09/04/2026
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റ്-പോൾ പ്രാഥമിക രാഷ്ട്രീയ വിലയിരുത്തൽ
Seat Projection
• UDF: 91 – 102 seats
(41.5% – 45% vote share)
• LDF: 38 – 48 seats
(36.5% – 39.5% vote share)
• NDA: 1 – 3 seats
(14% – 17% vote share)
പ്രധാന രാഷ്ട്രീയ നിരീക്ഷണങ്ങൾ
1) 2001ന് ശേഷം ഇടതുപക്ഷത്തേക്ക് വന്നിരുന്ന ന്യൂനപക്ഷ വോട്ടിന്റെ വലിയ തിരിച്ചുപോക്ക്
രണ്ടായിരത്തി ഒന്നിന് ശേഷം വിവിധ ഘട്ടങ്ങളിലായി ഇടതുപക്ഷത്തോട് അടുപ്പം പുലർത്തിയിരുന്ന ന്യൂനപക്ഷ വോട്ടിന്റെ ഒരു വലിയ വിഭാഗം ഈ തിരഞ്ഞെടുപ്പിൽ പൂർണമായും റിവേഴ്സ് സ്വീപ് ചെയ്തതായി കാണുന്നു.
ഇത് സാധാരണ anti-incumbency shift മാത്രമല്ല;
വിശ്വാസത്തിന്റെ രാഷ്ട്രീയ പുനഃക്രമീകരണം എന്ന നിലയിലാണ് ഇത് വായിക്കപ്പെടേണ്ടത്.
2) “സ്വജനപക്ഷ പാതം” എന്ന ധാരണ ഇടത് വോട്ടുബേസിൽ തന്നെ ക്ഷീണം സൃഷ്ടിച്ചു
സർക്കാരിനെയും അധികാരകേന്ദ്രങ്ങളെയും ചുറ്റിപ്പറ്റി രൂപപ്പെട്ട സ്വജനപക്ഷത്വം / അടുപ്പക്കാർക്ക് മുൻഗണന എന്ന പൊതുബോധം,
സാധാരണ പ്രതിപക്ഷ വോട്ടർമാരെ മാത്രമല്ല,
ഇടത് അടിസ്ഥാന-അനുഭാവ വോട്ടർമാരെയും ഒരുപോലെ നിരാശപ്പെടുത്തി.
ഇത് cadre confidence erosion എന്ന രീതിയിൽ പല മണ്ഡലങ്ങളിലും പ്രകടമായി.
3) രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ബോധമുള്ള ഇടത് വോട്ടറെ അകറ്റി
ഇടതുപക്ഷത്തിന്റെ പരമ്പരാഗത ബലമായിരുന്നത്
രാഷ്ട്രീയ വ്യക്തത, ആശയപരമായ നിലപാട്, സ്ഥിരത എന്നിവയായിരുന്നു.
എന്നാൽ സമീപകാലത്ത് പല വിഷയങ്ങളിലും കണ്ട
• പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ
• tactical ambiguity
• issue-based inconsistency
ഇവയെല്ലാം ചേർന്ന്
രാഷ്ട്രീയ ബോധമുള്ള ഇടത് മനസ്സുകളെ ആഴത്തിൽ നിരാശപ്പെടുത്തിയിട്ടുണ്ട്.
അത് നേരിട്ട് എല്ലായിടത്തും NDA-യിലേക്ക് പോയില്ലെങ്കിലും,
LDF-ന്റെ moral vote energy കുറയാൻ കാരണമായി.
4) മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ അപൂർവ്വമായ ഇടിവ്
ഇതുവരെ പല തിരഞ്ഞെടുപ്പുകളിലും LDF-ന്റെ പ്രധാന strength ആയിരുന്നത്
മുഖ്യമന്ത്രിയുടെ വ്യക്തിഗത acceptabilityയും leadership stabilityയും ആയിരുന്നു.
എന്നാൽ ഈ തവണ
മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ മുൻകാലങ്ങളുമായി താരതമ്യം ചെയ്യാനാകാത്ത തരത്തിലുള്ള കുറവ് ദൃശ്യമാണ്.
ഇത് മൂന്ന് തലങ്ങളിൽ പ്രതിഫലിച്ചു:
• neutral voters ഇടയിൽ appeal കുറവ്
• minority & urban middle class വിഭാഗങ്ങളിൽ trust erosion
• core supporters ഇടയിൽ പോലും emotional disconnect
ഈ തിരഞ്ഞെടുപ്പ് LDF-യ്ക്ക് വെറും seat loss election മാത്രമായിരിക്കില്ല,
മറിച്ച് ഒരു social coalition breakdown election ആകാനുള്ള സാധ്യതയാണ് കൂടുതൽ.
UDF-ന്റെ നേട്ടം ഒറ്റയ്ക്ക് അവരുടെ വളർച്ച കൊണ്ട് മാത്രമല്ല,
LDF-ന്റെ പരമ്പരാഗത സാമൂഹിക-രാഷ്ട്രീയ കൂട്ടുകെട്ടിൽ വന്ന പിളർച്ചകളുടെ സംയുക്ത ഫലവും കൂടിയാണ്.
ഇത് വെറും anti-incumbency അല്ല;
ഇടതുപക്ഷത്തിന്റെ സാമൂഹിക വിശ്വാസവലയത്തിൽ സംഭവിച്ച ഗൗരവമായ പൊളിച്ചെഴുത്താണ്.
(വിവരങ്ങൾക്ക് കടപ്പാട്: റാഷിദ് സി പി, ഇലക്ഷൻ അനലിസ്റ്റ്)