25/01/2023
വയലത്തല: കുടിലുമുക്ക് - പന്തളംമുക്ക് റോഡ് പണി ഒരു അന്വേഷണം... യാഥാർഥ്യം 🙏🏻
കുറച്ച് ദിവസമായി ഫേസ്ബുക്കിൽ ഒരാളുടെ തലങ്ങും വിലങ്ങും ഉള്ള പോസ്റ്റ് കണ്ടു... അതിൽ അവസാനം പറഞ്ഞിരിക്കുന്നു. ഇത് ആരും ഷെയർ ചെയ്യുന്നില്ല , നിങ്ങൾ ആരെയോ പേടിക്കുന്നു....
ജന പ്രതിനിധികളെ എല്ലാവരും പുകഴ്ത്തുന്നു...
രാഷ്ട്രീയ ക്കാർക്ക് ആവശ്യം ലഹരി ഉപയോഗിക്കുന്ന ആളുകളെ ആണ്..
ഏറ്റവും അവസാനം ജന പ്രധി നിധികൾ തെണ്ടികൾ ആണെന്ന് വരെ പോസ്റ്റ് ഉണ്ട്.
ഇതൊക്കെ പ്രിയപ്പെട്ട ജി യുടെ ഫേസ് ബുക്ക് ലേഖനങ്ങൾ ആണ്.
പോസ്റ്റ് വായിക്കുമ്പോൾ തന്നെ മനസിലാകും പാതിരാത്രിയിൽ അത്യാവശ്യം ലെവൽ ഒക്കെ നഷ്ടപ്പെട്ട് കഴിഞ്ഞു എഴുതുന്നതാണെന്നു...
കുടുംബം നോക്കി നോക്കി ഒരു വഴിക്കായി. ജീവനും കൊണ്ട് ചിലർ രക്ഷപെട്ടു. ഇനി നാട് നന്നാക്കാൻ ഇറങ്ങിയേക്കുവാണ്.
ഇനി കാര്യത്തിലേക്കു വരാം. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയുടെ കോൺക്രീറ്റ് ആൻഡ് റീ ടാറിങ് വർക്ക് കുടിലുമുക്ക് പന്തളംമുക്ക് റോഡിനു
അനുവദിച്ചിരുന്നു.
കൂടാതെ സി എം ആർ ന്റെ ഒരു 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടാരുന്നു. എന്നാൽ സി എം ആർ ഫണ്ട് എസ്റ്റിമേറ്റ് എടുത്തത് ഫുൾ ടാറിങ് മാത്രം ആയതിനാലും റ്റാറിന്റെ റേറ്റ് ഗവ റെയിറ്റിനേക്കാൾ കൂടുതലായതിനാൽ നഷ്ടം വരും എന്ന കാരണത്താലും കോൺട്രാക്ടർക്കു സി എം ആർ ഫണ്ട് കിട്ടാൻ താമസിക്കും എന്ന കാരണത്താലും ഈ വർക് കോൺട്രാക്ടർ മാർ ആരും എടുത്തില്ല.
ഇനി മറ്റൊരു കാര്യം 20 ലക്ഷം രൂപ ടി റോഡിനു എങ്ങനെ ലഭിച്ചു എന്നറിയണ്ടേ. തടച്ചിൽ പ്രാഞ്ചിഏട്ടന്മാർ അറിയണം
ചാക്കപ്പാലം കുടിലുമുക്ക് റോഡിൽ കുടിലുമുക്ക് ഭാഗത്തു ഒരു കലുങ്ക്,,400 മീറ്റർ ടാറിങ്. ഇതിനുജില്ലാ മെമ്പർ ശ്രീ ജോർജ് എബ്രഹാം വെച്ചിരുന്ന ഫണ്ട് ആണ് ഇത്. എന്നാൽ ടി റോഡ് പി ഡബ്ല്യൂ എടുത്ത് പണി അരഭിച്ചതിനാൽ അടിയന്തിരമായി ഈ ഫണ്ട് മാറ്റേണ്ടിയാ സാഹചര്യം ഉണ്ടായി.
