10/08/2017
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തിരഞ്ഞെടുപ്പ് നടന്ന 170 കോളേജുകളിൽ 124 ലും യൂണിയന് ഭരണം നേടിക്കൊണ്ടാണ് SFI ഉജ്ജ്വല വിജയം കൈവരിച്ചത്. എം.എസ്.എഫ് , കെ.എസ്.യു, എ.ബി.വി.പി സംഘടനകളെ തുടച്ചെറിഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ മികച്ച വിജയം കൈവരിച്ചത്.
" മത വർഗീയതയെ ചെറുക്കാൻ, മതനിരപേക്ഷതയ്ക്കു കരുത്തേകാൻ പടുത്തുയർത്താം സമരോൽസുക കലാലയങ്ങൾ" എന്ന മുദ്രാവാക്യമുയർത്തിയാണ് SFI തിരഞ്ഞെടുപ്പിനെ നേരിട്ടത്.
24 വർഷമായി എം എസ് എഫ് ഭരിച്ചുകൊണ്ടിരുന്ന വയനാട് ഡബ്ല്യൂ എം ഒ (wmo) കോളേജ് എസ്എഫ് ഐ പിടിച്ചെടുത്തു..മദർ ആർട്സ് & സയൻസ് കോളേജ് പെരുവല്ലൂർ കെ എസ് യു എം എസ് എഫ് സഖ്യത്തിൽ നിന്ന് പിടിച്ചെടുത്തു. ഫാറൂഖ് കോളേജ് മലപ്പുറം,ജാമിയ കോളേജ്,ഗവ കോളേജ് മലപ്പുറം,മഹദിൻ കോളേജ്,ഐ എച്ച് ആർ ഡി കോളേജ് ,ഗവ കോളേജ് താനൂർ,മൗനാലാം കോളേജ് ,എച്ച് എം കോളേജ് മഞ്ചേരി ,ഗ്രേസ് വാലി കോളേജ്,അസ്സബാഹ് കോളേജ്,മലബാർ കോളേജ് എടപ്പാൾ,കെ ആർ കോളേജ് വളാഞ്ചേരി,എന്നി കോളേജുകൾ എംഎസ്എഫ് ന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിച്ചു. അമൽ കോളേജ് നിലമ്പൂർ 15 വർഷത്തിനുശേഷം യു ഡി എസ് എഫ് ൽ നിന്ന് പിടിച്ചെടുത്തു.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ കോളേജ് താനൂർ ചരിത്രത്തിലാദ്യമായി എം എസ് എഫ് ന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു.തൃത്താല ആസ്പെയർ കോളേജ്,റോയൽ കോളേജ് എന്നിവ
എംഎസ്എഫ് ന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിച്ചു.
സെന്റ് അലോഷ്യസ് കോളേജ്,കുട്ടല്ലൂർ ഗവ.കോളേജ്,ശ്രീകൃഷ്ണ കോളേജ്,എം ഡി കോളേജ് പഴഞ്ഞി ,എസ്എൻ കോളേജ് വഴുക്കുംപാറ,ശ്രീവാസ് എൻ എസ് എസ് കോളേജ് വടക്കാഞ്ചേരി,ബത്തേരി എം എസ് ഡബ്ല്യൂ സെന്റർ,മുജുകുന്ന് ഗവ കോളേജ് ,ഐ എച്ച് ആർ ഡി നാദാപുരം,കോ ഓപ്പറേറ്റിവ് കോളേജ്,എസ്എൻ കോളേജ് വടകര,മർക്കസ് കോളേജ്,സി പി എ പുത്തനങ്ങാടി,എൻ എസ് എസ് കോളേജ് മഞ്ചേരി,ഷാഫി കോളേജ്,ബ്ലോസം കോളേജ്,നേതാജി കോളേജ് നെന്മാറ,വി ടി ബി ശ്രീകൃഷ്ണപുരം എന്നീ കോളേജുകളിൽ മുഴുവന് സീറ്റുകളും എതിരില്ലാതെ നേടിക്കൊണ്ടാണ് യൂണിയന് കരസ്ഥമാക്കിയത്.
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,എസ്എൻകോളേജ് നാട്ടിക,എസ് എൻ ഗുരു അഡ്വാൻസ് സ്റ്റഡീസ് നാട്ടിക,തരുണ നെല്ലൂർ കോളേജ്,പനമ്പിള്ളി കോളേജ് , IHRD വലപ്പാട്,കെകെടിഎം കോളേജ്,എംഇഎസ് കോളേജ് അസ്മാബി,സെന്റ് തെരേസസ്