CPIM Chelavoor LC

CPIM Chelavoor LC CPIM CHELAVOOR

10/05/2025

*ചെലവൂര്‍ GLP സ്കൂള്‍ ക്ലോക്ക് ടവറിന്റെയും ചുറ്റു മതില്‍ ഉത്ഘാടനം* *11 5 2025 ഞായറാഴ്ച* 6.30pm

പ്രിയമുള്ളവരെ ,

ചെലവൂർ ജി എൽ പി സ്കൂൾ എന്റെ പൂർവ വിദ്യാലയമാണ് .ഞാൻ ഉൾപ്പെടെ ചെലവൂര്‍ ഉള്ള നിരവധിപേർ അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയം വിവിധ ഘട്ടങ്ങളിലായി
പുരോഗതിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. പ്രിസം പദ്ധതിയിലുൾപ്പെടുത്തി എ പ്രദീപ്കുമാർ എംഎൽഎ ഈ സ്കൂളിന് പുതിയൊരു മുഖം നൽകി. ഇതിനെ തുടർന്ന് പിന്നീട് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഈ വികസനത്തിന് നിറം ചാര്‍ത്തി. കോഴിക്കോട് കോർപ്പറേഷൻ അനുവദിച്ച
അനവധി ഫണ്ടുകൾ ഇതിൻറെ വികസന പ്രവർത്തനത്തിന് ആക്കംകൂട്ടി .
കോർപ്പറേഷൻ സർക്കാറും സഹകരിച്ചു

ഒരു നല്ല മാറ്റത്തിന് തുടക്കം കുറിച്ച് കൊണ്ട് മനോഹരമായ ചുറ്റുമതിലും, ചെലവൂരിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്ന ക്ലോക്ക് ടവറും,
പ്രദേശത്തിന് കൂടി ഉപകാരപ്പെടുന്ന ഡ്രെയിനേജ് സംവിധാനവും നിർമ്മിക്കാൻ സാധിച്ചു .

ചെലവൂർ ഡെവലപ്മെൻറ് കമ്മിറ്റിയും

പ്രദേശത്തു കാരായ ആർക്കിടെക്റ്റ് മാരായ elansiya ഗ്രൂപ്പ് ഫ്രാൻസിസ് ആൻഡ് മിസ്സിസ് ഫ്രാൻസിസ്
എന്നിവരും നാട്ടുകാരും സഹകരിച്ചുകൊണ്ട്
നല്ല രൂപത്തിൽ ഈ പ്രവർത്തി നമുക്ക് അവസാനിപ്പിക്കാൻ വേണ്ടി സാധിച്ചത് ഇതിൻറെ ഉദ്ഘാടനം 11 5 2025 ന് ഞായറാഴ്ച വൈകുന്നേരം 6.30 pm nu ബഹു: MLA തോട്ടത്തില്‍ രവീന്ദ്രന്‍ന്റെ അധ്യക്ഷതയില്‍
ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
നിർവഹിക്കുകയാണ്. പരിപാടിയോടനുബന്ധിച്ച്
നിരവധി കലാ സാംസ്കാരിക പരിപാടികൾ herts beats ഗ്രൂപ്പ് ന്റെ കരോക്കെ ഗാന മേള കോല്‍ക്കളി എന്നിവ അരങ്ങേറു തായിരിക്കും. എല്ലാവരെയും ചെലവൂർ ജി എൽ പി സ്കൂളിലേക്ക് സാദരം ക്ഷണിക്കുന്നു .

വയനാട്ടിലെ ദുരിതമനുഭവിക്കുന്ന കുഞ്ഞു വാവകൾക്ക് പാലക്കോട്ടു വയലിലെ കുഞ്ഞുവാവയുടെ കൈത്താങ്ങ്. കളിപ്പാട്ടത്തിനായി കുടുക്കയി...
20/08/2024

വയനാട്ടിലെ ദുരിതമനുഭവിക്കുന്ന കുഞ്ഞു വാവകൾക്ക് പാലക്കോട്ടു വയലിലെ കുഞ്ഞുവാവയുടെ കൈത്താങ്ങ്. കളിപ്പാട്ടത്തിനായി കുടുക്കയിൽ സ്വരൂപിച്ചതുക മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയപെരയാട്ടിൽ ജിതിൻ നിമ ദമ്പതികളുടെ മകൾ ധ്വനിയെ വീട്ടിൽ പോയി അനുമോദിച്ചു.

മോളോട് ചോദിച്ചു എന്തിനാണ് പണം നൽകിയതെന്ന് അപ്പോൾ പറഞ്ഞത് വയനാട്ടിലെ കുഞ്ഞുവാവയ്ക്ക് ഉടുപ്പ് വാങ്ങാനാണ് എന്നാണ് ..

Elamaram Kareem
23/04/2024

Elamaram Kareem

എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് ചെലവൂർ നൽകിയ സ്വീകരണം
08/04/2024

എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് ചെലവൂർ നൽകിയ സ്വീകരണം

https://youtu.be/fqPijVqOXXo?si=QhJY1NFCUY01pB-T
26/03/2024

https://youtu.be/fqPijVqOXXo?si=QhJY1NFCUY01pB-T

കോഴിക്കോട് നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പൈപ്പ് പൊട്ടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃത‍ർ | Drinking Water | ...

