്ണു പ്രണോയിയെ പരാമർശിക്കുന്ന കൃതിയെ അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു കോളജ് അധികൃതരുടെ പ്രതികരണം. ജിഷ്ണു പ്രണോയിയുടെ പേര് പരാമർശിക്കുന്നു എന്ന കാരണത്താലാണ് കോളജ് അധികൃതർ മാഗസിനിൽ നിന്നും കൃതികൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെയും ജിഷ്ണു പ്രണോയിയെ പോലെ സ്വശ്രയ മാനേജ്മെന്റ് കൊന്നു തള്ളിയ ഒരു വിദ്യാർത്ഥിയെയും പരാമർശിക്കാതെ മാഗസിൻ ഇറക്കാൻ SFI എന്ന വിദ്യാർത്ഥി സംഘടന നയിക്കുന്ന ഒരു കോളേജ് യൂണിയന് സാധിക്കില്ല.

കോളേജ് മാഗസിന്റെ ആദ്യ പ്രവർത്തനം മുതൽ ഇതു വരെ കോളേജ് യൂണിയൻ മാഗസിനു വേണ്ടി സാമ്പത്തികമായോ മറ്റോ മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായ-സഹകരണവും ലഭിച്ചിട്ടില്ല. പല തവണ കോളേജ് മാനേജ്മെന്റിനെയും കോളജ് അധികൃതരെയും മാഗസിൻ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് യൂണിയൻ ഭാരവാഹികൾ സമീപിക്കാൻ ശ്രമിച്ചെങ്കിലും യാതൊരു വിധത്തിലുമുള്ള പ്രതികരണവും മാനേജ്മെന്റിൻ്റെയോ കോളജ് അധികൃതരുടെയോ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല.

മാഗസിൻ കമ്മിറ്റിയുമായി ചർച്ച നടത്താൻ രണ്ടാമത് നിയോഗിക്കപ്പെട്ട സ്റ്റാഫ് എഡിറ്റർമാർ കമ്മിറ്റിയുമായി യാതൊരു ചർച്ചയ്ക്കും പങ്കെടുക്കാതെ വിമുഖത കാണിക്കുകയാണുണ്ടായത്. കോവിഡ് രൂക്ഷമായ സാഹചര്യം നിലനിൽക്കുന്ന കാലത്ത് യൂണിയൻ അതികൃതരുമായി ടെലിഫോൺ, ഇമെയിൽ വഴിയും ബന്ധപ്പെട്ടെങ്കിലും അവഗണന ആയിരുന്നു ഫലം.

ഇത്തരം ഒരു സാഹചര്യത്തിൽ മാഗസിൻ പ്രകാശനം കോളേജുമായി സഹകരിച്ച് നടത്താൻ സാധിക്കാത്തതിനാൽ സ്വാതന്ത്ര്യമായി മാഗസിൻ പ്രസിദ്ധീകരിക്കാൻ Zindha കോളേജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നു.

മാഗസിന് വേണ്ടി കാത്തിരിക്കുന്ന MES-ലെ ഓരോ വിദ്യാർത്ഥി സുഹൃത്തുക്കളോടും കോളജ് യൂണിയൻ ഒരിക്കൽ കൂടി ക്ഷമാപണം നടത്തുന്നു.

കോളേജ് മാഗസിനിൽ CAA /NRC ക്ക് എതിരെ ഉള്ള കൃതികൾക്ക് വിലക്ക് ഏർപ്പെടുത്തിയ കോളേജ് മാനേജ്മെന്റ് തീരുമാനം പ്രതിഷേധാർഹം🚩
17/05/2021

കോളേജ് മാഗസിനിൽ CAA /NRC ക്ക് എതിരെ ഉള്ള കൃതികൾക്ക് വിലക്ക് ഏർപ്പെടുത്തിയ കോളേജ് മാനേജ്മെന്റ് തീരുമാനം പ്രതിഷേധാർഹം🚩

_*നിരോധിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഇനിയും എഴുതാൻ തന്നെയാണ്‌ തീരുമാനം...*_ _വിദ്യാർത്ഥി യൂണിയന്റെ മാഗസിനിൽ   രാഷ്ട്രീയത്തെ ...
10/05/2021

_*നിരോധിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഇനിയും എഴുതാൻ തന്നെയാണ്‌ തീരുമാനം...*_

