06/12/2021
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് 12ആം വാർഡ് ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ (05/12/2021) തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിനോടനുബന്ധിച്ച് യുഡിഎഫ് ന്റെ നിരവധിയായ പ്രവർത്തകരുടെയും, അനൗൺസ്മെന്റ് വാഹനത്തിന്റെയും അകമ്പടിയോട് കൂടി ആലപ്പുറം ജഗ്ഷനിൽ ഉള്ള തങ്ങളുടെ പാർട്ടിഓഫീസിലേയ്ക്ക് വന്ന യുഡിഎഫ് സ്ഥാനാർത്ഥിയെയും പ്രവർത്തകരെയും; മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും, മറ്റ് ഇടതുപക്ഷ നേതാക്കന്മാരുടെയും, പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതുവഴിയിൽ തടഞ്ഞ് നിർത്തി ആക്രമിയ്ക്കുകയും, അസഭ്യം പറയുകയും ചെയ്യുകയുണ്ടായി.യുഡിഎഫ് തിരഞ്ഞെടുപ്പ് സമാപനത്തിൽ ആക്രമണം ഉണ്ടാക്കുക എന്ന മുൻ നിശ്ചയപ്രകാരമാണ് യുഡി എഫ് ന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനോട് തൊട്ട് ചേർന്ന് തന്നെ ഇടത് പക്ഷനേതാക്കന്മാരുടെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചത്. എന്നാൽ യുഡിഎഫ് നേതാക്കന്മാരുടെയും പ്രവർത്തകരുടെയും അവസരോചിതമായ ഇടപെടലും, സംയമനവും മൂലം ഒര് വൻ സംഘർഷം ആണ് ഇന്നലെ ഒഴിവായത്
പരാജയം ഉറപ്പാകുന്ന സമയത്ത് ആക്രമണം അഴിച്ച് വിട്ട് നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ജനങ്ങളിൽ ഭീതി സൃഷ്ടിയ്ക്കുക എന്നുള്ളത് മാഞ്ഞൂരിലെയും പ്രത്യേകിച്ച് വാർഡ് 12ലെയും ഇടത് പക്ഷത്തിന്റെ സ്ഥിരം ശൈലിയാണ്. വാർഡ് 12 ലെ മുൻകാലചരിത്രം അതിനുള്ള തെളിവുകളാണ്. സാധാരണ വോട്ടെടുപ്പ് അവസാനിയ്ക്കുമ്പോളാണ് അക്രമണമെങ്കിൽ ഈ വർഷം അത് പഞ്ചായത്ത് പ്രസിഡന്റിന്റെ തന്നെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് മുൻപേ തുടങ്ങി എന്നത് ഇപ്പോളത്തെ അവരുടെ പരാജയഭീതി എത്രമാത്രമാണ് എന്നതിനുള്ള ഉത്തമമായ ഉദാഹരണമാണ്.
മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസാധ്യത മുന്നിൽക്കണ്ട് യുഡിഎഫ് ന്റെ പ്രത്യേക അപേക്ഷയെ മാനിച്ച്; ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ തിരഞ്ഞെടുപ്പിൽ പ്രത്യേക നിരീക്ഷണ ക്യാമറകളും, അധികപോലീസ് സംരക്ഷണവുമൊക്കെ ഒരുക്കിയിരിയ്ക്കുന്നതിൽ ഇടത് പക്ഷം വിളറിപൂണ്ടിരിയ്ക്കുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ വർഷം ഇതേ സമയം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ഓർമ്മയിൽ വരുന്നത്. കാരണം അന്ന് ഇടത് പക്ഷനേതാക്കന്മാരുടെയും, ഗുണ്ടകളുടെയുംനേതൃത്വത്തിൽ അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും, വാർഡ് 12ലെ ജനപ്രതിനിധിയുമായിരുന്ന ആകാലത്തിൽ നമ്മെ വിട്ട്പിരിഞ്ഞ നമ്മുടെ ഏവരുടെയും പ്രിയങ്കരനായ
ശ്രീ സണ്ണി മണിത്തൊട്ടിൽ നും,
പ്രവർത്തകർക്കെതിരെയും അഴിച്ച് വിട്ട അക്രമങ്ങളും, പറഞ്ഞ് പരത്തിയ കള്ള കഥകളും മറ്റാര് മറന്നാലും വാർഡ് 12ലെ ജനങ്ങൾ അത്ര പെട്ടെന്ന് മറക്കില്ല...
അന്ന് വോട്ടെടുപ്പ് കഴിഞ്ഞത് മുതൽ ഇടത് പക്ഷ ഗുണ്ടകൾ; യുഡിഎഫ് അനുഭാവികളെയും, വോട്ടർമാരെയും പ്രായഭേദമന്യേ സ്ത്രീയെന്നോ, പുരുഷനെന്നോ ഉള്ള പരിഗണനപോലും ഇല്ലാതെ 12ആം വാർഡിൽ അങ്ങോളമിങ്ങോളം ആക്രമിച്ച് പരിക്കേല്പിയ്ക്കുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, വാർഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയുമാണ് ഉണ്ടായത് ...
അതിൽ ഒന്നാണ് 60വയസ്സിന് മുകളിൽ പ്രായമുള്ള
ശ്രീ ഫിലിപ്പ് ചേട്ടൻ തൈപറമ്പിലിനെ"
യുഡിഎഫ് ന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി വീട്ടിൽ വെച്ചു എന്ന കാരണത്താൽ കമ്മ്യുണിസ്റ്റ് ഗുണ്ടകൾ വഴിയിൽ വച്ച് കരിങ്കല്ലിനിടിച്ച് പരിക്കേല്പിക്കുകയും , മാരകമായി പരിക്കേറ്റ അദ്ദേഹതിനെ അന്ന് ആസ്പത്രിയിൽ പ്രവേശിപ്പിയ്ക്കുകയും ചെയ്തു.
അന്ന് ശ്രീ സണ്ണി മണിത്തൊട്ടിലിനെതിരെ വർഗീയത പറഞ്ഞും, ഇല്ലാ കഥകൾ പറഞ്ഞ് പരത്തിയും, ജാതിയും മതവും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുകയും, സമൂഹമാധ്യമങ്ങളിലൂടെയും, നേരിട്ടും അദ്ദേഹത്തെ പേരെടുത്തുപറഞ്ഞും, വ്യക്തിപരമായിട്ടും വരെ ആക്ഷേപിയ്ക്കുകയും ചെയ്തവർ ആരൊക്കെയെന്നത് മറ്റാര് മറന്നാലും വാർഡ് 12 ലെ ജനങ്ങൾ മറക്കുകയും, പൊറുക്കുകയുമില്ല...
അന്ന് അദ്ദേഹത്തിനെതിരെ ഇല്ലാകഥകളും, വർഗീയതയും പറഞ്ഞ് പരത്തിയ ഇടത് പക്ഷക്കാർ ഇന്നും യാതൊരു മാറ്റവുമില്ലാതെ തങ്ങളുടെ സ്വതസിദ്ധമായശൈലിയിൽ വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ തന്നെയുണ്ട് ....
ഇത് പോലുള്ള ആണും പെണ്ണും കെട്ട പ്രവർത്തികൾക്ക് പ്രബുദ്ധരായ 12ആം വാർഡിലെ വോട്ടർമാർ മുൻവർഷങ്ങളിലേത് പോലെ തന്നെ; നിങ്ങൾക്ക് മറുപടി നൽകുന്നത് തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലൂടെയായിരിയ്ക്കുംഎന്നത് നിങ്ങൾ മറക്കരുത് ...