കടങ്ങോട് ഗ്രാമ പഞ്ചായത്ത്

കടങ്ങോട് ഗ്രാമ പഞ്ചായത്ത് കടങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോ?

*തെരുവ് നായ വാക്സിനേഷൻ ആരംഭിച്ചു*  നാളെ കടങ്ങോട് മേഖലയിൽകടങ്ങോട് ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് 07/07/2025 തിങ്ക...
09/07/2025

*തെരുവ് നായ വാക്സിനേഷൻ ആരംഭിച്ചു* നാളെ കടങ്ങോട് മേഖലയിൽ

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് 07/07/2025 തിങ്കളാഴ്ച്ച മുതൽ രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിച്ചു. ഈ വർഷം രണ്ടാം തവണയാണ് തെരുവ് നായ്ക്കൾക്ക് കുത്തിവെപ്പ് നടത്തുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ തെരുവ് നായ്ക്കൾക്ക് കുത്തിവെപ്പ് നടത്തിയിരുന്നു. 198 തെരുവ് നായ്ക്കൾക്കാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ കുത്തിവെപ്പ് നടത്തിയത്. ഗ്രാമ പഞ്ചായത്തിലെ 18 വാർഡിലും ഈ ആഴ്ചയിൽ കുത്തിവെപ്പ് സംഘടിപ്പിക്കുന്നതാണ്. 08/07/2025 ചൊവ്വാഴ്ച്ച കടങ്ങോട് മേഖലയിലെ വിവിധ വാർഡുകളിൽ കുത്തിവെപ്പ് നടത്തുന്നതാണ്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ഉടമസ്ഥർ എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവയ്പുകൾ നൽകി ഡോഗ് ലൈസൻസ് എടുക്കേണ്ടതുമാണ്. ലൈസൻസ് എടുക്കാതെ നായ്ക്കളെ വളർത്തുന്നതും അസുഖങ്ങൾ വരുമ്പോൾ തുറന്ന് വിടുന്നതും ശിക്ഷാർഹമാണ്.

09/07/2025

*ജീവിത ശൈലി രോഗികൾക്ക് മരുന്ന് വിതരണം മാസംതോറും എന്ന രീതിയിൽ പുനക്രമീകരിച്ചു*

കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവിതശൈലി രോഗികൾക്ക് സൗജന്യമായി നൽകി വരുന്ന മരുന്ന് വിതരണം ഒരു മാസത്തേക്ക് എന്ന രീതിയിൽ പുനക്രമീകരിച്ചു. 15 ദിവസത്തേക്ക് എന്ന രീതിയിൽ നൽകിയിരുന്ന മരുന്നുകളാണ് പുനക്രമീകരിച്ചു ഒരു മാസത്തേക്ക് എന്ന രീതിയിൽ നൽകുന്നത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളാണ് ഇപ്പോൾ ഒരു മാസത്തേക്ക് ഒരുമിച്ച് നൽകാൻ തിരുമാനിച്ചത്. മൂന്ന് ഡോക്ടർമാരും മൂന്ന് ഫാർമസിസ്റ്റുമുള്ള കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ 17 ലക്ഷം രൂപയോളം ഗ്രാമ പഞ്ചായത്ത് മരുന്നിന് വേണ്ടി മാത്രം ചിലവഴിക്കുന്നുണ്ട്. മരുന്ന് വിതരണം പുനക്രമീകരിച്ചത് വഴി മാസത്തിൽ രണ്ട് തവണ ആശുപത്രിയിൽ വരുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതാണ്. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് വിതരണം ഇനി മുതൽ ഇപ്രകാരമായിരിക്കും.