ഈ റോഡിന്റെ കാര്യങ്ങൾ നന്നായി അറിയാവുന്ന ബ്ലോക്ക് മെമ്പർ സാം പി തോമസ് ഫണ്ട് കുടിലുമുക്ക് പന്തളം മുക്ക് റോഡിനു വെക്കണം എന്ന് ആവശ്യപ്പെട്ടതിനാൽ ജില്ലാ മെമ്പർ ടി ഫണ്ട് അവിടെ വെക്കാം എന്ന് സമ്മതിച്ചു. എന്നാൽ റോഡിന്റെ പേര് മാറ്റി റീ എസ്റ്റിമേറ്റ് എടുത്തു വരാൻ കുറേ താമസം ഉണ്ടായി. പിന്നീട് മഴ ആയി. ഏറ്റവും നല്ല സമയം ഇപ്പോൾ ആ വർക് ചെയ്തു.
ആദ്യം എസ്റ്റിമേറ്റ് എടുത്തപ്പോൾ ഏകദേശം 2 ഫണ്ടും കൊണ്ട് മുഴുവൻ പണി തീരും എന്ന പ്രതീക്ഷ ആയിരുന്നു. പിന്നീട് സർക്കാർ സാധനങ്ങളുടെ വില കൂടിയതിനാൽ റേറ്റ് തുക വർധിപ്പിച്ചു. അപ്പോൾ സ്വഭാവികമായി ദൂരം കുറയും. എസ്റ്റിമേറ്റ് റിവിഷന് ശേഷം 20 ലക്ഷത്തിനു 125 മീറ്റർ കോൺക്രീറ്റും, 516 മീറ്റർ ടാറിങ് ഉം പിന്നീട് സൈഡ് കോൺക്രീറ്റിങ്
അത് കൊണ്ട് കുടിലുമുക്ക് വരെ എത്തില്ല എന്ന് മനസിലായി. തന്നെയുമല്ല സി എം ആർ ഫണ്ട് ടെണ്ടർ ഇത് വരെ കോൺട്രാക്ടർ മാർ എടുത്തിട്ടുമില്ല. വിവരം അറിഞ്ഞപ്പോൾ തന്നെ ജില്ലാ മെമ്പർ ശ്രീ ജോർജ് എബ്രഹാം 2023 വർഷത്തെ ഫണ്ടിൽ ബാക്കി തുക വെച്ച് വർക് പൂർത്തീകരിക്കാം എന്ന ഉറപ്പും നൽകി.
ഇതൊക്കെ പല പ്രാവശ്യം ജില്ലാ മെമ്പറും ബ്ലോക് മെമ്പറും തടച്ചിലിന് നേതൃത്വം കൊടുത്ത വ്യക്തിയോട് പറഞ്ഞിരുന്നു.
എന്നാൽ ഇതൊന്നും വകവെക്കാതെ പണി ചെയ്യുകണേൽ മുഴുവൻ ചെയ്യണം അല്ലേൽ ഞങ്ങൾ ചെയ്യിക്കില്ല എന്ന് പറഞ്ഞു വീടുകൾ കയറി ഇറങ്ങി ആളിനെ കൂട്ടാൻ നോക്കി. പക്ഷെ ഉദേശിച്ചപോലെ ക്ലച് പിടിച്ചില്ല. ഉള്ളത് ചെയ്യട്ടെ എന്ന് പല ആളുകളും പറഞ്ഞു. കാരണം ജനപ്രതിനിധികളെ നാട്ടുകാർക്ക് നന്നായി അറിയാം. വെറുതെ വാഗ്ദാനം നൽകുന്നവർ അല്ല അവർ എന്ന്....
