Deepa Sports & Arts Club, Kozhencherry East

Deepa Sports & Arts Club, Kozhencherry East Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deepa Sports & Arts Club, Kozhencherry East, Social service, Kozhencherry.

14/09/2026
"ലഹരി വേണ്ട, റിലാക്സ് ആകാം നാലുമണിക്കാറ്റിൽ"ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എക്സൈസ് വകുപ്പും വിമുക്...
12/09/2026

"ലഹരി വേണ്ട, റിലാക്സ് ആകാം നാലുമണിക്കാറ്റിൽ"

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എക്സൈസ് വകുപ്പും വിമുക്തി മിഷനും പത്തനംതിട്ട ഡിവിഷനും പത്തനംതിട്ട റേഞ്ചും ചേർന്ന് കേരള സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പഞ്ചായത്തിലെ നാലുമണിക്കാറ്റിൽ റിലാക്സ് പദ്ധതി നടിപ്പിലാക്കുന്നതിന്റെ ഉത്ഘാടനം 2026 സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10 am ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജോമോൻ പുതുപ്പറമ്പിൽ നിർവഹിച്ചു ശ്രീ. ബൈജു. എസ് (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട),​ശ്രീ. ഷാജി മാത്യു പുളിമൂട്ടിൽ (പ്രസിഡന്റ്, കോഴഞ്ചേരി ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ),​ശ്രീ. അനു. എം. വർഗീസ് (വാർഡ് മെമ്പർ),ശ്രീ. നാസർ. H (എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദീപ ക്ലബ്ബ് രക്ഷാധികാരി, കോഴഞ്ചേരി ഈസ്റ്റ്‌ റസിഡണ്ട് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ. ഷാജി മാത്യു പുളിമൂട്ടിലിനെ ആദരിച്ചു.

തദവസരത്തിൽ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു.

കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബ്, കോഴഞ്ചേരി ഈസ്റ്റ്‌ റസിഡൻസ് അസോസിയേഷൻ,കോഴഞ്ചേരി T B ജംഗ്ഷൻ റസിഡൻസ് അസോസിയേഷൻ മെമ്പർമാർ പങ്കെടുത്തു.

തുടർന്നും നമ്മുടെ നാടിന്റെ എല്ലാ നന്മയ്ക്കു വേണ്ടി ദീപ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും.

​ .

26/08/2026

🌼ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼

🌼പൊന്നോണം 2026🌼കോഴഞ്ചേരി ഈസ്റ്റ് ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ 49-ാമത് വാർഷികവും ഓണാഘോഷവും ഓഗസ്റ്റ് 23,24 ദിവസങ്ങളി...
25/08/2026

🌼പൊന്നോണം 2026🌼
കോഴഞ്ചേരി ഈസ്റ്റ് ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ 49-ാമത് വാർഷികവും ഓണാഘോഷവും ഓഗസ്റ്റ് 23,24 ദിവസങ്ങളിൽ നടത്തി.ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകുന്നേരം 6 ന് വൈസ്. പ്രസിഡന്റ്‌ ശ്രീ. ഉഷസ് V G യുടെ അദ്ധക്ഷതയിൽ കൂടിയ യോഗത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജോമോൻ പുതുപ്പറമ്പിൽ ഉത്ഘാടനം നിർവ്വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മെംബർമാരായ ശ്രീമതി.ലതാ ചെറിയാൻ (7-ാം വാർഡ്), ശ്രീ. അനീഷ് ചക്കുംങ്കൽ (8-ാം വാർഡ് ),ചെറുകോൽ ഗ്രാമപഞ്ചായത്ത് മെംബർ ശ്രീ.ഒ. പി സുരേഷ് (14-ാം വാർഡ്),പത്തനംതിട്ട എക്സൈസ് ഡിപ്പാർട്മെന്റ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ബൈജു,എക്സൈസ് ഇൻസ്‌പെക്ടർ ശ്രീമതി.അൻസി എന്നിവർ പ്രസംഗിച്ചു.

"നമ്മളുടെ ഓണാഘോഷ ചടങ്ങിൽ ക്ഷണം സ്വീകരിച്ച്, അത് നിരസിക്കാതെ കൃത്യസമയത്ത്, കൃത്യനിഷ്ഠയോടെ സന്നിഹിതരായ ജനപ്രതിനിധികൾക്കും പ്രത്യേക അതിഥികൾക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ക്ലബ്ബിന്റെ പേരിൽ അറിയിക്കുന്നു."
നിങ്ങളുടെ വിലയേറിയ സാന്നിധ്യം ഈ പരിപാടിയെ കൂടുതൽ മനോഹരമാക്കി.