അറിയിപ്പ്. കടങ്ങോട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ അടിയന്തിര ശ്രദ്ധക്ക്. എല്ലാ വളർത്തുനായ്ക്കൾക്കും ഉടമസ്ഥർ എത്രയും പെട്ടെന...
05/07/2025

അറിയിപ്പ്.
കടങ്ങോട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ അടിയന്തിര ശ്രദ്ധക്ക്. എല്ലാ വളർത്തുനായ്ക്കൾക്കും ഉടമസ്ഥർ എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവയ്പുകൾ നൽകി ഡോഗ് ലൈസൻസ് എടുക്കേണ്ടതാണ്. തെരുവു നായ്ക്കൾ ഒരിടത്ത് തന്നെ തമ്പടിക്കുന്നതിന് ഇടയാക്കുമെന്നതിനാൽ ആരും തെരുവുകളിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയോ തെരുവിൽ അവയെ വളർത്തുകയോ ചെയ്യരുത്. മാംസാവശിഷ്ടങ്ങളോ ഭക്ഷണാവശിഷ്ടങ്ങളോ തെരുവിലേക്ക് വലിച്ചെറിയുന്നതും, ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നതും അവയെ തുറന്നു വിടുന്നതും ശിക്ഷാർഹമാണ്. തെരുവുനായകളുടെ ആക്രമണം നേരിടുന്നപക്ഷം ജനങ്ങൾ അടിയന്തിരമായി ആൻറി റാബിസ് വാക്സിനേഷൻ എടുത്ത് സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.

കടങ്ങോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ *ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു*കടങ്ങോട് ഗ്രാമ പഞ്ചായത്ത് ...
04/07/2025

കടങ്ങോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ *ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു*

കടങ്ങോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. സമഗ്ര പച്ചക്കറി കൃഷിയുടെ ഭാഗമായുള്ള തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവ്വഹിച്ചു. മണ്ണ് പരിശോധന കാർഡ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എസ് പുരുഷോത്തമൻ വിതരണം ചെയ്തു. ഞാറ്റുവേല ചന്തയിൽ കുടുംബ ശ്രീ സ്റ്റാളുകൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങളായ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തിനങ്ങൾ, കരുമുളക്, കുറ്റികുരുമുളക്, കവുങ്ങ് എന്നിവയുടെ തൈകൾ. ഡ്രാകൺ ഫ്രൂട്ട്, പപ്പായ, സീഡ്ലെസ് ലെമൻ തുടങ്ങിയ പഴവർഗങ്ങൾ, പുഷ്പ വിളകളായ റോസ്, ഡയാന്തസ് വിവിധയിനം അലങ്കാര ചെടികൾ, ഓർക്കിഡുകൾ, പച്ചക്കറി തൈകൾ, വാഴക്കന്ന്, തേൻ, തേനിൻ്റെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, പഴവർഗ്ഗങ്ങളായ റംബൂട്ടാൻ, പപ്പായ, മാവ് (ഗ്രാഫ്റ്റ്), പ്ലാവ് (ഗ്രാഫ്റ്റ്) എന്നിവയുടെ തൈകൾ കൂടാതെ ശുദ്ധമായ മഞ്ഞൾ പൊടി, ചക്ക പായസം, ചക്കക്കേക്ക് എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമണി രാജൻ, ബീന രമേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ആർ സിമി, എം കെ ശശിധരൻ, പി എ മുഹമ്മദ് കുട്ടി, മൈമുന ഷെബീർ, രമ്യ ഷാജി, ടെസ്സി ഫ്രാൻസിസ് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സൗമ്യ സുരേഷ്, വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കടങ്ങോട് ഗ്രാമ പഞ്ചായത്ത്, വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്ക്, പാടശേഖര സമിതികൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഞാറ്റുവേല ചന്തക്ക് കൃഷി ഓഫീസർ ഇ വി അനഘ സ്വാഗതവും സ്വാഗതവും കൃഷി അസിസ്റ്റൻ്റ് എൻ ജെ ജോഷി നന്ദിയും പറഞ്ഞു.