20 ലക്ഷം രൂപക്ക് എസ്റ്റിമേറ്റ് എടുത്തു പണി ചെയ്യാൻ വരുമ്പോൾ മുഴുവൻ ചെയ്തില്ലേൽ ഞങ്ങൾ തടയും എന്ന് പറയുന്നത് ഗുണ്ടായിസം ആണ്.
ഒരു വീടിനു മതിൽ കെട്ടാൻ 5 ലക്ഷം രൂപ ആകും. നമ്മുടെ കൈവശംഉള്ള 2 ലക്ഷം രൂപയ്ക്ക് മതിൽകുറച്ച് ഭാഗം കെട്ടാൻ ഒരാളെ ഏർപ്പാടാക്കിയാൽ അയാൾ പണി തുടങ്ങുമ്പോൾ മുഴുവൻ കെട്ടണം അല്ലേൽ പണി തടയും എന്ന് ഉത്തരവാദിത്തം ഇല്ലാത്ത മകൻവന്ന് പറയുന്നതിന് തുല്യമാണ് ഇവിടെ കാണിച്ച ഗുണ്ടായിസം.
അധികം പേരില്ല 2 പേരെ ഉള്ളു.. അവരാണ് ഈ നാട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്യുന്നത്, ചെയ്തത് എന്ന ഭാവത്തിൽ നടക്കുന്നത്. പക്ഷെ ആരും അങ്ങോട്ട് അംഗീകരിക്കില്ല.
പണി തടഞ്ഞപ്പോൾ സ്വാഭാവികമായും ജില്ലാ പഞ്ചായത്തിന്റെ വർക്ക് ആയതിനാൽ ജില്ലാ മെമ്പർ പോലീസിൽ അറിയിച്ചു പോലീസ് വന്നു.
എന്നാൽ മനഃപൂർവം ആയി പ്രശ്നം ഉണ്ടാക്കുക ആണെങ്കിലും ബലാൽ ക്കാരത്തിലൂടെ അവരെ മാറ്റി പണി ചെയ്യിക്കുന്നതിനോട് താല്പര്യമില്ലെന്നു ജനപ്രതിനിധികൾ പറഞ്ഞു. ആയതിനാൽ പോലീസ് ശക്തമായ ഇടപെടൽ നടത്തിയില്ല.
അവസാനം തടച്ചിലുകാർ വെള്ള പേപ്പറിൽ രേഖമൂലം എഴുതി കൊടുക്കാൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എഴുതി ജില്ലാ മെമ്പറും ബ്ലോക്ക് മെമ്പറും ഒപ്പിട്ടു.
അങ്ങനെ പോലും ചെയേണ്ടിയാ ആവശ്യം ഇല്ല. ഡിവിഷൻ മെമ്പർക്കു ഫണ്ട് കിട്ടിയാൽ ടി റോഡിനു വെചിരിക്കും. അത് ആരുടേം ശുപാർശ ഇല്ലാതെ തന്നെ ചെയ്യും.
എന്നിട്ടും പണി തടസപ്പെടാതിരിക്കാൻ എഴുതി കൊടുത്തു.
അത് വായിച്ചു. ഇനിയും എതിർക്കുന്നവർ കൈ പൊക്കാൻ പറഞ്ഞപ്പോൾ 2 പേർ മാത്രം. ഈ 2 പേരെ മാറ്റി അവിടെ പണി ചെയ്യിക്കാൻ അറിയാൻ വയ്യാഞ്ഞിട്ടല്ല. എന്തിന്?
ഇങ്ങനുള്ള ചിലർ ഉള്ളിടത്തു ഒരു നല്ല കാര്യവും നടക്കില്ല . അവര് എല്ലാരേം കുറ്റം പറയും ആരേം വിശ്വാസമില്ല. എല്ലാം അഴിമതിക്കാരാണ്.
