05/02/2026
കോഴിക്കോട് ജില്ല യു.ഡി.എഫിനെ ശ്രീ. വി ഡി. ജോസഫ് നയിക്കും
കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാനായി കോടഞ്ചേരി സ്വദേശി വി. ഡി ജോസഫ് വലിയ മറ്റത്തിനെ തിരഞ്ഞെടുത്തു.
യുഡിഎഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പിയാണ് ചെയർമാനായി നിയമിച്ചത്.
മുൻ കെഎസ്‌യു ജില്ലാ പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെഎസ്‌യു കലാസാംസ്കാരിക വേദി കൺവീനർ, ഡി സിസി ജനറൽ സെക്രട്ടറി, കെപിസിസി മെമ്പർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ,സിൻഡിക്കേറ്റ് മെമ്പർ,എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട് ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും റബർ മാർക്ക് ഡയറക്ടറുമാണ്.
കോടഞ്ചേരി ഹൈസ്കൂൾ ലീഡറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വി ഡി ജോസഫ് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ഒക്കെയായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തെളിഞ്ഞു നിൽക്കുമ്പോഴാണ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടായി 33ാം വയസ്സിൽ സ്ഥാനമേൽക്കുകയും ടിടിപിസി എക്സിക്യൂട്ടീവ് മെമ്പർ കൂടിയായതുകൊണ്ടാണ് തുഷാരഗിരി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കൊണ്ട് ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞത്. ദീർഘവീക്ഷണത്തോടുകൂടി കോടഞ്ചേരി പഞ്ചായത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയപ്പോൾ കോടഞ്ചേരിയിലെ സടക്ക് റോഡുകളെല്ലാം വിഭാവനം ചെയ്തു. കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തി കോടഞ്ചേരിയുടെ വികസനത്തിന് അടിത്തറ ഇടുകയും ചെയ്തു . 12500 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ആയി 2010 ഇൽ തെരഞ്ഞെടുക്കുകയും ജില്ലാ പഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുകയും ചെയ്തു. വിഡി ജോസഫ് ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോഴാണ് 2012 ൽ അദ്ദേഹം മുൻകൈയെടുത്താണ് കോടഞ്ചേരിയിൽ ഇന്റർനാഷണൽ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്.
വി ഡി ജോസഫ് സിൻഡിക്കേറ്റ് മെമ്പർ ആയിരുന്നപ്പോഴാണ് കോടഞ്ചേരിക്ക് ഗവൺമെൻറ് കോളേജ്
എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത്.
ജീരകപ്പാറ വനം നശീകരണത്തിനെതിരെ സമരം ചെയ്യുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽകണ്ട് മരം മുറി നിരോധന നിയമം സെക്ഷൻ 5 നടപ്പിലാക്കിയത് ഇദ്ദേഹത്തിൻറെ ശ്രമഫലം ആയിട്ടാണ്.
കോടഞ്ചേരിയിൽ നിന്ന് കോൺഗ്രസ് പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടങ്ങി കോഴിക്കോട് ജില്ലയുടെ യുഡിഎഫ് ചെയർമാൻ എന്ന സ്ഥാനം പാർട്ടി ഏൽപ്പിക്കുന്നത് നാളിതുവരേ പാർട്ടിക്കും നാടിനും വേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്കൊ രുടെ അംഗീകാരം ആയിട്ടാണ് ജില്ലാ ചെയർമാൻ എന്ന സ്ഥാനം നൽകിയത്.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയുടെ യുഡിഎഫിന്റെ സമ്പൂർണ്ണ വിജയത്തിന് വേണ്ടിയിട്ടുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുക എന്ന ഉത്തരവാദിത്തമാണ് പാർട്ടി നൽകിയിരിക്കുന്നത്.