CPIM kumarakom north local committee

CPIM kumarakom north local committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM kumarakom north local committee, Political Party, Kumarakom, Kumaragam.

05/02/2023
അഭിവാദ്യങ്ങൾ
11/08/2022

അഭിവാദ്യങ്ങൾ

16/07/2022

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യൻ കഥയെന്തറിഞ്ഞു"

കണ്ണുനീർത്തുള്ളി, നാലാപ്പാട്ട് നാരായണമേനോൻ.

1961ൽ യൂറി ഗഗാറിൻ എന്ന സോവിയറ്റ് ഗഗനചാരി നമ്മുടെ ആകാശപരിധികളെ വിട്ടു യാത്രചെയ്ത ആദ്യമനുഷ്യനായി. അദ്ദേഹം ബഹിരാകാശത്ത് വലംവച്ച് മനുഷ്യന്റെ ഭൂമിയിൽ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. 1969 ജൂലൈ 20ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി. അന്ന് നീൽ ആംസ്ട്രോങ് പറഞ്ഞു: " മനുഷ്യന് ഒരു ചെറിയ കാല്‍വെപ്പ്‌, മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടവും." 1990ൽ വിക്ഷേപിച്ച ഹബിൾ സ്പേസ് ടെലിസ്കോപ്പും അത്തരമൊരു കുതിച്ചുചാട്ടമായിരുന്നു. പ്രപഞ്ചചിത്രങ്ങളുടെ വിസ്മയങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോയ സാങ്കേതികമികവ്.

മൂന്നു പതിറ്റാണ്ടുകൾക്കുശേഷം മനുഷ്യചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവയ്പായി മാറുകയാണ് ജെയിംസ് വെബ് ബഹിരാകാശടെലസ്കോപ്പ് എടുത്ത ചിത്രങ്ങൾ. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ചിത്രങ്ങളോടെ ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് അടുത്ത ഒരു കുതിച്ചുചാട്ടം നടത്തുകയാണ്. അങ്ങങ്ങ് ദൂരെയുള്ള നക്ഷത്രങ്ങളിൽ നിന്ന് സഞ്ചരിച്ച് പ്രകാശം ഈ ദൂരദർശിനിയുടെ കാഴ്ചയിലെത്താൻ കോടിക്കോടി വർഷങ്ങൾ എടുക്കുന്നു. അതിനാൽ അതിവിദൂര കാഴ്ചയുള്ള ഈ ദൂരദർശിനി എടുത്ത പല ചിത്രങ്ങളും കോടിക്കോടി വർഷങ്ങൾക്കുമുമ്പുള്ള ദൃശ്യങ്ങളാണ്. 460 കോടി വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് ആദ്യം പുറത്തുവിട്ട ചിത്രത്തിൽ കൂടുതലും. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പുറത്തുവിട്ട ആദ്യചിത്രം (എസ്എംഎസിഎസ് 0723) താരാപഥങ്ങളുടെ ഒരു കൂട്ടത്തിന്റേതാണ്.

അനന്തലോകത്ത് എത്ര ചെറുതാണ് മനുഷ്യന്റെ ഭൂമി എന്ന ചിന്ത നമ്മിൽ ഉളവാക്കണം ഈ ചിത്രം. നമ്മുടെ ഭൂമി നിലകൊള്ളുന്ന, സൂര്യനുചുറ്റുമുള്ള സൗരയൂഥം തന്നെ പ്രപഞ്ചത്തിൽ ഒരു കടുകുമണിയോളം മാത്രം വലിപ്പമുള്ള വസ്തുവാണ്. സൗരയൂഥം അടങ്ങുന്ന ക്ഷീരപഥം (ആകാശഗംഗ, Milkyway) എന്ന താരാപഥത്തിൽ (ഗാലക്സി) തന്നെ പതിനായിരം കോടി നക്ഷത്രയൂഥങ്ങൾ കാണുമത്രെ. അങ്ങനെയുള്ള താരാപഥങ്ങളുടെ എണ്ണമോ എണ്ണിയാലൊടുങ്ങില്ല! അത്തരം താരാപഥങ്ങളുടെതന്നെ ഒരു പാരാവാരത്തിന്റെ ചിത്രമാണ് എസ്എംഎസിഎസ് 0723.
ഈ ചിത്രത്തിൽ കാണുന്ന താരാപഥങ്ങളുടെ വലിപ്പം പോലും നമുക്ക് സങ്കല്പിക്കാനാവാത്തതാണ്. പക്ഷേ, അതുതന്നെ ഈ പ്രപഞ്ചത്തിന്റെ ഒരു മണൽത്തരിയോളം ചെറിയ ഭാഗത്തിന്റെ ചിത്രമാണ് എന്നു പറയുമ്പോൾ, ഈ വിശാലപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള ആലോചനതന്നെ തലകറക്കുന്നതാണ്.

ലോകത്തിന്റെ ഈ വിശാലതയിൽ മറ്റു ജീവികൾ ഇല്ലാതിരിക്കാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് ശാസ്ത്രജ്ഞർ പറഞ്ഞിട്ടുള്ളത്. മറ്റു ജീവികളെ കണ്ടെത്താനുള്ള മനുഷ്യരുടെ ശ്രമത്തെ കൂടുതൽ പരിപോഷിപ്പിക്കുമോ ജെയിംസ് വെബ് ദൂരദർശിനി കാണുന്ന കാഴ്ചകൾ?
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് ഈ ടെലസ്കോപ്പ് എങ്ങനെ മാറ്റും?

എന്തായാലും വിവിധ രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞരുടെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഗവേഷണത്തിന്റെ മഹത്തായ നേട്ടമാണ് ജെയിംസ് വെബ് ദൂരദർശിനി നൽകുന്ന ചിത്രങ്ങൾ. ഈ മനുഷ്യപ്രതിഭയ്ക്കുമുന്നിൽ എന്റെ വിനീത നമസ്കാരം!

14/07/2022

നിറയ ഗാലക്‌സികൾ....

ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് പകർത്തിയ ആദ്യചിത്രം.

14/07/2022

🙂

Address

Kumarakom
Kumaragam
686563

Website

Alerts

Be the first to know and let us send you an email when CPIM kumarakom north local committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share