തങ്ങളുടെ കൈയിൽ നിന്ന് പോകുന്നു എന്ന് കണ്ട് പുതിയ സൂത്രവുമായി വന്നു മുദ്ര പേപ്പറിൽ എഴുത്തണമെന്ന്
മുദ്ര പേപ്പറിൽ എഴുതിയാലും രെജിസ്റ്റർ ചെയ്തില്ലെങ്കിൽ യാതൊരു വിലയും ഇല്ല എന്ന് വിവരം കൂടുതൽ ഉള്ള ജി ക്ക് അങ്ങോട്ട് മനസിലായില്ല. രാവിലെ മുതൽ അത്രയും സമയം ജില്ലാ മെമ്പർ, ബ്ലോക്ക് മെമ്പർ, പഞ്ചായത്ത് പ്രെസിഡന്റ്, വാർഡ് മെമ്പർഎന്നിവർ ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ അവതു ശ്രമിച്ചു. എല്ലാവർക്കും മനസിലായി. ബട്ട് ഉറക്കം നടിക്കുന്ന 2 പേരെ ഉണർത്താൻ പറ്റില്ലല്ലോ?? അവരുടെ ലക്ഷ്യം വേറെ ആണല്ലോ..
പിന്നീട് വീണ്ടും അടുത്ത ഡിമാൻഡ് പോലീസ് സ്റ്റേഷനിൽ ചെന്നു എഴുതി കൊടുക്കണമെന്ന്.
ജില്ലാ പഞ്ചായത്ത് പദ്ധതി വെക്കുമ്പോൾ ഒരു ഡിവിഷനിൽ പശ്ചാതല മേഖലയിൽ എത്ര തുകയുണ്ടോ അത് കണക്കാക്കി ആണ് ഏറ്റവും യാത്രാ ദുരിതം ഉള്ള 6 മീറ്റർ വീതിയുള്ള റോഡിനു ഫണ്ട് വെക്കുന്നത്. അതും പോലിസ് സ്റ്റേഷനുമായി എന്ത് കാര്യം.
അല്ലെങ്കിൽ തന്നെ ഇങ്ങനുള്ള കാര്യം ജന പ്രതിനിധികൾ പോലിസ് സ്റ്റേഷനിൽ ചെന്നു എഴുതി കൊടുക്കുമോ?
അപ്പോളേക്കും 3 ജനപ്രതിനിധികൾ പോയി. 30 തൊഴിലാളികൾ 4 മണിക്കൂർ വെറുതെ നിക്കുവാണ്. പണി ചെയ്താലേ അവർക്കു കാശു കിട്ടു.
അവരെ ഓർത്തു ബ്ലോക്ക് മെമ്പർ പോലിസ് സ്റ്റേഷനിൽ ചെല്ലാം എന്ന് സമ്മതിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം കാറിൽ പോയി.
തടച്ചിലച്ചായൻ കോൺട്രാക്ടറുടെ കാറിലും പോയി. 🤭
സ്റ്റേഷനിൽ ചെന്നു പേപ്പർ കൊടുത്തു ഒപ്പിട്ടിട്ടു തിരികെ വന്നു.
പണി തുടങ്ങി. 2 ദിവസം കൊണ്ട് എസ്ടിമേറ്റിന് പ്രകാരം പണി പൂർത്തീകരിച്ചു.
ഇനി കോൺക്രീറ്റു വർക് ഉണ്ട് അതും ഉടനെ ചെയ്യും
മേല്പടിയാൻ ഫേസ് ബുക്കിൽ ഇട്ടേക്കുന്നെ കണ്ടു ജനങ്ങൾ ഒറ്റകെട്ടായി നിന്നത് കൊണ്ട് ജനപ്രതി നിധികളെ പാഠം പഠിപ്പിച്ചു , അഹങ്കാരം കുറയിച്ചു എന്ന്.എന്ത് പാഠം? കൂടുതൽ വല്ലോം പണി ചെയ്തോ? ഒരു പാടവും പഠിപ്പിച്ചില്ല, ഇത് അഹങ്കാരം ആണ് എങ്കിൽ ഒരു അഹങ്കാരവും കുറഞ്ഞിട്ടില്ല.
