Pukasa Kozhikode

Pukasa Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pukasa Kozhikode, Social service, Kozhikode.

15/03/2026
സാഹിത്യ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ വ്യക്തിമുദ്രപതിച്ചതിനുള്ള ഭാരത് സേവക് സമാജ്  അവാർഡ് നേടിയ ജാനമ്മടീച്ചർക്ക് (ജാനമ്...
18/06/2025

സാഹിത്യ സാമൂഹിക
സാംസ്ക്കാരിക രംഗങ്ങളിൽ
വ്യക്തിമുദ്രപതിച്ചതിനുള്ള
ഭാരത് സേവക് സമാജ്
അവാർഡ് നേടിയ
ജാനമ്മടീച്ചർക്ക്
(ജാനമ്മ കുഞ്ഞുണ്ണി)
അഭിവാദ്യങ്ങൾ....!!

പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എം കരുൺ അന്തരിച്ചു...ആദരാഞ്ജലികൾ...
28/04/2025

പുരോഗമന കലാ സാഹിത്യസംഘം
സംസ്ഥാന പ്രസിഡന്റ്
ഷാജി എം കരുൺ
അന്തരിച്ചു...

ആദരാഞ്ജലികൾ...

*പുരോഗമന കലാസാഹിത്യസംഘംസംസ്ഥാനകമ്മറ്റി**മേലൂർ വാസുദേവന് ആദരാഞ്ജലികൾ*എഴുത്തുകാരൻ മേലൂർ വാസുദേവൻ്റെ വിയോഗത്തിൽ പുരോഗമനകലാസ...
13/02/2025

*പുരോഗമന കലാസാഹിത്യസംഘംസംസ്ഥാനകമ്മറ്റി*

*മേലൂർ വാസുദേവന് ആദരാഞ്ജലികൾ*

എഴുത്തുകാരൻ മേലൂർ വാസുദേവൻ്റെ വിയോഗത്തിൽ പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി
അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ദേശാഭിമാനി സ്റ്റഡിസർക്കിളിൻ്റെയും, തുടർന്ന്
പുരോഗമന കലാസാഹിത്യസംഘത്തിൻ്റെയും നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു.
ദീർഘകാലം പുകസയുടെ കൊയിലാണ്ടി മേഖലാ സെക്രട്ടറി ആയിരുന്നു.
പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ
കൗൺസിൽ അംഗമായിരുന്നു.

സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നിയ
കവിതകൾ അദ്ദേഹം മലയാളത്തിനു നൽകി.
മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ എഴുത്തായിരുന്നു അദ്ദേഹത്തിൻ്റെത്. സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു.

ഇടം, കാട് വിളിച്ചപ്പോൾ, ജീവൻ്റെ പക്ഷി തുടങ്ങിയ
കവിതാസമാഹാരങ്ങളും,
അവസ്ഥ, കാലമേ നീ സാക്ഷി തുടങ്ങിയ നോവലുകളുമാണ് പ്രധാന
കൃതികൾ. അബുദാബി ശക്തി അവാർഡ്, ഉറൂബ് പുരസ്കാരം, ഇടശ്ശേരി അവാർഡ്, മൂടാടി ദാമോദരൻ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക്കും അർഹനായി.

പ്രിയപ്പെട്ട എഴുത്തുകാരൻ
മേലൂർ വാസുദേവന് പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ ആദരാഞ്ജലികൾ

ഷാജി എൻ കരുൺ
പ്രസിഡണ്ട്
ഡോ. കെ പി മോഹനൻ
ജനറൽ സെക്രട്ടറി
12 02 2025

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ  നളന്ദ ഓഡിറ്റോറിയത്തിൽ പ്രശസ്ത വയലിനിസ്റ്റ് വിത്സൻ  സാമുവലിന് നൽകിയ ആദര പരി...
12/01/2025

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ നളന്ദ ഓഡിറ്റോറിയത്തിൽ പ്രശസ്ത വയലിനിസ്റ്റ് വിത്സൻ സാമുവലിന് നൽകിയ ആദര പരി പാടിയിൽ പ്രശസ്ത ഗായകൻ ഷഹബാസ് അമൻ വിൽസൺ സാമുവലിനു പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിക്കുന്നു.

Address

Kozhikode

Telephone

+919061893838

Website

Alerts

Be the first to know and let us send you an email when Pukasa Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category