NSS Unit 73 GHSS Peringolam

NSS Unit 73 GHSS Peringolam This is the official page of NSS UNIT GHSS PERINGOLAM. Please follow and Support us..

ലോക എയിഡ്സ് ദിനത്തിൽ കുന്നമംഗലം ബസ് സ്റ്റാൻഡിൽ എയിഡ്സ് സന്ദേശ ദീപം തെളിയിച്ച്  പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ്...
01/12/2022

ലോക എയിഡ്സ് ദിനത്തിൽ കുന്നമംഗലം ബസ് സ്റ്റാൻഡിൽ എയിഡ്സ് സന്ദേശ ദീപം തെളിയിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്

ലോക എയിഡ്സ് ദിനത്തിൽ കുന്നമംഗലം ബസ് സ്റ്റാൻഡിൽ എയിഡ്സ് ചിഹ്നത്തിൻ്റെ മാതൃകയിൽ ദീപം തെളിയിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്. ഒപ്പം പൊതുജനങ്ങളിൽ എയിഡ്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മെഴുകുതിരികളും പ്ലെക്കാഡുകളുമായി അവബോധന റാലിയും സംഘടിപ്പിച്ചു. പെരിങ്ങളം ഹയർ സെക്കൻഡറി സ്ക്കൂൾ പി ടി എ പ്രസിഡൻ്റ് റഷീദ് പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൾ യു കെ അനിൽകുമാർ സ്റ്റാഫ് പ്രതിനിധി ഷമ്മി കെ ജെ എന്നിവർ എയിഡ്സ് ദിന സന്ദേശം നൽകി. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, അധ്യാപകനായ ജ്യോതിഷ് എം പി, വോളൻ്റിയർ ലീഡറുമാരായ ശോഭിത്ത് രാജ്, മാളവിക സി ടി ,അമാൻ അഹമ്മദ് പി കെ, ശ്രേയ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റും ട്രിനിറ്റി ഐ ഹോസ്പ്പിറ്റലും ചേർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക...
20/11/2022

പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റും ട്രിനിറ്റി ഐ ഹോസ്പ്പിറ്റലും ചേർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കണ്ണ് പരിശോധന ക്യാമ്പ് നടത്തി. രാവിലെ പത്ത് മുതൽ ഒരു മണി വരെ നീണ്ട പരിശോധനയിൽ 392 വിദ്യാർത്ഥികളും 18 അധ്യാപകരും പങ്കെടുത്തു.

ക്ലീൻ ഇന്ത്യ പദ്ധതി പ്രകാരം ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെരുവയൽ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ പ്രീതി അമ്പ...
14/11/2022

ക്ലീൻ ഇന്ത്യ പദ്ധതി പ്രകാരം ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെരുവയൽ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ പ്രീതി അമ്പായികുഴി, പി ടി എ പ്രസിഡൻ്റ് യു വി ജാഫർ, എസ് എം സി ചെയർമാൻ ശബരീശൻ എന്നിവരുടെ സാനിധ്യത്തിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറി....

സ്ക്കൂൾ സ്പോർട്ട് മത്സരങ്ങൾ നടന്ന പെരുവയൽ പഞ്ചായത്ത് മൈതാനത്ത് പെരിങ്ങളം എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തീർത്ത മനു...
14/11/2022

സ്ക്കൂൾ സ്പോർട്ട് മത്സരങ്ങൾ നടന്ന പെരുവയൽ പഞ്ചായത്ത് മൈതാനത്ത് പെരിങ്ങളം എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തീർത്ത മനുഷ്യചങ്ങലയും ലഹരിവിരുദ്ധ പ്രതിജ്ഞയും....

കേരള സർക്കാർ സാമൂഹിക നീതിവകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാ ക്കുന്ന ജീവകാരുണ്യ പദ്ധതിയായ “വി കെയർ', പദ്ധതില...
14/11/2022

കേരള സർക്കാർ സാമൂഹിക നീതിവകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാ ക്കുന്ന ജീവകാരുണ്യ പദ്ധതിയായ “വി കെയർ', പദ്ധതിലേക്ക് ധനസഹായം നൽകുന്നതിനായി സ്ക്രാപ്പ് ചലഞ്ച് സംഘടിപ്പിച്ചു...

പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് ക്യാമ്പിൽ  പൂർത്തികരിച്ച ഫ്രീഡം വാളിൻ്റെ സമർപ്പണം കുന്നമംഗലം ബ്ലോക്ക് വിക...
14/11/2022

പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് ക്യാമ്പിൽ പൂർത്തികരിച്ച ഫ്രീഡം വാളിൻ്റെ സമർപ്പണം കുന്നമംഗലം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാർ എൻ അബൂബക്കർ നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് യു വി ജാഫർ അധ്യക്ഷൻ ആയിരുന്നു. പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ വി പി, മുൻ പ്രോഗ്രാം ഓഫിസർ യു അനിൽകുമാർ, വോളൻ്റിയർമാരായ പാർവണ, സനൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ സ്വാഗതവും വോളൻ്റിയർ റസൽ ഇബ്രാഹിം നന്ദിയും അറിയിച്ചു. ചിത്രം വരച്ച വോളൻ്റിയേഴ്സായ നവനീതിനേയും ഇൻഷയേയും മൊമൻ്റൊ നൽകി ആദരിച്ചു..

മാർക്കസ് ബോയിസ് എച്ച് എസ് എസിൽ വെച്ച് നടന്ന എൻ എസ് എസ്  കുന്നമംഗലം ക്ലസ്റ്റർ തല സന്നദ്ധം ദുരന്തനിവരാണ പരിശീലന പരിപാടിയിൽ...
14/11/2022

മാർക്കസ് ബോയിസ് എച്ച് എസ് എസിൽ വെച്ച് നടന്ന എൻ എസ് എസ് കുന്നമംഗലം ക്ലസ്റ്റർ തല സന്നദ്ധം ദുരന്തനിവരാണ പരിശീലന പരിപാടിയിൽ പെരിങ്ങളം എൻ എസ് എസ് യൂണിറ്റിലെ കുട്ടികൾ...

ലഹരിക്ക് എതിരെ എൻ. എസ്. എസ് വളണ്ടിയർമാർ സമൂഹ ജാഗ്രതാ ജ്യോതി തെളിയിച്ചു.----------------------------------------------കേര...
31/10/2022

ലഹരിക്ക് എതിരെ എൻ. എസ്. എസ് വളണ്ടിയർമാർ സമൂഹ ജാഗ്രതാ ജ്യോതി തെളിയിച്ചു.
----------------------------------------------
കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ സർവീസ് സ്കീം കുന്നമംഗലം ക്ലസ്റ്ററിൻ്റെ കീഴിൽ വരുന്ന പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ, കുന്നമംഗലം ഹയർ സെക്കൻഡറി സ്ക്കൂൾ, മർക്കസ് ബോയിസ് , മർക്കസ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്ക്കൂളുകളിലെ നാഷനൽ സർവീസ് സ്കീം വളൻ്റിയർമാരുടെ നേതൃത്വത്തിൽ കുന്നമംഗലം ബസ് സ്റ്റാൻഡിൽ 'സമൂഹ ജാഗ്രത ജ്യോതി' തെളിയിച്ചു. വർദ്ധിച്ചു വരുന്ന ലഹരി വിപത്തുകളെ കുറിച്ച് വളൻ്റിയർമാരിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കാനായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി നിർവഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ കുമാർ, പി ടി എ പ്രതിനിധികളായ ഫൈസൽ, ആർ.വി ജാഫർ, എക്സൈസ് ഡിപ്പാർട്ടുമെൻ്റിൻ്റെ പ്രതിനിധിയായ പ്രതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും സമൂഹ ജാഗ്രത ജ്യോതി തെളിയിക്കുകയും ചെയ്തു. കുന്നമംഗലം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൾ കല ഒ, സീനിയർ അധ്യാപകനായ ടി.രാജ് നാരായണൻ എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ റിയ നമ്പൂതിരി, അബ്ദുൾ റഹിം ഓനത്ത്, ഹയറുന്നിസ പി , രതീഷ് ആർ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