_വിദ്യാർത്ഥി യൂണിയന്റെ മാഗസിനിൽ രാഷ്ട്രീയത്തെ കുറിച്ചും CAA/NRC യെ കുറിച്ചും എഴുതിയ കൃതികൾക്ക് വിലക്ക് ഏർപ്പെടുത്തിയ മാനേജ്മെന്റ് നടപടി ധിക്കാരപരം.._

_സ്വന്തം നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന CAA/NRC നിയമങ്ങൾക്ക് എതിരെ ഉള്ള ഇത്തരം കൃതികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ മാനേജ്മെന്റ്ന്റെ സംഘപരിവാർ മുഖം ആണ് വ്യക്തമാക്കുന്നത്._

_വിദ്യാർത്ഥി രാഷ്ട്രീയത്തിനും മറ്റ് പുരോഗമന ആശയങ്ങൾക്കും കൂച്ചുവിലങ്ങിടാൻ നോക്കുന്ന മാനേജ്മെന്റ് തീരുമാനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്_

ചേർന്നിരിക്കാം ഓർമ്മക്കൾക്ക് കരുത്ത് പകരാം....💗MESലെയും എടപ്പാൾ ഏരിയയിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻകാല നേതൃ...
09/03/2021

ചേർന്നിരിക്കാം ഓർമ്മക്കൾക്ക് കരുത്ത് പകരാം....💗

MESലെയും എടപ്പാൾ ഏരിയയിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻകാല നേതൃത്വം ഒത്തു ചേരുന്നു...
വീണ്ടുമൊരിക്കൽ കൂടി..

*വാക*
2021 മാർച്ച് 13 ശനിയാഴ്ച
ഉദ്ഘാടനം: സ: വി പി സാനു
(എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്)

സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ....❤️MESലെയും എടപ്പാൾ ഏരിയയിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻകാല നേതൃത്വം ഒത്തു ചേ...
08/03/2021

സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ....❤️

MESലെയും എടപ്പാൾ ഏരിയയിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻകാല നേതൃത്വം ഒത്തു ചേരുന്നു...
വീണ്ടുമൊരിക്കൽ കൂടി..

*വാക*
2021 മാർച്ച് 13 ശനിയാഴ്ച
ഉദ്ഘാടനം: സ: വി പി സാനു
(എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്)

കാൽനൂറ്റാണ്ടിന്റെ വിപ്ലവ സ്മരണകൾ പുതുക്കാൻ MESലെയും എടപ്പാൾ ഏരിയക്ക് അകത്തെയും വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻകാ...
07/03/2021

കാൽനൂറ്റാണ്ടിന്റെ വിപ്ലവ സ്മരണകൾ പുതുക്കാൻ MESലെയും എടപ്പാൾ ഏരിയക്ക് അകത്തെയും വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻകാല നേതൃത്വം ഒത്തു ചേരുന്നു... പോരാട്ടങ്ങളുടെ ഓർമകളുറങ്ങാത്ത ഭൂതകാലത്തിന്റെ വീര്യം പേറി നെഞ്ചിലേറ്റിയ ശുഭ്രപതാകയ്ക്കു കീഴിൽ അവർ.., വീണ്ടുമൊരിക്കൽ കൂടി..

*വാക*
2021 മാർച്ച് 13 ശനിയാഴ്ച
ഉദ്ഘാടനം: സ: വി പി സാനു
(എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്)

പിന്നോട്ട് പോവാൻ ഞങ്ങൾക്ക് ആവില്ല.. നിങ്ങൾക്ക് തോൽക്കുകയോ ഞങ്ങളെ കൊല്ലുകയോ ചെയ്യാം .. കാരണം പിന്തിരിഞ്ഞു പോരാൻ  ഞങ്ങളുടേ...
01/03/2021

പിന്നോട്ട് പോവാൻ ഞങ്ങൾക്ക് ആവില്ല.. നിങ്ങൾക്ക് തോൽക്കുകയോ ഞങ്ങളെ കൊല്ലുകയോ ചെയ്യാം .. കാരണം പിന്തിരിഞ്ഞു പോരാൻ ഞങ്ങളുടേത് മാത്രമായ സ്വപ്നങ്ങൾ ഞങ്ങൾക്കില്ല..
വിധേയത്വമല്ല വിദ്യാഭ്യാസം, അത് വിമോചനമാണ്.
വരൂ അണിചേരാം SFI ക്ക് ഒപ്പം..