SSLC,HSE,CBSE ഉന്നത വിജയം നേടിയ കുട്ടികളെ അവാർഡ് നൽകി അനുമോദിച്ചു,ഓണാഘോഷം കായികമത്സരത്തിന്റെ വിജയികൾക്ക് മൊമെന്റോ നൽകി.
ക്ലബ്ബ് ജോയിൻ സെക്രട്ടറി ശ്രീ. സതീഷ് പി. ജി, ട്രസ്റ്റി ശ്രീ. സന്തോഷ്‌ കുമാർ. ജി, എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ. ബാലു മോഹൻ A, ശ്രീ. വിജോയ് പി ജോൺ എന്നിവർ പങ്കെടുത്തു.

ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ 49-ാമത് വാർഷികവും ഓണാഘോഷവും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അതിഗംഭീരവും സമാനതകളില്ലാത്തതുമായ വിജയമാക്കി മാറ്റാൻ നമുക്ക് സാധിച്ചു.ഈ ആഘോഷങ്ങളുടെ വിജയം നമ്മൾ ഓരോരുത്തരുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഒരുനാടിന്റെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ഫലമാണ്.

​പരിപാടികൾ ഭംഗിയായി നടത്തുവാൻ സാമ്പത്തികമായും പരസ്യങ്ങളും തന്ന് സഹായിച്ച എല്ലാ പ്രിയപ്പെട്ട സ്പോൺസർമാർക്കും ആവശ്യമായ
സഹായസഹകരണം തന്ന പ്രിയപ്പെട്ട നാട്ടുകാർ,സുഹൃത്തുക്കൾ,
​രാപ്പകലില്ലാതെ കഷ്ടപ്പെട്ട് വിവിധ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ച ക്ലബ്ബ് അംഗങ്ങൾക്കും, ക്ലബ്ബ് ഭാരവാഹികൾക്കും,പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ,കൊടിയേറ്റം മുതൽ സമാപന ചടങ്ങുകൾ വരെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്ത എല്ലാ ക്ലബ്ബ്‌ മെമ്പർമാർക്കും നല്ലവരായ പ്രിയ നാട്ടുകാർക്കും,മാതാപിതാക്കൾ കുട്ടികളും അടക്കമുള്ള മുഴുവൻ സുഹൃത്തുക്കൾക്കും,
​ഈ വലിയ വിജയത്തിന്റെ ഭാഗമായ ഓരോരുത്തർക്കും ക്ലബ്ബിന്റെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.

ക്ലബ്ബിന്റെ പരിപാടികൾ നടത്തുന്നതിന് സ്ഥലം അനുവദിച്ചു തന്നിട്ടുള്ള ക്ലബ്ബ് രക്ഷാധികാരി ശ്രീ. ഷാജി മാത്യു പുളിമൂട്ടിലിനോടും നന്ദിയും സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു.
ഓണഘോഷ പരിപാടികൾക്ക് കറന്റ്‌ തന്ന് സഹായിക്കുന്ന ശ്രീ. രാജേഷ് P.N നോടുള്ള നന്ദി അറിയിക്കുന്നു,സ്റ്റേജ് ഭംഗിയായി ക്രമീകരിച്ച നന്ദുട്ടി ടീമിനോടും, സൗണ്ട് ലൈറ്റ് ക്രമീകരിച്ച S.R സൗണ്ട്സ് ടീമിനോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.

നമ്മുടെ ഒത്തൊരുമയാണ് എന്നും ഈ ക്ലബ്ബിന്റെ ഏറ്റവും വലിയ ശക്തി.
​ഇനിയും ഇതുപോലുള്ള ഒട്ടനവധി നല്ല പരിപാടികൾ ഒറ്റക്കെട്ടായി നടത്താൻ നമുക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി അറിയിക്കുന്നു.

"നമ്മുടെ ഈ ഉദ്യമത്തിൽ എല്ലാ മെംബർമാരും അത്യന്തം ആത്മാർത്ഥതയോടും മികച്ച അച്ചടക്കത്തോടും കൂടിയാണ് പങ്കാളികളായത്. ഈ കൂട്ടായ്മയുടെ കരുത്തായ ഓരോരുത്തരെയും സ്നേഹത്തോടും ആദരവോടും കൂടി അഭിനന്ദിക്കുന്നു."

"എല്ലാവർക്കും ഓണാശംസകൾ"


പ്രോഗ്രാം കമ്മിറ്റി
ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബ്
കോഴഞ്ചേരി ഈസ്റ്റ്‌.

02/05/2026

🔥😍

Address

Kozhencherry
689641

Website

Alerts

Be the first to know and let us send you an email when Deepa Sports & Arts Club, Kozhencherry East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Deepa Sports & Arts Club, Kozhencherry East:

Shortcuts

Share

Category