11/01/2016
നാളെ ജനുവരി 12 .............. ജന വഞ്ചനയുടേയും ചതിയുടേയും മനുഷ്യരൂപമായ ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരി സോണിയാഗാന്ധിയെ കേരളത്തില്‍ വരുത്തി ഭൂരഹിതര്‍ക്ക് വ്യാജപട്ടയം നല്‍കി പറ്റിക്കുകയും 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു .... സോണിയാഗാന്ധി നേരിട്ട് പട്ടയം നല്‍കിയവര്‍ക്ക് പോലും കിടപ്പാടം നല്‍കാന്‍ ഇതുവരെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല .... ഭരണകൂട വഞ്ചനയുടെ ഇരകളായ ആയിരക്കണക്കിന് ഭൂരഹിതര്‍ നാളെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടുന്നു .......... കേരളത്തില്‍ പത്തു ജില്ലകളിലായി പതിനൊന്നിടങ്ങളില്‍ നടക്കുന്ന 'ഭൂമി പിടിച്ചെടുക്കല്‍ സമരം ' പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്നു .....
തിരുവനന്തപുരം - വിളപ്പില്‍ശാലയിലെ സര്‍ക്കാര്‍ മിച്ച ഭൂമി പിടിച്ചെടുക്കല്‍ സമരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം - പുനലൂര്‍ , കഴുതുരുട്ടിയില്‍ ഹാരിസണ്‍ കൈവശപ്പെടുത്തിയ 7900 ഏക്കര്‍ സര്‍ക്കാര്‍ഭൂമി പിടിച്ചെടുക്കുന്നു . ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ സുരേന്ദ്രന്‍ കരിപ്പുഴ
പത്തനതിട്ട - കോന്നി , കൂടല്‍ പുന്നമൂട്ടിലെ ഭൂമി പിടിച്ചെടുക്കുന്നു .... ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി പി എ അബ്ദുള്‍ഹക്കീം നിര്‍വ്വഹിക്കും
ആലപ്പുഴ - കോമളപുരത്തെ ടാറ്റ കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുക്കുന്നു ....ഉദ്ഘാടനം സംസ്ഥാന ഉപാധ്യക്ഷ പ്രേമ ജി പിഷാരോടി .
എറണാകുളം - ആലുവയിലെ എടത്തലയിലെ ഭൂമി സമരക്കാര്‍ പിടിച്ചെടുക്കുന്നു ... ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര.
തൃശൂര്‍ - മുളയത്തെ ഭൂമി പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കുന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ....
തൃശൂര്‍ കൊടുങ്ങല്ലൂരിലെ ചാപ്പാറയിലെ ഭൂമി പിടിച്ചെടുക്കല്‍ സമരം ഉദ്ഘാടനം ചെയ്യുന്നത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ ജി മോഹനന്‍ ....
പാലക്കാട് - മണ്ണാര്‍ക്കാട് മുണ്ടേകാരാടിലെ ഭൂമി പിടിച്ചെടുക്കുന്നു .... ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രൊഫ പി ഇസ്മയില്‍ ..
മലപ്പുറം - തിരൂരങ്ങാടിയിലെ നെടുവ വില്ലേജിലെ 189 ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കുന്നു ...ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ ...
കോഴിക്കോട് - വെള്ളിമാട്കുന്ന് പൂളക്കടവിലെ ഭൂമി സമരക്കാര്‍ പിടിച്ചെടുക്കുന്നു ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍ ..
കാസര്‍ഗോഡ് - ചട്ടംചാലിലെ മാഹിനാബാദിലെ ഭൂമി പിടിച്ചെടുക്കല്‍ സമരം ഉദ്ഘാടനം ചെയ്യുന്നത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഭൂസമര സമിതിയുടെ സംസ്ഥാന കണ്‍വീനറുമായ കെ എ ഷഫീഖ് ....
ഭൂരഹിതര്‍ക്ക് വേണ്ടിയുള്ള ഈ ഉജ്ജ്വല സമര പോരാട്ടത്തിലേക്ക് പ്രിയ സുഹൃത്തുക്കളേ ഏവര്‍ക്കും സ്വാഗതം...