അത്രയും സമയ നഷ്ടം ഉണ്ടാക്കി എന്നല്ലാതെ എന്ത് സംഭവിച്ചു?.
ജനങ്ങൾ തെരഞ്ഞെടുത്തവർ ആണ്, ജനങ്ങളുടെ ആവശ്യം പ്രയോരിറ്റി അനുസരിച്ചു നിർവഹിക്കേണ്ടവർ ആണ് ജനപ്രതിനിധികൾ എന്ന് അവർക്കു ഉത്തമ ബോധ്യം ഉണ്ട്. ആരുടേം കൈ ഇട്ടു വാരാൻ പോകുന്നവർ അല്ല. ജന പ്രതിനിധികൾ അവരുടെ വീട്ടിൽ നിന്ന് കോണ്ടുവരുന്നതുമല്ല ഫണ്ട്. സർക്കാരിന്റെ ആണ് ഫണ്ട്. അതിൽ ജനങ്ങൾ കൊടുക്കുന്ന റ്റാക്സ് ഉൾപ്പെടെ എല്ലാം ഉണ്ട്. അതൊക്കെ നന്നായി അറിയാവുന്നവർ ആണ് ജനപ്രതിനിധികൾ.
മഞ്ഞപ്പിത്തക്കാരന് എല്ലാം മഞ്ഞിച് തോന്നും എന്ന് പറയുന്നപോലെ ആണ് ഈ തടച്ചിൽ പ്രാഞ്ചികളിടെ കാര്യം.
ഒരു കാര്യം ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് മനസിലായി ശരിക്കുള്ള കാര്യമറിയാതെ ഇവരുടെ വാക്ക് കേട്ട് ഇതിനെ എതിർക്കാൻ വന്ന ഒത്തിരി ആളുകൾ സത്യം മനസിലാക്കിയപ്പോൾ ഉള്ള അത്രയും ചെയ്യട്ടെ ബാക്കി ഈ മാസം വെക്കുന്ന പദ്ധതിയിൽ ഉൾപെടുത്തുമല്ലോ എന്ന് പറഞ്ഞു സപ്പോർട്ട് കൊടുത്തത് വലിയ കാര്യം അവരെ അഭിനന്ദിക്കാതെ വയ്യ 🙏🏻.
അറിഞ്ഞും കേട്ടും വന്ന മംഗലത്തിലെ തമ്പിച്ചായൻ, സാബു ഒലിക്കൽ, സജി മേലെതോപ്പിൽ, തുടങ്ങി നിരവധി ആളുകൾ കാര്യങ്ങൾ മനസിലാക്കി. പണി നടക്കട്ടെ. ബാക്കി വരുന്നത് ജില്ലാ മെമ്പർ ഫണ്ട് വെക്കും എന്ന് ഉറപ്പ് തന്നല്ലോ എന്ന് പറഞ്ഞ് അവരെ മനസിലാക്കാൻ ശ്രമിച്ചു.
ഒന്ന് തടച്ചിലുകാർ മനസിലാക്കുക. തടയാൻ ആരെ കൊണ്ട് വേണേലും പറ്റും. എന്തേലും കൊണ്ടുവരുവാൻ നിങ്ങള്ക്ക് പറ്റുമോ??. എന്നാൽ ജനപ്രതി നിധികളോടൊപ്പം നിന്ന് ഓരോന്ന് കൊണ്ടുവരാൻ ആണ് ശ്രമിക്കേണ്ടത്.