ഞാറ്റുവേല ചന്ത 2025ഉദ്ഘാടനം : എ സി മൊയ്തീൻ എം എൽ എ
02/07/2025

ഞാറ്റുവേല ചന്ത 2025
ഉദ്ഘാടനം : എ സി മൊയ്തീൻ എം എൽ എ

01/07/2025

കടങ്ങോട് ഗ്രാമ പഞ്ചായത്ത്
*മികവ് 2025*
വിദ്യാഭ്യാസ പുരസ്കാര വിതരണം

പ്രിയപ്പെട്ടവരെ
2024-25 അധ്യയന വർഷത്തിൽ SSLC , +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ / A1 നേടിയ വിദ്യാർത്ഥികൾ, LSS , USS പരീക്ഷയിലെ വിജയികൾ, കലാ - കായിക മത്സരങ്ങളിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ചവർ എന്നിവരെ കടങ്ങോട് ഗ്രാമ പഞ്ചായത്ത് അനുമോദിക്കുന്നു. കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ താമസക്കാരായ മേൽ പറഞ്ഞ വിദ്യാർത്ഥികൾക്ക് *മികവ് 2025* ലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ 10/07/2025 ന് മുൻപ് മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റിൻ്റെ കോപ്പിയോടൊപ്പം, ഫോട്ടോ, ഫോൺ നമ്പർ, വിലാസം, വാർഡ് മെമ്പറുടെ പേര് എന്നിവ രേഖപ്പെടുത്തി ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫിസിലോ വാർഡ് മെമ്പർമാരുടെ കൈവശമോ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
91883 11284
9645597604


എന്ന്
മീന സാജൻ
ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്

01/07/2025

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്

കടങ്ങോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ
ഞാറ്റുവേലചന്ത
2025 ജൂലൈ 4, വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക്
പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വെച്ച് -

പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളെ,
പ്രകൃതിയുടെ ഋതുഭേദങ്ങൾ അനുസരിച്ചുള്ള ഞാറ്റുവേലകൾ അടിസ്ഥാനമാക്കിയാണ് പൗരാണിക കാലത്തെ കൃഷിരീതികൾ നിലകൊണ്ടിരുന്നത്. മഴയെയും കൃഷിയെയും അടിസ്ഥാനമാക്കിയാണ് ഞാറ്റുവേലകൾ ഗണിച്ചിരുന്നത് 27 ഞാറ്റുവേലകളിൽ ഏറ്റവും കേമൻ തിരുവാതിര ഞാറ്റുവേലയാണ്. എന്തും വളരുന്ന മണ്ണായി നമ്മുടെ മണ്ണിനെ പരിവർത്തനപ്പെടുത്തിയത് ഞാറ്റുവേലകളാണ്. മണ്ണിനെ ഉർവ്വരമാക്കുന്ന കാലമാണ് തിരുവാതിര ഞാറ്റുവേല. ഈ കാലത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഞാറ്റുവേലക്കാലത്തേക്കുറിച്ചുള്ള അവബോധം പുതുതലമുറക്ക് പകരുന്നതിനുമായി kadangode കൃഷിഭവനിൽ ഞാറ്റുവേലചന്ത നടത്തുകയാണ്. ഇതിനോടാനുബന്ധിച്ചു ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വില്പനയും പ്രദർശനവും ഉദ്‌ഘാടനവും കൃഷിഭവനിൽ ഒരുക്കുന്നു. ഈ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കുന്നംകുളം നിയോജക മണ്ഡലം MLA . ശ്രീ . എ . സി . മൊയ്തീൻ അവർകൾ നിർവ്വഹിക്കുന്നു. ബഹു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് ശ്രീമതി.മീന സാജൻ അധ്യക്ഷത വഹിക്കുന്നു .പരിപാടിയിൽ ബഹു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ.ജലീൽ ആദൂർ മുഖ്യാഥിതിയായി എത്തുന്നു. ബ്ലോക്ക്, വാർഡ് മെമ്പർമാർ, എന്നിവർ പങ്കെടുക്കുന്നു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ കാർഷിക വികസന സമിതി, പാടശേഖര സമിതി ,കുടുംബശ്രീ CDS ,വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക്,കാർഷിക കർമ്മ സേന സംയുക്തമായി ഒരുക്കുന്ന ഞാറ്റുവേല ചന്തയിലേക്ക് എല്ലാ കർഷകർക്കും സ്വാഗതം🙏🙏🙏

