Apparently speaking

Apparently speaking ഈ ജനാതിപത്യ സമൂഹത്തിൽ നടക്കുന്ന പലതിനോടും പ്രതികരിക്കാൻ പറ്റാറില്ല നമുക്ക്. അങ്ങനെ ഉള്ള ഈ കാലഘട്ടത്തിൽ പറയാൻ ഉള്ളത് ഈ പേജിലൂടെ എഴുതാൻ ആഗ്രഹിക്കുന്നു.

29/04/2026

പല കാര്യങ്ങളും നാടിന്റെ പൊതു പ്രശ്നം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താൽ ഈ നാട് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇന്നലെ നടന്ന ഹർത്താൽ ഏറ്റെടുക്കാൻ പലർക്കും ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നി.
ദളിത് സംഘടനകൾ ഐക്യപെട്ട് നടത്തിയ സമരം അവരുടെ മാത്രം ആവശ്യം ആയിരുന്നു എന്ന് പലർക്കും തോന്നി എന്ന് വേണം കരുതാൻ.
എന്നാൽ അവരുടെ ആവശ്യങ്ങൾക്കു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്ന് ഈ സമൂഹം മനസ്സിലാക്കണം. പിന്നോക്കർ എന്ന് വിശേഷിപ്പിച്ചു ഇവിടത്തെ സമൂഹം മാറ്റി നിർത്തിയ ഒരു വിഭാഗം നൂറു വർഷങ്ങൾക്ക് മുൻപ് സമരം ചെയ്തിരുന്നു, അങ്ങനെ മാറ്റി നിർത്തേണ്ടവർ അല്ല ഞങ്ങൾ എന്ന് പറഞ്ഞുകൊണ്ട്. അതേ ആവശ്യങ്ങൾ ആണ് ഇന്നും അവർക്ക് പറയാനുള്ളത്.
ദന്തൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണ കാരണം എന്ത് തന്നെ ആണെങ്കിലും നിതിൻ നേരിട്ട ജാതി അതിക്ഷേപങ്ങളും അനുഭവിച്ച മാനസിക സമ്മർദ്ധവും മരണത്തെ തുടർന്ന് പുറത്തു വന്നതാണ്. 2026 ലും ഒരാൾ ജാതിയുടെ പേരിൽ വിവേചനം നേരിടുന്നു എന്ന് പറയുന്നത് ഈ സമൂഹത്തിന്റെ പൊതു പ്രശ്നം ആയി കാണാൻ പറ്റുന്നില്ലേ? അതും അധ്യാപകനിൽ നിന്നും വിദ്യാർത്ഥിക്ക്. ഉന്നതകുല ജാതർ എന്ന് കരുതുന്നവർക്കു ഇങ്ങനെ ഒരു അധ്യാപകൻ തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ് എന്ന് പറയുമ്പോൾ അഭിമാനം ആണോ ഇപ്പോളും?

രമേശ്‌ പിഷാരടി : ഒരു MLA ആയി വരേണ്ടത്തിന്റെ ആവശ്യം ജയിച്ചാൽ അദ്ദേഹം നല്ലൊരു MLA ആയിരിക്കുമോ എന്ന് അറിയില്ല. പക്ഷേ, ജനങ്ങ...
02/04/2026

രമേശ്‌ പിഷാരടി : ഒരു MLA ആയി വരേണ്ടത്തിന്റെ ആവശ്യം

ജയിച്ചാൽ അദ്ദേഹം നല്ലൊരു MLA ആയിരിക്കുമോ എന്ന് അറിയില്ല. പക്ഷേ, ജനങ്ങളെ സേവിക്കാൻ ഇറങ്ങി തിരിക്കുന്ന ഒരു വ്യക്തി എങ്ങനെ ജനങ്ങളോട് പെരുമാറണം എന്നതിന് ഇപ്പോൾ ഉള്ള ജനപ്രതിനിതികൾക്കു മുമ്പിൽ ഒരു ഉദാഹരണം ആകാൻ പിഷാരടിക്ക് കഴിയും എന്ന് കരുതുന്നു. ഏത് സാഹചര്യത്തിലും സൗമ്യനായി മറുപടി പറയാൻ കഴിയും എന്ന് അദ്ദേഹം ഈ ദിവസങ്ങളിൽ തെളിയിച്ചിട്ടുണ്ട്. സൗമ്യമായി മറുപടി പറയുന്നതിലൂടെ തർക്കങ്ങളും കയ്യേറ്റങ്ങളും ഒഴിവാക്കാൻ പറ്റും എന്ന് അദ്ദേഹം തെളിയിച്ചുട്ടുണ്ട്. അങ്ങോട്ട്‌ പ്രകോപിപ്പിക്കാൻ ശ്രെമം ഉണ്ടായപ്പോളും അതെല്ലാം ഏറ്റവും ഡിപ്ലോമാറ്റിക് ആയിട്ട് അദ്ദേഹം കൈകാര്യം ചെയ്തു.
ഒരു ജനപ്രതിനിധി എങ്ങനെ ജനങ്ങളോട് പെരുമാറണം എന്നതിന് പിഷാരടി ഒരു ഉദാഹരണം ആയിരിക്കും.

