DYFI rosapookandam UNIT

DYFI rosapookandam UNIT DEMOCRATIC YOUTH FEDERATION OF INDIA

23/02/2022
10/01/2022

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് കെ എസ് യു കാപാലികർ കുത്തി കൊലപ്പെടുത്തിയ സഖാവ് ധീരജിൻ്റെ രക്തസാക്ഷിത്വം അങ്ങേയറ്റം വേദനാജനകമാണ്. ഈ പൈശാചിക രാഷ്ട്രീയം പുരോഗമന സമൂഹത്തിന് ചേർന്നതല്ല. കൊലക്കത്തി രാഷ്ട്രീയം കൈവെടിയാൻ കെ എസ് യുവും യൂത്ത് കോൺഗ്രസും തയ്യാറാവണം. കൊലപാതക രാഷ്ട്രീയത്തിൻ്റെ പാഠശാലകളാക്കി കലാലയങ്ങളെ മാറ്റുന്ന രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ജനകീയമായ തിരിച്ചടി നേരിടുമെന്നത് കോൺഗ്രസും അവരുടെ വിദ്യാർത്ഥി യുവജന സംഘടനകളും തിരിച്ചറിയണം. കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണ്‌ കൊലപാതകം. കെ. സുധാകരൻ കെപിസിസി പ്രസിഡന്റ്‌ ആയി വന്നശേഷം കോൺഗ്രസ്‌ അണികളെ അക്രമത്തിലേക്ക്‌ തള്ളിവിടുകയാണ്‌. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്‌. സ. ധീരജിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കം പുറത്ത്‌ കൊണ്ടുവരണം. മുഴുവൻ പ്രതികളെയും അറസ്റ്റ്‌ ചെയ്യണം. ഏതൊരു പ്രകോപനവുമില്ലാതെയാണ്‌ പുറത്തുനിന്ന്‌ എത്തിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്‌. യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലിയാണ്‌ ധീരജിനെ കുത്തിവീഴ്‌ത്തിയത്‌. ദൃക്‌സാക്ഷികൾ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്‌. കെ സുധാകരൻ, വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി അടുപ്പമുള്ളയാളാണ്‌ നിഖിൽ പൈലി. ഇത്തരം കൊലയാളികളെ പോറ്റി വളർത്തുന്നത്‌ കോൺഗ്രസ്‌ നേതാക്കളാണ്‌. ഒരു ഭാഗത്ത്‌ സമാധാനത്തെകുറിച്ച്‌ പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത്‌ രാഷ്‌ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ അണികളെ കൊലകത്തി നൽകി പറഞ്ഞുവിടുകയും ചെയ്യുന്ന കോൺഗ്രസ്‌ നേതാക്കളുടെ യഥാർത്ഥമുഖം ജനങ്ങൾ തിരിച്ചറിയണം. സ. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സിപിഐ എം ന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.

സ. കോടിയേരി ബാലകൃഷ്‌ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി

01/11/2021

നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസ്സിന്റെ ഗുണ്ടാ സംസ്കാരത്തിന്റെ തെളിവ്.
ശ്രീ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഒരുഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്.കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്കാരത്തെ നേരിടണം.

ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മികമായ അവകാശമില്ല.
ദിനം പ്രതി ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്.കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപ്പറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തത്.

ഇതിന് പുറമെയാണ് കേന്ദ്ര സർക്കാർ ചുമത്തുന്ന പ്രത്യേക നികുതികൾ.വർധിച്ച ഈ നികുതി പിരിവിന് കരണമാകുന്നതാകട്ടെ,കോർപ്പറേറ്റുകൾക്ക് മോദി സർക്കാർ ചെയ്തുകൊടുക്കുന്ന വൻ നികുതി ഇളവുകളാണ്.അതി സമ്പന്നർക്ക് നികുതി ഇളവ് ചെയ്യുന്നു,അവരുടെ കടങ്ങൾ എഴുതി തള്ളുന്നു.പകരം ജനങ്ങളിൽ നിന്നും ഇന്ധന നികുതി അധികം ഈടാക്കുന്നു.

ഈ നയം 1991 ൽ കോൺഗ്രസ്സ് ആരംഭിച്ചതിന്റെ തുടർച്ചയാണ്.ഈ നിമിഷം വരെ ഈ ജനവിരുദ്ധനയം നടപ്പിലാക്കിയതിൽ കോൺഗ്രസ്സ് പശ്ചാത്തപിച്ചു കണ്ടില്ല.മോദി അതിവേഗം തുടരുന്ന,കോൺഗ്രസ്സ് തുടങ്ങി വച്ച നയത്തിനെതിരെ കോൺഗ്രസ്സ് തെരുവിൽ പ്രതിഷേധിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്.