എന്ന്
കൃഷി ഓഫീസർ
കടങ്ങോട്
ഗ്രാമ പഞ്ചായത്ത്

 #കടങ്ങോട്_ഗ്രാമപഞ്ചായത്ത്‌_കൃഷിഭവൻ_അറിയിപ്പ് #തെങ്ങിൻ_തൈകൾ_50% #സബ്സിഡി_നിരക്കിൽവെളളറക്കാട്: കടങ്ങോട് കൃഷിഭവനിൽ അത്യുൽപ...
18/06/2025

#കടങ്ങോട്_ഗ്രാമപഞ്ചായത്ത്‌_കൃഷിഭവൻ_അറിയിപ്പ്

#തെങ്ങിൻ_തൈകൾ_50%
#സബ്സിഡി_നിരക്കിൽ

വെളളറക്കാട്: കടങ്ങോട് കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള തെങ്ങിൻ തൈകൾ 50% സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം നടത്തുന്നു. WCT, കുള്ളൻ തെങ്ങ് എന്നീ ഇനങ്ങൾ 50 രൂപ നിരക്കിൽ ലഭിക്കുന്നു. തെങ്ങിൻ തൈ ആവശ്യമുള്ള കർഷകർ നികുതി രസീത് സഹിതം.കടങ്ങോട് പഞ്ചായത്ത്‌ കൃഷിഭവനുമായി ബന്ധപ്പെടുക.

എന്ന്,
കൃഷി ഓഫീസർ
കടങ്ങോട്

13/06/2025

കർഷക റജിസ്ട്രേഷൻ OTP/ SMS സംബന്ധിച്ച പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല എന്ന് CPMU വിൽ നിന്നും അറിയിച്ചിട്ടുണ്ട്. എപ്പോൾ പരിഹരിക്കപ്പെടും എന്ന വിവരം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർഷക റജിസ്ട്രേഷൻ താൽ കാലികമായി നിർത്തി വച്ചിരിക്കുന്നു.

കൃഷി ഓഫീസർ
13.6.2025

CPMU വിൽ നിന്നും വിവരങ്ങൾ ലഭിക്കുന്ന മുറക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും.

PMU, PM-KISAN & Farmer Registry

കടങ്ങോട് ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ    #അറിയിപ്പ്  കടങ്ങോട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനിൽ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി വനി...
12/06/2025

കടങ്ങോട് ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ #അറിയിപ്പ്

കടങ്ങോട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനിൽ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതകൾക്കു ചെണ്ടുമല്ലി കൃഷിക്ക് ആവശ്യമായ തൈകൾ സബ്‌സിഡി നിരക്കിൽ കൃഷിഭവനിൽ എത്തിയിട്ടുണ്ട്.കുറഞ്ഞത് 5 സെന്റ് കൃഷി ചെയ്യണം.
ആവശ്യമായ രേഖകൾ:ജനകിയാസൂത്രണം അപേക്ഷ, 2025-2026 വർഷത്തെ നികുതി(പാട്ടത്തിന് ആണെങ്കിൽ പാട്ട കരാർ വെക്കണം), ആധാർകാർഡ് കോപ്പി.
NB:ജനകീയാസൂത്രണം അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്.

കൃഷി ഓഫീസർ

WhatsApp Group Invite

30/05/2025

Address

Kunnamkulam
680584

Alerts

Be the first to know and let us send you an email when കടങ്ങോട് ഗ്രാമ പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share