01/10/2021
ഒക്ടോബർ 1
ലോക വയോജന ദിനം.
വാർദ്ധക്യം ഒരു ശാപമല്ല. വൃദ്ധർ അനുഭവിക്കുന്ന നിരാലംബ വാർത്തകൾ മാധ്യമങ്ങളിലൂടെയും നേർക്കാഴ്ചകളിലൂടെയും നാം കണ്ടു കൊണ്ടിരിയ്ക്കുന്നു. ലക്ഷക്കണക്കിന് വയോജനങ്ങൾ സ്വജനങ്ങളുടെ കരുണയ്ക്കു വേണ്ടി യാചിക്കുന്ന അവസ്ഥ എത്ര ശോചനീയമാണന്ന് പറയാതെ വയ്യ. സൗഹൃദവും ബന്ധവും സ്നേഹവും കാരുണ്യവും ത്യാഗവും സഹജീവി ബോധവും നമ്മളിൽ നിന്ന് അകന്നു പോകുകയാണോ ?
ഇന്ത്യയിൽ അനാഥാലയങ്ങളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ദൈവത്തിൻ്റെ നാട്ടിൽ സ്നേഹത്തിൻ്റെ നീരുറവ തീർത്തും വറ്റിപ്പോകുന്നുവോ?
വാർദ്ധക്യം എന്ന അവസ്ഥയോട് അനുകൂലമായ മനോഭാവം വളർത്തി എടുക്കുവാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണ്ട കടമ ഓരോ മാതാപിതാക്കളിലും നിഷിപ്തമാണ്. കാലം ചെല്ലുമ്പോൾ തങ്ങളുടെ സ്വന്തം മക്കളാൽ ഇതിനേക്കാൾ പൈശാചികമായി പീഡിപ്പിക്കപ്പെടുമെന്നും വഴിയോരങ്ങളിൽ വലിച്ചെറിയപ്പെടുമെന്നും ഓർമ്മിക്കുന്നത് നന്നായിരിക്കും. ഒറ്റപ്പെടലിൻെറ ദു:ഖം പേറി യാ ണ് ഓരോ വൃദ്ധനും, വ്യദ്ധയും ജീവിതം കഴിച്ചുകൂട്ടുന്നത്.അവരോട് പ്രകോപനപരമായി പെരുമാറുന്നതും, സ്നേഹ ശൂന്യമായി ശകാരിക്കുന്നതും ദൈവനിന്ദയാണെന്ന് നാം തിരിച്ചറിയണം. വാർദ്ധ്യ ക്യദുരിതം അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകുകയാണ് വിവേകമുള്ള നമ്മൾ ചെയ്യേണ്ടത്. എല്ലാ മാതാപിതാക്കളെയും നമുക്ക് ഓർക്കാം.
സാലി ലാലു പുന്നയ്ക്കാട്