02/10/2022

ലഹരി വിമുക്ത കേരളം ക്യാപെയിൻ്റെ ഭാഗമായി ലഹരി ഉപയാഗിക്കുന്ന സ്ഥലങ്ങളോ സാധ്യതയുള്ള സ്ഥലങ്ങളോ ശുചിയാക്കി ലഹരിയുടെ സാധ്യതകൾ ഇല്ലാത്തക്കണമെന്ന ആഹ്വാന പ്രകാരം ഗാന്ധിജയന്തി ദിനത്തിൽ പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള കാട് പിടിച്ച ടോയിലറ്റ് ബ്ലോക്ക് വൃത്തിയാക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് യൂണിറ്റ്. ചുറ്റും കാട് പിടിച്ച് കിടക്കുന്നതിനാൽ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്നു. നാല് മണിക്കൂർ കൊണ്ട് കാട് മുഴവാനായി വെട്ടിമാറ്റി ടോയിലറ്റുകൾ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി. ഒപ്പം അവിടേക്ക് എത്തുന്ന വഴിയിലെ കാടുകളും വൃത്തിയാക്കി . ഒരു പാട് നാളായുള്ള രക്ഷിതാക്കളുടേയും അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആവശ്യം സാക്ഷാത്കരിച്ചു നൽകിയതിൻ്റെ ആവേശത്തിലാണ് എൻ എസ് എസ് വോളൻ്റിയേഴ്സ്.

കോഴിക്കോട് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റ് സ്വാതന്ത്ര്യത്തിൻ്റെ 75 വാർഷികത്തോട് അനുബന്ധിച്ച് സ...
15/08/2022

കോഴിക്കോട് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റ് സ്വാതന്ത്ര്യത്തിൻ്റെ 75 വാർഷികത്തോട് അനുബന്ധിച്ച് സ്ക്കൂളിൽ ആയിരത്തോളം ചിരാത് കൊണ്ട് ഇന്ത്യയുടെ രൂപം തീർത്തു. സാമൂഹ്യപ്രവർത്തകനായ എ പി മുരളിധരൻ മാസ്റ്ററും പി ടി എ പ്രസിഡൻ്റ് യു വി ജാഫർ എന്നിവർ ചേർന്ന് ആദ്യ ചിരാത് തെളിയിച്ചു. നാൽത്തിയേഴ് കുട്ടികൾ രണ്ട് മണിക്കൂർ കൊണ്ടാണ് ഈ ഉദ്യമം പൂർത്തികരിച്ചത്. അജയ് എന്ന വിദ്യാർത്ഥിയാണ് ഇന്ത്യയെ വരച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളൻ്റിയർ ലീഡേഴ്സ് ശോഭിത്ത് മാളവിക എന്നിവർ നേതൃത്വം നൽകി.

ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സഡാക്കോ കൊക്കുകൾ കൊണ്ട്  സഡാക്കോ കോർണർ ഒരുക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ...
05/08/2022

ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സഡാക്കോ കൊക്കുകൾ കൊണ്ട് സഡാക്കോ കോർണർ ഒരുക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആണവ ഭീകരതയുടെ കറുത്ത അധ്യായമായി അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിൻ്റെ എഴുപത്തി ഏഴാം വാർഷിക ദിനമായ ആഗസ്റ്റ് ആറിനോട് അനുബന്ധിച്ച് സഡാക്കോ കൊക്കുകളുടെ കോർണർ ഒരുക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടി സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി 644 സഡാക്കോ കൊറ്റികൾ കൊണ്ടാണ് കോർണർ ഒരുക്കിയത്. ഒപ്പം ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റർ, കോളാഷ് മത്സരങ്ങളുടെ ചാർട്ടുകളുടെ പ്രദർശനവും ക്വിസ് മത്സസരവും, പ്രസംഗമത്സരവും സഡാക്കോ കോർണറിൽ ഒരുക്കിയിരുന്നു. പരിപാടിയുടെ ഉത്ഘാടനം പ്രിൻസിപ്പൾ ഉണ്ണികൃഷ്ണൻ മാഷ് നിർവഹിച്ചു. മുതിർന്ന അധ്യാപകനായ ശ്രീ യു അനിൽകുമാർ ഹിരോഷിമ ദിന പ്രഭാഷണം നടത്തി. ചടങ്ങിന് ബവിൻ കൃഷ്ണ സ്വാഗതവും അമൃസ എ പി നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, വോളൻ്റിയർ ലീഡർ ശോഭിത്ത് രാജ് വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Address

Kunnamangalam
673571

Telephone

+919020023499

Website

Alerts

Be the first to know and let us send you an email when NSS Unit 73 GHSS Peringolam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NSS Unit 73 GHSS Peringolam:

Share