ഇനി ഇന്നത്തെ പ്രതിഷേധ സംഭവത്തിലേക്ക് വരാം..
കൊച്ചിയിൽ യാത്രക്കാരെ പൂർണമായും വലച്ചും, ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ റോഡ് ഉപരോധത്തിനാണ് കോൺഗ്രസ്സ് നേതൃത്വം നൽകിയത്.
കണ്ട ദൃശ്യങ്ങളിൽ,ജോജു ആവശ്യപ്പെട്ടത്,സമരത്തിന് എതിരല്ല,ഇങ്ങനെയല്ലല്ലോ നടത്തേണ്ടത്.ഒരു വശത്തു കൂടെയുള്ള ഗതാഗതം എങ്കിലും തടസ്സപ്പെടുത്തരുത് എന്നാണ്.അത് ന്യായവുമാണ്.

ഇന്ധന വില വർദ്ധനവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ ഇക്കഴിഞ്ഞ മാസം അഞ്ചു ദിവസത്തെ ധർണ്ണാ സമരം നടത്തി.അവസാന ദിവസം ചക്ര സ്തംഭന സമരം നടത്തി.അഞ്ചു മിനിറ്റ് ദൈർഖ്യം മാത്രമായിരുന്നു സമരം.തന്നെയുമല്ല നേരത്തെ പ്രഖ്യാപിച്ചു.

പ്രതീകാത്മകമാണ് ഇത്തരം സമരങ്ങൾ.ജനങ്ങളെ വലയ്ക്കണം എന്ന ലക്ഷ്യത്തോടെ അകരുത്.കുറച്ചു നാളുകൾക്ക് മുൻപ് സംയുക്‌ത തൊഴിലാളി യൂണിയനുകൾ റോഡ് ഉപരോധിച്ചു.
അതും ഇതുപോലെ കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു സമരം.

കൊച്ചിയിൽ കണ്ടത് തനി ഗുണ്ടായിസമായിരുന്നു.ജോജുവിന്റെ കാർ തല്ലി തകർത്തു.അദ്ദേഹത്തിനു നേർക്ക് ആക്രമണം ഉണ്ടായി.ഇത് ഗുണ്ടായിസമാണ്.സംഭവത്തോട് പ്രതികരിച്ച
കെസുധാകരനാകട്ടെ,നിരുത്തരവാദപരമായിട്ടാണ് സംസാരിച്ചത്.ജോജു മദ്യപിച്ചിരുന്നു,അയാൾ സ്ത്രീകളോട് മോശമായി പെരുമാറി എന്നൊക്കെയായിയുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.എത്ര നിരുത്തരവാദപരമാണ്‌ ഈ പ്രസ്താവന.സുധാകരൻ കള്ളംപറയുകയാണ് എന്ന് ദൃശ്യങ്ങൾ കണ്ട ഏതൊരാൾക്കും ബോധ്യമാകും.
കോൺഗ്രസ്സുകാർ നടത്തിയ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകുകയാണ്.ഇനിയും ഇങ്ങനൊയൊക്കെ ഞങ്ങൾ ചെയ്യും എന്ന് വെല്ലുവിളിക്കുകയാണ്.ഇത് അംഗീകരിക്കാനാകില്ല.

A A Rahim S Satheesh

09/08/2021

ഭരണഘടന സംരക്ഷിക്കുക,
ഇന്ത്യയെ രക്ഷിക്കുക.
സ്വാതന്ത്ര്യ സംരക്ഷണ ജ്വാല
2021 ആഗസ്റ്റ് 15

ഭരണഘടന സംരക്ഷിക്കുക,
ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മേഖലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ 'സ്വാതന്ത്ര്യ സംരക്ഷണ ജ്വാല' സംഘടിപ്പിക്കും.

🇮🇳ഇന്ത്യ പൊന്നിൽ തിളങ്ങി 🇮🇳
07/08/2021

🇮🇳ഇന്ത്യ പൊന്നിൽ തിളങ്ങി 🇮🇳

Address

ROSAPOOKANDAM
Kumily

Website

Alerts

Be the first to know and let us send you an email when DYFI rosapookandam UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share