ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library

  • Home
  • India
  • Kozhikode
  • ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library

ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library നാടിന്റെ നന്മയും വെളിച്ചവും

21/02/2025
ഉത്സവശംസകളോടെ ബോധി
21/02/2025

ഉത്സവശംസകളോടെ ബോധി

ബോധി വനിതാ വേദിഏകദിന വിനോദയാത്ര.കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വനിതാ വേദി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത്...
21/05/2023

ബോധി വനിതാ വേദി
ഏകദിന വിനോദയാത്ര.

കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വനിതാ വേദി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം സജിതാ ഷെറി യാത്ര flag off ചെയ്തു.

തലശ്ശേരി ,കണ്ണൂർ ,പറശ്ശിനിക്കടവ് ,വളപട്ടണം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.

വി.എം .ലീല ,വി.എം ജാനകി , കെ.കെ ഗീത ,അയന വെള്ളക്കോട്ട് എന്നിവർ നേതൃത്വം നൽകി.

APJ അനുസ്മരണവും പ്രശ്നോത്തരിയും ...ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരിമിസൈൽ മാൻ APJ അബ്ദുൾ കലാമിൻ്റെ അനുസ്മരണവും പ്രശ്നോത്തരിയ...
15/10/2022

APJ അനുസ്മരണവും പ്രശ്നോത്തരിയും ...

ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി
മിസൈൽ മാൻ APJ അബ്ദുൾ കലാമിൻ്റെ അനുസ്മരണവും പ്രശ്നോത്തരിയും
സംഘടിപ്പിച്ചു.

APJ വിഭാവനം ചെയ്ത ഇന്ത്യ എന്ന വിഷയത്തെ അധികരിച്ചു നടന്ന പ്രശ്നോത്തരിയിൽ 7 വിദ്യാലയത്തിൽ നിന്നായി 21 വിദ്യാർത്ഥികൾ പങ്കെടുത്തു.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻറും ലൈബ്രറി കൗൺസിൽ പ്രവർത്തകനുമായ പി.വേണു മാസ്റ്റർ APJ അനുസ്മരണ ഭാഷണം നടത്തി.

മിഥുൻ വിയ്യൂര് പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥികൾ വരച്ച ചിത്ര ച്ചാർട്ടുകളുടെ മത്സരം വേറിട്ട അനുഭവമായി മാറി.

കാഞ്ഞിലശ്ശേരി കൃഷ്ണപ്പിള്ള ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം സജിത ഷെറി ബോധി സെക്രട്ടറി വി പിൻ ദാസ് ,വൈസ് പ്രസിഡണ്ട് NP ഷൈജു, കന്മന ബാലൻ മാസ്റ്റർ ലൈബ്രേറിയൻ K K ഗീത. സ്വപ്ന അനിൽ തുടങ്ങിയവരോടൊപ്പം ബോധി പ്രവർത്തകരും അധ്യാപകരും പങ്കെടുത്തു.

പ്രശ്നോത്തരി മത്സരത്തിൽ
ഒന്നാം സ്ഥാനം ചേമഞ്ചേരി വെസ്റ്റ് യുപി സ്കൂൾ
രണ്ടാം സ്ഥാനം തിരുവങ്ങൂർ യുപി സ്കൂൾ
മൂന്നാം സ്ഥാനം ചേലിയ യുപി സ്കൂൾ

ജേതാക്കളായി.
ചിത്ര ച്ചാർട്ട് മത്സരത്തിൽ
ഒന്നാം സ്ഥാനം ചേലിയ യുപി സ്കൂൾ
രണ്ടാം സ്ഥാനം ചേമഞ്ചേരി വെസ്റ്റ് യുപി
മൂന്നാം സ്ഥാനം തിരുവങ്ങൂർ എച്ച്എസ്എസ് യുപി സ്കൂൾ

ജേതാക്കളായി.

സെക്രട്ടറി
ബോധി ഗ്രന്ഥാലയം
കാഞ്ഞിലശ്ശേരി.

ലഹരി ഉപഭോഗത്തിനെതിരെ ജാഗ്രതാ സേനവിമുക്തി - ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ജാഗ്രതാ സേനക്...
06/10/2022

ലഹരി ഉപഭോഗത്തിനെതിരെ ജാഗ്രതാ സേന

വിമുക്തി - ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ജാഗ്രതാ സേനക്ക് രൂപം നല്കി. 70 പേരുള്ള വളണ്ടിയർ സേന ലഹരി
ഉപയോഗം ,ഉപഭോഗം എന്നിവക്കെതിരെ സജീവമായ ഇടപെടലുകൾ നടത്തും.

ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ കെ. ഭാസ്കരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പുതു തലമുറയെ വഴി തെറ്റിക്കുന്നതിനായി കുറുക്കുവഴികളുമായി പതിയിരിക്കുന്ന ലഹരി മാഫിയക്കെതിരെ ആബാല വൃദ്ധം ജനങ്ങളും കരുതിയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പല തരം രീതികളിൽ നമ്മുടെ ദൈനം ദിന ജീവിത സാഹചര്യങ്ങളിലേക്ക് ഏതു നിമിഷവും കടന്നു വരാൻ ലഹരി മാഫിയ നിരന്തരം നടത്തുന്ന ശ്രമങ്ങളെ നിസ്സാരമായി കാണരുത്. സന്ധിയില്ലാത്ത സമര മാർഗ്ഗത്തിലൂടെ മാത്രമേ ഈ അവസ്ഥക്ക് അറുതി വരുത്താനാവുകയുള്ളു
അദ്ദേഹം കൂട്ടിച്ചേർത്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സോമൻ ,ബോധി പ്രസിഡണ്ട് എൻ.വി സദാനന്ദൻ ,സെക്രട്ടറി വിപിൻദാസ്, ലൈബ്രേറിയൻ ഗീത കെ.കെ. എന്നിവർ സംസാരിച്ചു.

ജാഗ്രതാ സേനാ വളണ്ടിയർമാർ
ലഹരി വിരുദ്ധ ദീപമാല
തെളിയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി.

സെക്രട്ടറി
ബോധി കാഞ്ഞിലശ്ശേരി.

വായനാ മത്സരം
04/10/2022

വായനാ മത്സരം

Address

Bodhi Library
Kozhikode
CP4M+HPCHEMANCHERI,KERALA

Website

Alerts

Be the first to know and let us send you an email when ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category