DYFI മുട്ടുങ്കൽ യൂണിറ്റ്

DYFI മുട്ടുങ്കൽ യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI മുട്ടുങ്കൽ യൂണിറ്റ്, Political Party, Kuravilangadu.

28/09/2023

പൊതുപ്രവർത്തന രംഗത്തുള്ള വനിതകളെയും പൊതുപ്രവർത്തകരുടെ ഭാര്യമാരെയും കുടുംബത്തെയും ലൈംഗിക വൈകൃതങ്ങളോടെ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപം നടത്തിയ തിരുവനന്തപുരം കോടങ്കര കോൺഗ്രസ് വാർഡ് പ്രസിഡന്റും, KSU നെയ്യാറ്റിൻകര മണ്ഡലം വൈസ് പ്രസിഡന്റുമായ എബിൻ അറസ്റ്റിലായിരിക്കുകയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പിയുടെ ഭാര്യ അമൃത റഹീമിനെയും ഡി വൈ എഫ് ഐ നേതാവായിരുന്ന അന്തരിച്ച പി.ബിജുവിന്റെ ഭാര്യ ഹർഷയെയും ഉൾപ്പെടെയാണ് എബിൻ ഫേസ്ബുക്കിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയത്.

അങ്ങേയറ്റം അശ്ലീലവും സ്ത്രീ വിരുദ്ധവും ലൈംഗിക വൈകൃതങ്ങളോടെയുള്ള
മാനസികാവസ്ഥയുമായി കോൺഗ്രസ് സൈബർ കൂട്ടങ്ങൾ ഇത്തരം തെമ്മാടിത്തങ്ങൾ കുറച്ച് കാലമായി തുടർന്ന് വരികയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന എബിൻ എന്ന വ്യക്തി കോൺഗ്രസിന്റെ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഇത്തരത്തിൽ ലൈംഗിക വൈകൃതമുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ സൃഷ്ടിച്ചത്.കോൺഗ്രസ് വാർഡ് പ്രസിഡന്റായ എബിന് പിന്നിൽ ഉന്നത കോൺഗ്രസ് നേതൃത്വമാണ്. എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്തു പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ട്.
ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണം.

കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന എബിൻ ലൈംഗിക വൈകൃതം നിറഞ്ഞ അധിക്ഷേപത്തിന് അറസ്റ്റിലായ സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

20/09/2023

ലോൺ ആപ്പുകൾ വഴി വായ്പ എടുത്തതിനെ തുടർന്ന് അവരുടെ ഭീഷണിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. നിയമപരമായ നൂലാമാലകൾ ഇല്ലാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ആപ്പുകൾ വഴിയും എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന സൗകര്യത്താൽ പലരും ഈ ചതിക്കുഴിയിൽ വീണുകൊണ്ടിരിക്കുകയാണ്. ആപ്പുകൾ വഴി ലോണിന് അപേക്ഷിക്കുന്നതോടു കൂടി അപേക്ഷിക്കുന്ന ആളുടെ ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കാൻ വേണ്ടി ആപ്പുകൾക്ക് കഴിയുകയും ലോൺ അടവ് തെറ്റി കഴിയുമ്പോൾ വ്യക്തിഗതമായ വിവരങ്ങൾ വച്ച് ഭീഷണിപ്പെടുത്തുകയും ഗ്യാലറിയിലെ ഫോട്ടോകൾ ഉപയോഗിച്ച് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉൾപ്പെടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയക്കുകയും ചെയ്യുന്ന ലോൺ അപ്പുകൾ ഒരു മരണക്കെണിയായി മാറിയിരിക്കുകയാണ്. എറണാകുളത്ത് കടമക്കുടിയിൽ ഒരു കുടുംബം തന്നെ ഈ കാരണത്താൽ ആത്മഹത്യ ചെയ്യുകയുണ്ടായി. കഴിഞ്ഞ ദിവസം വയനാട്ടിൽ ലോൺ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് മറ്റൊരു വ്യക്തി ആത്മഹത്യ ചെയ്തു.ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾ ലോൺ അടച്ചു തീർത്താൽ പോലും ആപ്പില്‍ നിന്ന് നീക്കംചെയ്യാൻ കഴിയില്ല.

രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഒരു നോഡല്‍ ഏജന്‍സിയുടെ വെരിഫിക്കേഷന്‍ പ്രോസസിന് വിധേയമാക്കുന്നത് മുതല്‍ നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങൾ ശുപാര്‍ശകളായി കേന്ദ്രത്തിന് മുന്നിൽ ഉണ്ടെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും
ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഉടൻ നിയമനിർമാണം നടത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

20/09/2023
20/09/2023

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണ്.

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചില വ്യക്തികളുണ്ട് എന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണ്.

ജാതി ചിന്തകളുടെ ഭ്രാന്താലയമായിരുന്ന കേരളത്തിൽ സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ സാംസ്കാരിക മുന്നേറ്റങ്ങളാണ് ഇന്നത്തെ പുരോഗമന സമൂഹത്തെ കെട്ടിപ്പടുത്തത്. ആ സമൂഹത്തെ നാണം കെടുത്തുന്ന ഇത്തരത്തിലുള്ള വ്യക്തികളെയും ചിന്തകളെയും ഒറ്റപ്പെടുത്തേണ്ടത് കേരളീയ സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.

മന്ത്രി കെ. രാധാകൃഷ്ണനെതിരെ ഉണ്ടായ ജാതി വിവേചനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ജാതീയത പോലുള്ള എല്ലാതരം അനീതികൾക്കെതിരെയും ഉള്ള തുടർപോരാട്ടങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

DYFI KERALA

18/09/2023

https://whatsapp.com/channel/0029Va95EQC9mrGYFY9Dj22g

Nb:വാട്സാപ്പിൽ ചാനൽ ഫീച്ചർ ലഭ്യമായവർക്ക് ഡിവൈഎഫ്ഐയുടെ വാട്സ്ആപ്പ് ചാനൽ ഈ ലിങ്കിലൂടെ ഫോളോ ചെയ്യാവുന്നതാണ്.

16/09/2023

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (NREG വർക്കേഴ്സ് യൂണിയൻ) കടുത്തുരുത്തി ഏരിയ പ്രസിഡന്റായും, കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായി തിരഞ്ഞെടുക്കപ്പെട്ട സ. രമാ രാജുവിന് സിപിഐ എം കുറവിലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ.

23/08/2023

ചരിത്ര നിമിഷം

ഹൃദയപൂർവ്വംനന്ദി...... ❤DYFI കുറവിലങ്ങാട് മേഖല കമ്മിറ്റി 4007 ഭക്ഷണപ്പൊതികൾ
14/08/2023

ഹൃദയപൂർവ്വം
നന്ദി...... ❤
DYFI കുറവിലങ്ങാട് മേഖല കമ്മിറ്റി 4007 ഭക്ഷണപ്പൊതികൾ

14/08/2023

' ഇന്ത്യയെ മതരാഷ്ട്രമാക്കരുത് '


Address

Kuravilangadu

Telephone

+917510207383

Website

Alerts

Be the first to know and let us send you an email when DYFI മുട്ടുങ്കൽ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI മുട്ടുങ്കൽ യൂണിറ്റ്:

Share