23/01/2023
അധികാരത്തിന്റെ അഹങ്കാരത്തിൽ ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന നിലപാടുമായി ഇടത് സർക്കാർ മുന്നോട്ട് പോവുകയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സേവ് കേരള മാർച്ചിനെ തുടർന്ന് ക്രൂരമായ അക്രമമാണ് പോലീസ് അഴിച്ചുവിട്ടത്. കൂടാതെ മുപ്പതോളം പ്രവർത്തകരെ കള്ളക്കഥകൾ മെനഞ്ഞ് റിമാന്റ് ചെയ്യുകയുമുണ്ടായി. ഇപ്പോൾ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു.
പ്രതിപക്ഷം നടത്തുന്ന ജനകീയ സമരങ്ങൾ കേരളത്തിൽ ആദ്യമായല്ല. എന്നാൽ ഇത്രത്തോളം ക്രൂരമായി അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ആദ്യമാണ്. ഭയപ്പെടുത്തി നിശ്ശബ്ദമാക്കാമെന്ന ഫാസിസ്റ്റ് ശൈലിയാണ് കേരളത്തിൽ ഇടത് സർക്കാരും പിന്തുടരുന്നത്. ഏപക്ഷീയമായ ഇത്തരം നടപടികൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കേരളത്തിന്റെ രാഷ്ട്രീയ പരിസരത്തെ ഏകാധിപത്യശൈലിയിൽ കൊണ്ടുപോകാമെന്ന പിണറായി സർക്കാരിന്റെ മോഹം നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയ പ്രേരിതമായി യൂത്ത് ലീഗ് പ്രവർത്തകരെ വേട്ടയാടുന്നതിനെ മുസ്‌ലിംലീഗ് ശക്തമായി പ്രതിരോധിക്കും.