18/09/2023
#സാവിത്രി_ചേച്ചിക്ക്_ഒരു_വീട്
CPIM കുന്നംകുളം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന "സാവിത്രി ചേച്ചിയ്ക്ക് ഒരു വീട്" ഭവന നിർമ്മാണത്തിന്റെ കട്ടിള വെപ്പ് CPIM ജില്ലാ സെക്രട്ടറി സ:എം എം വർഗ്ഗീസ് നിർവഹിച്ചു. CPIM കുന്നംകുളം ഏരിയ സെക്രട്ടറി സ:എം.എൻ.സത്യൻ, CPIM കുന്നംകുളം ഏരിയ കമ്മിറ്റി അംഗങ്ങളായ സ:കെ.എ. അസീസ്, സ: കെ ബി ഷിബു, കുന്നംകുളം നഗരസഭ വൈസ്സ് ചെയർപേഴ്സൺ സ:സൗമ്യ അനിലൻ, കുന്നംകുളം നഗരസഭ കൗൺസിലർമാർ രജി ബിജു, സുജീഷ്, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി എ വേലായുധൻ, എം എ വേലായുധൻ മാഷ്, എം വി സുരേഷ്, എ കെ നാസർ, പാർട്ടി പ്രവർത്തകർ, നാട്ടുക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. CPIM കുന്നംകുളം ഏരിയ കമ്മിറ്റി അംഗം സ:പി.ജി.ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ CPIM കുന്നംകുളം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:ജി കെ ജിന്നി സ്വാഗതവും, CPIM അഞ്ഞൂർപാലം ബ്രാഞ്ച് സെക്രട്ടറി സ:ദിലീപ് പുളിക്കൽ നന്ദിയും രേഖപെടുത്തി...