അല്ലാതെ അവരെ എല്ലാവരുടെയും മുൻപിൽ വെച്ച് വായിൽ വരുന്ന തോന്നിയവാസങ്ങൾ പറഞ്ഞ് ഇൻസൽട് ചെയുന്നത് അത്ര വലിയ സംസ്കാരം ഒന്നുമല്ല. അവർ മാന്യത ഉള്ളതുകൊണ്ട് പ്രതികരിച്ചു എന്ന് വരില്ല. എന്നാൽ പ്രതികരണ ശേഷിയുള്ള കുറച്ച് ആളുകൾ അവരോട് ഒപ്പം ഉണ്ടെന്ന് മറക്കല്ലേ 🙏🏻
ഒരു കാര്യം കൂടി, ഈ വർക്ക് തടച്ചിലുകാർ ചെയ്യാൻ സമ്മതിച്ചില്ലാരുന്നു എങ്കിൽ ഈ ഫണ്ട് ക്യാൻസൽ ആകും. അടുത്ത വർഷം ജില്ലാ മെമ്പർ ഫണ്ട് വെക്കാൻ ശ്രമിച്ചാൽ പോലും ഭരണ സമിതി അംഗീകരിക്കില്ല. പിന്നെ ഈ റോഡിനു എവിടെ നിന്ന് ഫണ്ട് കിട്ടും? തടയുന്ന റോഡിനു എന്തിന് ഫണ്ട്. ഉള്ളത് ഞങ്ങളുടെ റോഡിനു താ.. ഞങ്ങൾ നന്നായി യാത്ര ചെയ്യട്ടെ എന്ന് പറയുന്ന എത്രയോ ആളുകൾ സ്ഥലങ്ങൾ റാന്നി ഡിവിഷൻ പരിധിയിൽ ഉണ്ട്. അത് മറക്കരുത്.
പ്രിയ തടച്ചിലുകാരെ.. (2 പേരെ മാത്രം അഭിസംബോധന ചെയ്യുന്നത് )നിങ്ങൾ ഈ നാടിനു വേണ്ടി എന്ത് ചെയ്തു ഒരു ചുക്കും ചെയ്തിട്ടില്ല. പാര വെക്കുക എന്നല്ലാതെ... നിങ്ങളുടെ ഒരു ശുപാര്ശയും ഇല്ലാതെ, ബാക്കി പണി ഞങ്ങളുടെ ജനപ്രതി നിധികൾ ചെയ്തിരിക്കും. കാരണം 2 വർഷമേ ആയുള്ളു അവർ അധികാരത്തിൽ വന്നിട്ടു. ഞങ്ങൾക്ക് അവരിൽ വിശ്വാസമുണ്ട്. ചെയ്യിപ്പിക്കാൻ കഴിവുള്ള ഒരു സർക്കാർ ഉണ്ട് അവരുടെ പുറകിൽ
നിങ്ങൾ ഇനി എന്ത് തടയാൻ ഉണ്ട് എന്ന് അന്വേഷിച്ചു നടന്നോളു... ജന പ്രതിനിധികൾ അവരെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. അവർക്കു ഇത് മാത്രമല്ല ജോലി. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടണം. അവരെ മാനിക്കുന്നവർ ഒത്തിരി പേർ ഉണ്ട്. അത് കണ്ട് അസൂയപെട്ടിട്ടു കാര്യമില്ല... നിങ്ങൾ നിങ്ങളുടെ തൊഴിൽ തുടരുക, (തടച്ചിൽ, കുത്തി തിരുപ്പ് ) അവർ അവരുടെ ജോലി തുടരട്ടെ
Nb: ടി റോഡിനു ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് തകർന്നു കിടന്ന അത്രയും ഭാഗം എങ്കിലും നന്നാക്കി തന്ന ജില്ലാ മെമ്പർക്കും ജന പ്രതിനിധികൾക്കും നാട്ടുകാരുടെ നന്ദി അറിയിക്കുന്നു. ബാക്കി പണി കൂടെ വേഗം ചെയ്യമെന്ന പ്രതീക്ഷയോടെ നിർത്തുന്നു....🙏🏻