ടി.പി.ക്ക് ഒപ്പം നൊച്ചാട്

  • Home
  • India
  • Kozhikode
  • ടി.പി.ക്ക് ഒപ്പം നൊച്ചാട്

ടി.പി.ക്ക് ഒപ്പം നൊച്ചാട് ടി.പി.ക്ക് ഒപ്പം നൊച്ചാട്..✊
നമുക്ക് വിജയിപ്പിക്കാം, വൻഭൂരിപക്ഷത്തോടെ .

കേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് വോട്ട് ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും അഭിവാദ്യങ്ങൾ ✊...
09/04/2026

കേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് വോട്ട് ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും അഭിവാദ്യങ്ങൾ ✊


നാടിന്റെ നന്മയ്ക്ക് നമുക്കിനിയും ഒരുമിച്ച് മുന്നേറാം.

എല്ലാവർക്കും നന്ദി ❤️

നമുക്ക് കൈകോർക്കാം — നവകേരളത്തിന്റെ നിർമ്മിതിക്കായി മുന്നേറാം.TP Ramakrishnan എൽ ഡി എഫ് പേരാമ്പ്ര
09/04/2026

നമുക്ക് കൈകോർക്കാം — നവകേരളത്തിന്റെ നിർമ്മിതിക്കായി മുന്നേറാം.

TP Ramakrishnan
എൽ ഡി എഫ് പേരാമ്പ്ര

09/04/2026

പ്രിയപ്പെട്ടവരേ,

കേരളത്തിന്റെ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

പ്രളയവും മഹാമാരിയുമെല്ലാം പെയ്തിറങ്ങിയ ഇരുണ്ട ദിനങ്ങൾ നമുക്കുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ഒറ്റക്കെട്ടായി നിന്നവരാണ് നമ്മൾ.

ഇടതുപക്ഷ സർക്കാറിന്റെ ഇച്ഛാശക്തിയും കരുതലുമാണ് ഒരു നവകേരളം പടുത്തുയർത്തിയത്. സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് കഴിഞ്ഞ 10 വർഷം കേരളജനത സാക്ഷിയായത്.

ആ വികസനതുടർച്ചയ്ക്ക് എൽഡിഎഫിന്റെ മൂന്നാം ഊഴം അരികെ നിൽക്കുകയാണ്.

ഒപ്പം പേരാമ്പ്ര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ എനിക്ക് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ
നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തണം എന്നഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സ്വന്തം
ടി പി രാമകൃഷ്ണൻ #പേരാമ്പ്രയുടെസ്വന്തംടിപി TP Ramakrishnan

08/04/2026

നമുക്ക് വിജയിപ്പിക്കാം ✊ വൻഭൂരിപക്ഷത്തോടെ ... TP Ramakrishnan #പേരാമ്പ്രയുടെസ്വന്തംടിപി

08/04/2026

വികസന നായകൻ തുടരും

ഹൃദയത്തിൽ നിന്നൊരു വോട്ട് ❤️ആ വോട്ട് നാടിന് വേണ്ടിയാവണം🔥നാടിന്റെ നന്മയ്ക്ക്നമ്മൾ ജയിക്കുംനമ്മൾ തുടരും
08/04/2026

ഹൃദയത്തിൽ നിന്നൊരു വോട്ട് ❤️

ആ വോട്ട് നാടിന് വേണ്ടിയാവണം🔥

നാടിന്റെ നന്മയ്ക്ക്
നമ്മൾ ജയിക്കും
നമ്മൾ തുടരും

നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ്‌, നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ച്‌ ആർജവത്തോടെ തലയുയർത്തി വീണ്ടും ജനങ്ങളിലേക്കിറങ്ങുകയാണ്‌ ...
08/04/2026

നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ്‌, നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ച്‌ ആർജവത്തോടെ തലയുയർത്തി വീണ്ടും ജനങ്ങളിലേക്കിറങ്ങുകയാണ്‌ എൽഡിഎഫ്‌. പ്രകടനപത്രിക എന്ന സങ്കൽപം തന്നെ മാറ്റിയെഴുതി, അവയിലുള്ളതെല്ലാം നടപ്പാക്കാനുള്ളതാണെന്ന്‌ ആവർത്തിച്ച്‌ സാക്ഷ്യപ്പെടുത്തിയാണ്‌ സർക്കാർ പത്തുവർഷം പൂർത്തിയാക്കുന്നത്‌.

