31/10/2025
131-ാം മാരാമണ്‍ കണ്‍വന്‍ഷന്‍
2026 ഫെബ്രുവരി 8 മുതല്‍ 15 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു.
തിരുവല്ല : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131 -ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടത്തപ്പെടും. മലങ്കരയുടെ 22-ാമത് മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം സംഘടിപ്പിക്കുന്നതിന് മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കൂടിയ സുവിശേഷപ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി. സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ജനറല്‍ കൺവീനറായും സംഘം ഭാരവാഹികളായ പ്രൊഫ.ഏബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ സാം ചെമ്പകത്തില്‍, റ്റിജു എം. ജോര്‍ജ്ജ് (പ്രസ് & മീഡിയ), റവ. റൊണാള്‍ഡ് രാജു, ഇവാ. മാത്യു ജോണ്‍ (പാട്ടുപുസ്തകം), റവ. ജിജി വര്‍ഗീസ്, ഡോ. എബി തോമസ് വാരിക്കാട് (പന്തല്‍ & പാലം നിര്‍മ്മാണം), പി.പി. അച്ചന്‍കുഞ്ഞ്, ഇവാ. മാത്യു ജോണ്‍ (പന്തല്‍ ഓലമേയല്‍), റവ. ബിജു സാം, റവ. ജോജി ജേക്കബ് (ക്രമപരിപാലനം), ഇവാ. എം.സി. ജോര്‍ജ്ജ്കുട്ടി, ഇവാ. സുബി പള്ളിക്കല്‍(ലൈറ്റ് & സൗണ്ട്), റവ. ജോജി തോമസ്, സാം ജേക്കബ് (ഹോസ്പിറ്റാലിറ്റി), ബിനോജ് എസ്., അഡ്വ. മനോജ് മലയില്‍ (റിസപ്ഷന്‍) പി.പി. അച്ചന്‍കുഞ്ഞ്, അഡ്വ. മനോജ് മലയില്‍ (സീറ്റിംഗ് അറേഞ്ച്‌മെന്റ്), ജോണ്‍സണ്‍ ഏബ്രഹാം, റ്റിജു എം. ജോര്‍ജ്ജ് (സ്റ്റാള്‍ ക്രമീകരണം), റവ. അലക്‌സ് എ., ഇവാ. സെല്‍വരാജ് ജെ.ഐ. (പ്രയര്‍ & പ്രിപ്പറേഷന്‍), ലാലമ്മ മാത്യു, ബിനോജ് എസ്. (തല്‍സമയ സംപ്രേഷണം), ഡോ. ഷാജി എ.എസ്., ഗീതാ മാത്യു (പരിസ്ഥിതി), ഡോ. എബി തോമസ് വാരിക്കാട്, റവ. ജിജി വര്‍ഗീസ് (ഫിനാന്‍സ്) റവ. അലക്‌സ് എ., റവ. ബൈജു തോമസ്, (യുവവേദി), റവ. സുനില്‍ എ. ജോണ്‍ (ഇവാഞ്ചലിസ്റ്റ്‌സ് ഷെഡ്), റവ. ജോജി തോമസ്, ജോസി കുര്യന്‍ (മന്ദിരങ്ങള്‍), റവ.സുനില്‍ എ. ജോണ്‍, റവ. കെ.സി. വര്‍ഗീസ്, (സമര്‍പ്പണ ശുശ്രൂഷ), റവ. സുനില്‍ എ. ജോണ്‍, റവ. ജെയിംസ് പി.സി., (പേഴ്‌സണല്‍ ഇവാഞ്ചലിസം), റവ. ഉമ്മന്‍ കെ. ജേക്കബ് (സി.ഡി. പ്രൊഡക്ഷന്‍), റവ. ഡോ. തോമസ് കുര്യന്‍ അഞ്ചേരി, റവ. സുനില്‍ ജോയ് (റീജിയണല്‍ മീറ്റിംഗ്) ഇവാ. സെല്‍വരാജ് ജെ.ഐ., ഡോ. ഷാജി എ.എസ്. (എക്‌സിബിഷന്‍) എന്നിവര്‍ കണ്‍വീനര്‍മാരായി സബ് കമ്മറ്റികളുടെ ചുമതലയില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം മാനേജിംഗ് കമ്മറ്റിയില്‍ തീരുമാനിച്ചു.
ആഗോളവ്യാപകമായി ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ലോകപ്രസിദ്ധരായ പ്രഭാഷകര്‍ വചന പ്രഘോഷണം നിർവഹിക്കും.