03/02/2020
മിണ്ടാ പ്രാണികളുടെ വായ് മൂടി ക്കെട്ടിയി രി യ്ക്കുന്ന ഈ ദൃശ്യം കാണുമ്പോൾ നിങ്ങൾക്ക് വേദന തോന്നുന്നുണ്ടോ...
ആ മുഖാവരണം.... കാലികൾ
ജോലിസമയത്ത് തീറ്റ എടുക്കാതിരിക്കാൻതന്നെയാണെന്നതിൽ സംശയമില്ല
ഇത് വേറെ എങ്ങുമല്ല..
നമ്മുടെ ദൈവത്തിന്റെ സ്വന്തം കേരളനാട്ടിലേയ്ക്ക് സ്ഥിരം പച്ചക്കറി കയറ്റി അയയ്ക്കുന്ന...
നമ്മുടെ തൊട്ടയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു കാബേജ് തോട്ടത്തിലെ വിളവെടുപ്പിനു ശേഷം...
അടുത്ത കൃഷികൾക്കായി കൃഷി നിലം വൃത്തിയാക്കുന്നത്തിനായി
ഉപയോഗിയ്ക്കുന്ന കാളകളുടെ
വായ് മൂടി കെട്ടിവെച്ചിരിക്കുന്ന കാഴ്ചയാണ് ... ഈ കാണുന്നത്...
കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് കേട്ട് നിങ്ങളാരും ഞെട്ടരുത്.
അതായത് മാരക വിഷം അടിച്ച് നല്ല വിളവ് ലഭിച്ച കേരളത്തിലേയ്ക്ക് കയറ്റി അയച്ച കാബേജിന്റെ പൊഴിഞ്ഞ ഇലകൾ അവരുടെ കാളകൾ ഭക്ഷിക്കാതിരിക്കാൻ വേണ്ടിയാണ് അവർ അതിന്റെ വായ് മൂടി കെട്ടിയിരിക്കുന്നത്.
കാരണം അതിൽ വിഷമുണ്ട്..
കാൻസറും കിഡ്നി രോഗങ്ങളും മാറാ വ്യാധികളും ദിനംപ്രതി വർദ്ധിച്ചു വരുന്ന കേരള ജനതയുടെ ആരോഗ്യ രഹസ്യമായ മാരകവിഷം.......
തമിഴന്
സ്വന്തം കന്നുകാലികളോടുള്ള അതീവ സ്നേഹവും ശ്രദ്ധയും പരിചരണവുമെങ്കിലും...
100ശതമാനം സാക്ഷരനായ മലയാളി അവരുടെടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി കരുതിയെങ്കിൽ...
ഇനി മുതൽ ഒന്ന് തിരുത്തി ചിന്തിയ്ക്കണം
അതിനായി ഒരേ ഒരു മാർഗ്ഗം..
അവനവന്റെ സ്വന്തം വീട്ടിലേയ്ക്കെങ്കിലും ആവശ്യമായ പച്ചക്കറികൾ
ഉള്ള സ്ഥലത്ത്...
സ്ഥലം ഇല്ലാത്തവർ കുറച്ച് ചട്ടികളിലോ... ചാക്കിലോ സ്വന്തമായി കൃഷി ചെയ്ത് ഉപയോഗിയ്ക്കാൻ തുടങ്ങുക ...
അങ്ങനെ
ഈ നിത്യേന വിഷം തിന്നുന്ന അവസ്ഥയിൽ നിന്നും മുക്തി നേടി.....
ആരോഗ്യമുള്ള ഒരു വരും തലമുറയെ വാർത്തെടുക്കാൻ ശ്രമിയ്ക്കുക.