സർക്കാരിനെതിരായ യുഡിഎഫിന്റെ നുണപ്രചാരണത്തിനുള്ള മറുപടികൂടിയാണിത്‌. 2016ൽ അധികാരത്തിൽവന്ന ഒന്നാം പിണറായി സർക്കാരാണ്‌ ഇ‍ൗ മാതൃക തുടങ്ങിയത്‌. വാക്കുപാലിക്കുന്ന സർക്കാരാണെന്ന്‌ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി കഴിഞ്ഞ ഒമ്പതുവർഷവും എല്ലാ വാർഷിക വേളയിലും പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു.

കേരളത്തിൽ മാത്രമല്ല, രാജ്യത്തുതന്നെ പുതിയ മാതൃകയായിരുന്നു ഇത്‌. 2016-ലെ എൽഡിഎഫ് സർക്കാർ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും നടപ്പാക്കിയിരുന്നു. പ്രകടനപത്രികയിൽ പറയാത്ത നിരവധികാര്യങ്ങളും ചെയ്‌തു. പ്രളയവും കോവിഡും നിപയും ആ സർക്കാർ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. ലോകത്തിനുമുന്നിൽ വലിയ മാതൃക തീർത്താണ്‌ ദുരന്തങ്ങളെ സർക്കാർ കൈകാര്യംചെയ്‌തത്‌.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 900 ഉറപ്പുകളാണ്‌ ജനങ്ങൾക്കുമുന്നിൽ വച്ചത്‌. അവയിൽ 97 ശതമാനവും പൂർത്തീകരിക്കുകയോ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തു. കോവിഡ്‌ കാലത്താണ്‌ സർക്കാർ തുടർഭരണത്തിലെത്തിയത്‌. കോവിഡിന്റെ ഭീതിയിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കുകയെന്നതായിരുന്നു അടിയന്തര കടമ. മുണ്ടക്കൈ ദുരന്തം നാടിന്‌ കനത്ത ആഘാതമായിരുന്നു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ട‍ൗൺഷിപ്പ്‌ എന്ന മഹത്തായ മാതൃകയാണ്‌ കേരളം സൃഷ്‌ടിച്ചത്‌. പ്രതിസന്ധിഘട്ടങ്ങളിലെ അതിജീവന മാതൃക ഒന്നും രണ്ടും പിണറായി സർക്കാരുകളെ ശ്രദ്ധേയമാക്കി. പുതിയ കാലത്തിനനുസൃതമായ വികസന മുന്നേറ്റങ്ങൾക്കാണ്‌ കേരളം സാക്ഷ്യം വഹിച്ചത്‌.

അസാധ്യമെന്നു പറഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ ഒഴിവാക്കിയതൊക്കെ സാധ്യമാക്കിയതും നേട്ടമാണ്‌. അതിദാരിദ്ര്യമുക്ത കേരളവും ഡിജിറ്റൽ സാക്ഷര സമൂഹവും വിഴിഞ്ഞം തുറമുഖവും ആരോഗ്യമേഖലയിലെ മികവും വിലക്കയറ്റം തടഞ്ഞുനിർത്തിയും ക്ഷേമനടപടികൾ ആവിഷ്‌കരിച്ചും വാക്കുപാലിച്ച പത്തുവർഷമാണ്‌ പിന്നിടുന്നത്‌. ഇനിയും ഈ നല്ല കാലം തുടരണം.

