14/12/2021
വൃക്കകൾ തകരാറിലായ ഈ സഹോദരങ്ങൾക്ക് കൈത്താങ്ങാകാം.
ഒരുവീട്ടിൽ കഴിയുന്ന ജ്യേഷ്ഠാനുജന്മാർ വൃക്ക മാറ്റിവെക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി അകവയല്‍കുനി വീട്ടില്‍ അസൈനാര്‍-സഫിയ ദമ്പതികളുടെ മക്കളായ അഫ്നാസ് (27), അസ്നാസ് (23) എന്നിവരാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സ ചെലവ് താങ്ങാനാവാതെ ദുരിതമനുഭവിക്കുന്ന കുടുംബമാണു് ഇരുപേരുടേയും.
അഫ്നാസ് ആറു വര്‍ഷവും അസ്നാസ് മൂന്നുവര്ഷവുമായി ഡയാലിസിസ് നടത്തുകയാണ്. പാരമ്പര്യമായി പകരുന്ന 'അല്പോര്ട്ട് സിന്‍ഡ്രോം' ബാധിച്ച ഇവരുടെ ജീവന് രക്ഷിക്കാന്‍ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴി. പാരമ്പര്യ രോഗമായതില്‍ ഇരുവര്‍ക്കും കുടുംബത്തില്‍നിന്ന് വൃക്ക ദാതാവിനെ കണ്ടെത്താനും സാധിക്കില്ല. അസൈനാറിന്റെ നാമമാത്ര പെയിന്റിങ് ജോലിയാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം.
ഡയാലിസിസ് കഴിഞ്ഞ് ഇടവിട്ട ദിവസങ്ങളില്‍ അഫ്നാസും അസ്നാസും കൂലിപ്പണി എടുത്താണ് കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ മുന്നോട്ടുപോകുന്നത്. ഇരുപേരുടെയും ചികിത്സയ്ക്കായി 60 ലക്ഷം രൂപയോളം ചെലവ് വരും. ശ്രീ കെ. മുരളീധരന് എം.പി, ശ്രീമതി കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായി പ്രദേശവാസികള്‍ ചേര്‍ന്നു് ഒരു ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ് .
കേരള ഗ്രാമീണ്‍ ബാങ്ക് നന്തി ബസാര്‍ ശാഖയില്‍ ചികിത്സ സഹായ കമ്മിറ്റി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40187101060665. ഐ.എഫ്.സി കോഡ് KLGB 0040187. ഗൂഗിള്‍ പേ- 9048175453 . ഉദാരമതികള്‍ കമ്മിറ്റിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ചെയര്മാന്
സി.കെ. ശ്രീകുമാര്‍
അസ്നാസ് അഫ്നാസ് ചികിത്സാ സഹായ കമ്മിറ്റി
(പ്രസിഡന്റ്, മൂടാടി ഗ്രാമപഞ്ചായത്ത്.)
എം. അശോകന്
കണ്‍വീനര്‍
അസ്നാസ് അഫ്നാസ് ചികിത്സാ സഹായ കമ്മിറ്റി
9947368295