മലയാളത്തിന്റെ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ. ശ്രീകണ്ഠൻ നായർ നടത്തിയ തമ്മിൽ തമ്മിൽ എന്ന പരിപാടി കണ്ടു. മരിച്ച ദീപക്കിന്റ...
23/01/2026

മലയാളത്തിന്റെ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ. ശ്രീകണ്ഠൻ നായർ നടത്തിയ തമ്മിൽ തമ്മിൽ എന്ന പരിപാടി കണ്ടു.
മരിച്ച ദീപക്കിന്റെ വീട്ടുകാരെ ലൈവിൽ ഇരുത്തി അദ്ദേഹം ഈ കാണിച്ചു കൂട്ടിയത് എല്ലാം വളരെ മോശം ആണെന്ന് തോന്നി. നാടിന്റെ നന്മക്ക് വേണ്ടിയല്ല, റീച്ചിന് വേണ്ടി തന്നെയാണ് അദ്ദേഹവും ഈ പരിപാടി നടത്തിയത് എന്ന് അറിയാം. എങ്കിലും അല്പം കൂടി മാന്യമായിട്ടു നടത്തരുന്നു.
പരിപാടിയുടെ ഇൻട്രോ തന്നെ കണ്ടാൽ അറിയാം പരിപാടിയുടെ നിലവാരം. ശ്രീകണ്ഠൻ നായർ ഉൾപ്പടെ മറ്റു പങ്കെടുത്തവർ എല്ലാരും ചിരിച്ചു ഹാപ്പി ആയി സദസ്സിലേക്ക് വരുന്നു, എന്തോ എന്റർടൈൻമെന്റ് പരിപാടി കാണാൻ വരുന്ന പോലെ, ബമ്പർ ചിരിയുടെ ഇൻട്രോ പോലെ.
അതും പോട്ടെ, പങ്കെടുക്കാൻ വിളിക്കുന്നവരെ കുറിച്ച് അല്പം പഠനം നടത്തണ്ടേ, അദ്ദേഹം ചാനലിന്റെ റീച്ച് മാത്രമാണ് നോക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയ ട്രെൻഡ് നോക്കി, ദീപകിനെ അനുകൂലിക്കുന്നവരെ ഒരു വശത്തും ഷിംജിതയെ അനുകൂലിക്കുന്നവരെ ഒരു വശത്തും ഇരുത്തി തമ്മിൽ അടിച്ച് റീച്ച് ഉണ്ടാക്കാൻ ഉള്ള ശ്രെമം.
എല്ലാം കണ്ട് മകൻ മരിച്ചിട്ട് 10 ദിവസം ആകാത്ത ഒരു ഫാമിലിയും.

വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പോലെ, പൊതുഇടങ്ങളിൽ മറ്റുള്ളവരുടെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ...
21/01/2026

വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പോലെ, പൊതുഇടങ്ങളിൽ മറ്റുള്ളവരുടെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം വരണം എന്ന് തോന്നിട്ടുണ്ട്.

ഒരു മനുഷ്യൻ അനുവാദം ഇല്ലാതെ സ്പർശിക്കാൻ ശ്രെമിച്ചു എന്നതിന് തെളിവ് വീഡിയോയിൽ ഉണ്ടെങ്കിൽ ആ തെളിവുമായി പോലീസിനെ സമീപിക്കുക...
18/01/2026

ഒരു മനുഷ്യൻ അനുവാദം ഇല്ലാതെ സ്പർശിക്കാൻ ശ്രെമിച്ചു എന്നതിന് തെളിവ് വീഡിയോയിൽ ഉണ്ടെങ്കിൽ ആ തെളിവുമായി പോലീസിനെ സമീപിക്കുകയല്ലേ വേണ്ടത്? സോഷ്യൽ മീഡിയയിൽ ഇട്ടിട്ട് അധികാരികളിലേക്ക് എത്തും വരെ ഷെയർ ചെയ്യൂ എന്നാ മനോഭാവം ശരിയാണോ?

Address

Apparent Group
Kottayam

Website

Alerts

Be the first to know and let us send you an email when Apparently speaking posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category