"നിറയെ ചുവന്ന പൂക്കൾ പാതയിൽ  സമരങ്ങൾ തൻ മുദ്രകൾ"സന്ധിയില്ലാ സമരങ്ങൾക്ക് നേതൃത്വമായവർ, വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളെ മുന...
23/02/2021

"നിറയെ ചുവന്ന പൂക്കൾ പാതയിൽ സമരങ്ങൾ തൻ മുദ്രകൾ"

സന്ധിയില്ലാ സമരങ്ങൾക്ക് നേതൃത്വമായവർ, വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ചവർ,
കാൽ നൂറ്റാണ്ട് കാലത്തെ സമരോജ്ജ്വലമായ ഓർമ്മകൾ പുതുക്കുന്നതിന് SFI MESCE യുടെ മുൻകാല സഖാക്കൾ നിളാതീരത്ത് ഒത്ത് ചേരുന്നു. പോരാട്ടങ്ങളുടെ ഓർമകളുറങ്ങാത്ത ഭൂതകാലത്തിന്റെ വീര്യം പേറി നെഞ്ചിലേറ്റിയ ശുഭ്രപതാകയ്ക്കു കീഴിൽ അവർ.., വീണ്ടുമൊരിക്കൽ കൂടി..

അന്ധകാരത്തിൽ ഇഴഞ്ഞു നീങ്ങിയ ഒരു വിദ്യാർഥി സമൂഹത്തിനു സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റയും സോഷ്യലിസത്തിന്റെയും പുതിയ...
23/08/2020

അന്ധകാരത്തിൽ ഇഴഞ്ഞു നീങ്ങിയ ഒരു വിദ്യാർഥി സമൂഹത്തിനു സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റയും സോഷ്യലിസത്തിന്റെയും പുതിയ പാത തീർത്ത പൊരുതുന്ന ഇന്ത്യൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മാറ്റിയെഴുതിയാൽ മറാത്താ ചരിത്രങ്ങളോ തകർത്താൽ തകരാത്ത വർഗീയ കോട്ടകളോ ഇല്ല എന്ന് തെളിയിച്ച.. സ: ദേവബാലൻ മുതൽ സ: അഭിമന്യു വരെയുള്ള 33 രക്തസാക്ഷികളുടെ ചോര കൊണ്ട് ചുവപ്പിച്ച രക്തനക്ഷത്രാങ്കിത ശുഭ്രപാതക ഉയർന്നു പറക്കുന്ന നിളയോരത്തെ ചെങ്കോട്ടയിൽ

SFI MESCE യൂണിറ്റ് കൺവെൻഷൻ 23 -08-2020 ,8.pm ജില്ലാ പ്രസിഡന്റ് സ: ഈ അഫ്സൽ ഉൽഘാടനം ചെയുന്നു

ലോകമെങ്ങും ഒരു മഹാമാരിയിൽ വിറങ്ങലിച്ചു നില്കുമ്പോൾ വിദ്യാർത്ഥികളെ പിഴിയുന്ന എം.ഈ.എസ് മാനേജ്‌മെന്റിന്റെ പകൽ കൊള്ളയ്ക്കെതി...
19/08/2020

ലോകമെങ്ങും ഒരു മഹാമാരിയിൽ വിറങ്ങലിച്ചു നില്കുമ്പോൾ വിദ്യാർത്ഥികളെ പിഴിയുന്ന എം.ഈ.എസ് മാനേജ്‌മെന്റിന്റെ പകൽ കൊള്ളയ്ക്കെതിരെ കോളേജ് യൂണിയൻ അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേഷൻ കമ്മിറ്റികും യൂണിവേഴ്‌സിറ്റിക്കും പരാതി നൽകി. ഫീസിൽ യാതൊരു ഇളവും അനുവദിക്കാത്ത മാനേജ്‌മെന്റ് ഫീസ് അടക്കാതെ വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന് പറയുന്നത് വിദ്യാർത്ഥികളുടെ പഠിക്കുവാനുള്ള അവകാശത്തോടുള്ള തുറന്ന വെല്ലുവിളയാണ്. ഫീസ് അടക്കാതത്തിന്റെ പേരിൽ ഒരു വിദ്യാര്ഥികെതിരെ പോലും നടപടിയെടുക്കാൻ അനുവദിക്കില്ല.

Zindha College Union
SFI MESCE

Address

Kuttippuram
679571

Alerts

Be the first to know and let us send you an email when Sfi mesce posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sfi mesce:

Share