കോഴിക്കോട് കോർപ്പറേഷൻ വാർഡ് 17 ല്‍ എക്കാലത്തെയും ഒരു വലിയ പ്രശ്നമായിരുന്നു മുണ്ടിക്കൽതാഴം ശ്രീകൃഷ്ണ ക്ഷേത്രം റോഡിലെ വെള്...
20/02/2024

കോഴിക്കോട് കോർപ്പറേഷൻ വാർഡ് 17 ല്‍ എക്കാലത്തെയും ഒരു വലിയ പ്രശ്നമായിരുന്നു മുണ്ടിക്കൽതാഴം ശ്രീകൃഷ്ണ ക്ഷേത്രം റോഡിലെ വെള്ളക്കെട്ട് .അത് പരിഹരിക്കുന്നതിന്

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ കോർപ്പറേഷൻ വകയിരുത്തി .അത് ടെൻഡറായി പ്രവർത്തി ആരംഭിക്കുകയാണ്

*മുണ്ടിക്കൽതാഴം # കോഴിക്കോട് കോര്‍പ്പറേഷന്‍ # വാര്‍ഡ് 17* : പാറോൽ പൂങ്കാവനം അംഗനവാടി കെട്ടിടത്തിന്റെ പൂർത്തീകരിച്ച നവീകര...
11/11/2023

*മുണ്ടിക്കൽതാഴം # കോഴിക്കോട് കോര്‍പ്പറേഷന്‍ # വാര്‍ഡ് 17* : പാറോൽ പൂങ്കാവനം അംഗനവാടി കെട്ടിടത്തിന്റെ പൂർത്തീകരിച്ച നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും കുട്ടികൾക്കുള്ള കളിക്കോപ്പുകളുടെ വിതരണവും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ അഡ്വ. സി.എം. ജംഷീർ നിർവ്വഹിച്ചു. വാർഡ് കൺവീനർ ജോർജ്തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ സി.എച്ച്. അജയകുമാർ ,വിജയൻ പകിടായി , കുട്ട്യേമി പാറോൽ, സത്യപാലൻ, അംഗനവാടി വർക്കർ മിനി എന്നിവർ സംസാരിച്ചു.

Adv C.M ജംഷീർ
Councillor W17

കോഴിക്കോട് കോർപ്പറേഷൻ ആദ്യ dental ക്ലിനിക് നവീകരിച്ച ചെലവൂർ ഹെൽത്ത് സെൻററിൽ ആരംഭിച്ചിട്ട് രണ്ടു മാസം ആകുന്നു .ഇന്നലെ അവി...
01/09/2023

കോഴിക്കോട് കോർപ്പറേഷൻ

ആദ്യ dental ക്ലിനിക് നവീകരിച്ച ചെലവൂർ ഹെൽത്ത് സെൻററിൽ ആരംഭിച്ചിട്ട്

രണ്ടു മാസം ആകുന്നു .

ഇന്നലെ

അവിടെനിന്ന്
പല്ല് അടച്ചു .

സൗജന്യമായി നല്ല സേവനം ലഭ്യമാകുന്ന ഒരു dental ക്ലിനിക്

നമുക്ക് സമ്മാനിച്ച കോഴിക്കോട് കോർപ്പറേഷനും സർക്കാറിനും
നന്ദി രേഖപ്പെടുത്തുന്നു .

എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ Dental OP ഉണ്ട്

Adv CM jamsheer
Councillor

Superb
28/04/2022

Superb

02/02/2022

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________________
സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്രബജറ്റ്‌ പൂർണമായും പരാജയപ്പെട്ടു. ജനതാൽപര്യങ്ങളെ വഞ്ചിച്ച ബജറ്റാണിത്‌. ജനവിരുദ്ധ, കോർപറേറ്റ്‌ പ്രീണന ബജറ്റിൽ പ്രതിഷേധിച്ചും വരുമാനനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപയും സൗജന്യ ഭക്ഷണകിറ്റും ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്താൻ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നു.
ജനങ്ങൾ തൊഴിൽനഷ്‌ടവും വരുമാനക്കുറവും നേരിടുന്ന കാലത്ത്‌ തൊഴിൽ സൃഷ്‌ടിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ ഉണ്ടാകേണ്ടത്‌. എന്നാൽ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്‌സിഡികളും ആരോഗ്യ, ഗ്രാമീണവികസന മേഖലകൾക്കുള്ള വിഹിതവും കുറച്ചു.
2021-22 ബജറ്റിലെ പുതുക്കിയ കണക്കിനെക്കാൾ 1,74,909 കോടി രൂപയുടെ വർധന ഇക്കൊല്ലത്തെ അടങ്കലിൽ കാണിക്കുന്നു. അതേസമയം 2021-22ൽ ബജറ്റ്‌ അടങ്കൽ ജിഡിപിയുടെ 17.8 ശതമാനമായിരുന്നത്‌ ഇത്തവണ 15.3 ശതമാനമായി കുറഞ്ഞു. വരുമാനത്തിലുണ്ടായ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ചെലവിലെ വർധന കുറവാണ്‌. ജനങ്ങളിൽനിന്ന്‌ പരോക്ഷനികുതികൾ പിരിച്ചാണ്‌ സർക്കാരിന്റെ വരുമാനം കൂട്ടിയത്‌. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 2021-22ൽ 6.91 ശതമാനമായിരുന്നത്‌ 2022-23ൽ 6.25 ശതമാനമായി കുറഞ്ഞു.
കർഷകർക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡ്‌ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന കുട്ടികളെ സഹായിക്കാൻ ബജറ്റിൽ ഒന്നുമില്ല. രണ്ട്‌ വർഷമായി എൽപിജി സബ്‌സിഡി വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. പണപ്പെരുപ്പം പരിഗണിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിഹിതത്തിലും വർധനയില്ല.

02/02/2022

Address

NH-212
Kozhikode
673571

Website

Alerts

Be the first to know and let us send you an email when CPIM Chelavoor LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share