08/04/2026
08/04/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
ഏപ്രില്‍ 9-ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. 2011-2016 കാലഘട്ടത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ്‌ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ഫലമായി നാടിന്റെ സമസ്‌ത മേഖലകളും തകര്‍ന്നു. പാഠപുസ്‌തകങ്ങള്‍ പോലും ലഭ്യമായില്ല, വര്‍ഗ്ഗീയ ധ്രുവീകരണം രൂപപ്പെട്ടു, പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി, കാര്‍ഷിക മേഖല തകര്‍ന്നു, ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, അവയെല്ലാം കുടിശ്ശികയാക്കി. ജീവനക്കാര്‍ക്ക്‌ പോലും ശമ്പളം നല്‍കാന്‍ കഴിയാത്തവിധം സാമ്പത്തിക തകര്‍ച്ചയും നേരിട്ടു.

തകര്‍ന്നു കിടന്ന കേരളത്തെ സംരക്ഷിക്കുന്നതിനുതകുന്ന പ്രകടനപത്രിക എല്‍ഡിഎഫ്‌ ആവിഷ്‌ക്കരിച്ചു. വികസിത കേരളം, അഴിമതി രഹിത കേരളം, മതനിരപേക്ഷ കേരളം എന്ന കാഴ്‌ചപ്പാട്‌ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പ്രാവര്‍ത്തികമാക്കി. പ്രകൃതി ദുരന്തങ്ങളേയും, പകര്‍ച്ച വ്യാഥികളേയും നേരിട്ടുകൊണ്ടാണ്‌ ഇത്തരമൊരു നേട്ടം നേടാനായത്‌. നല്‍കിയ വാഗ്‌ദാനങ്ങള്‍ ഏറെക്കുറെ നടപ്പിലാക്കി. കൂടുതല്‍ മുന്നോട്ടുപോകുന്നതിനുള്ള പ്രകടനപത്രികയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചു. അതിനെ ജനങ്ങള്‍ അംഗീകരിക്കുകയും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തു. അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ വീണ്ടും നടപ്പിലാക്കി.

കേരളത്തില്‍ അതിദാരിദ്ര്യം പരിഹരിച്ച്‌ സമാധാനപരമായ ജീവിതം ജനങ്ങള്‍ക്ക്‌ നല്‍കി. മന്ത്രി തലത്തില്‍ ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത സര്‍ക്കാരായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും, തൊഴിലാളി സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്‍പന്തിയിലെത്തി. നേട്ടങ്ങളുടെ നീണ്ട പരമ്പരയായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‌.

രണ്ട്‌ പ്രകടനപത്രികകള്‍ നടപ്പിലാക്കിയ എല്‍ഡിഎഫ്‌ പുതിയ പ്രകടനപത്രികയിലൂടെ കേരളത്തെ മധ്യ വരുമാന രാഷ്‌ട്രങ്ങള്‍ക്കൊപ്പം വളര്‍ത്താനും, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന കാഴ്‌ചപ്പാട്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകുന്നത്‌. ദാരിദ്ര്യം പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മുഴുവനും തൊഴില്‍ ലഭിക്കുന്നതിനും ഉതകുന്ന പരിപാടികളാണ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. വീട്ടമ്മമാര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ 50 ശതമാനം സ്‌ത്രീകള്‍ക്ക്‌ വീടിന്‌ പുറത്ത്‌ തൊഴിലുറപ്പ്‌ നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ്‌. പൊള്ള വാഗ്‌ദാനങ്ങളല്ല, നടപ്പിലാക്കാനുള്ള പദ്ധതികളാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്‌. ഇത്‌ ഇനിയും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്‌. അതിനായി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുകള്‍ നല്‍കി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

Address

Nochad, Perambra
Kozhikode
673525

Website

Alerts

Be the first to know and let us send you an email when ടി.പി.ക്ക് ഒപ്പം നൊച്ചാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share